ഉല്‍പ്പാദനവും രാജ്യത്തിന്റെ കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് ആധുനിക പ്രക്രിയകള്‍ സൃഷ്ടിക്കുകയും അനുയോജ്യമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ചാമ്പ്യന്‍സ് (CHAMPIONS) സാങ്കേതിക പ്ലാറ്റ്‌ഫോമിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിച്ചു. പേര് സൂചിപ്പിക്കുന്നതുപോലെ ചെറിയ യൂണിറ്റുകളെ അവരുടെ പ്രയാസങ്ങള്‍ പരിഹരിച്ച് പ്രോത്സാഹിപ്പിച്ച്, പിന്തുണയും സഹായവും നല്‍കി കൈകൊടുത്ത് വലിയ യൂണിറ്റുകളാക്കുകയെന്നതാണ് ഇതിന്റെ അടിസ്ഥാനം.
എം.എസ്.എം.ഇ. മന്ത്രാലത്തിന്റെ കീഴിലുള്ള, ആവശ്യമുള്ളതെല്ലാം ഒരിടത്ത് ലഭ്യമാക്കുന്ന പരിഹാരമാര്‍ഗ്ഗമാണ് ഇത് .
ഇന്നത്തെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ എം.എസ്.എം.ഇകളെ സഹായിക്കുന്നതിനുള്ള വിവര സാങ്കേതിക വിദ്യാധിഷ്ഠിത സംവിധാനമായ ഇത് അവയെ ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ ചാമ്പ്യന്മാരായി കൈപിടിച്ചുയര്‍ത്തുകയും ചെയ്യും.
ഈ പദ്ധതിയുടെ വിശദമായ ലക്ഷ്യങ്ങള്‍:
1. പരാതി പരിഹാരം: സാമ്പത്തികം, അസംസ്‌കൃത വസ്തുക്കള്‍, തൊഴില്‍, നിയമപരമായ അനുവാദങ്ങള്‍, തുടങ്ങി എം.എസ്.എം.ഇ. അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, പ്രത്യേകിച്ചും കോവിഡ് സൃഷ്ടിച്ച ബുദ്ധിമുട്ടേറിയ സാഹചര്യത്തിലുള്ളവ, പരിഹരിക്കുക.
2. അവസരങ്ങള്‍ പിടിച്ചെടുക്കുന്നതിന് അവരെ സഹായിക്കുക: പി.പി.ഇ. കിറ്റുകള്‍, മുഖാവരണങ്ങള്‍, തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളുടെയുള്‍പ്പെടെ നിര്‍മ്മാണവും ദേശീയ അന്താരാഷ്ട്ര വിപണികളില്‍ അവയുടെ വിതരണവും;
3. പ്രതിഭ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക: അതായത് ഇപ്പോള്‍ നിലനില്‍ക്കാനുള്ള ശേഷിയും ദേശീയ അന്തര്‍ദ്ദേശീയ ചാമ്പ്യന്‍മാരാകുവാനും കഴിവുള്ള എം.എസ്.എം.കള്‍ക്ക് പ്രോത്സാഹനം
സാങ്കേതിക വിദ്യയിലധിഷ്ഠിതമായ കണ്‍ട്രോള്‍ റൂമും പരിപാലന സംവിധാനവും ഉള്‍ക്കൊള്ളുന്നതാണ് ഇത്. ടെലിഫോണ്‍, ഇന്റര്‍നെറ്റ്, വിഡിയോ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള ഐ.സി.ടി. ഉപകരണങ്ങള്‍ക്ക് പുറമെ നിര്‍മ്മിത ബുദ്ധി, വിവരവിശകലനം, യന്ത്രപഠനം എന്നിവയും സംവിധാനത്തിലുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ പരാതി പോര്‍ട്ടലായ സി.പി.ഗ്രാംസും എം.എസ്.എം.ഇ. മന്ത്രലായത്തിന്റെ സ്വന്തമായ മറ്റ് വെബ് അധിഷ്ഠിത സംവിധാനങ്ങളുമായി തത്സമയാധിഷ്ഠിത പൂര്‍ണ്ണ സംയോജനവും ഇതിലുണ്ട്. എന്‍.ഐ.സിയുടെ സഹായത്തോടെ ഒരു ചെലവുമില്ലാതെയാണ് ഈ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുപോലെ മന്ത്രാലത്തില്‍ റെക്കാര്‍ഡ് സമയത്താണ് ഭൗതിക പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിച്ചത്.
ഹബ് ആന്റ് സ്പോക് മാതൃകയില്‍ ഈ സംവിധാനത്തിന്റെ ഭാഗമായി ഒരു നെറ്റ്വര്‍ക്ക് കണ്‍ട്രോള്‍ റും സൃഷ്ടിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ എം.എസ്.എം.ഇ. സെക്രട്ടറിയുടെ ഓഫീസിലാണ് ഹബ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനങ്ങളിലെ വിവിധ ഓഫീസുകളിലും എം.എസ്.എം.ഇ. മന്ത്രാലത്തിന്റെ സ്ഥാപനങ്ങളിലുമാണ് ഇതിന്റെ ശാഖകള്‍ സ്ഥിതി ചെയ്യുക. ഇപ്പോള്‍ 66 സംസ്ഥാനതല കണ്‍ട്രോള്‍ റൂമുകള്‍ സൃഷ്ടിക്കുകയും അവ പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്തു. ചാമ്പ്യന്‍ പോര്‍ട്ടലിന് പുറമെ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അവയെ ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ ഒരു പ്രവര്‍ത്തന നടപടിക്രമം (എസ്.ഒ.പി.) ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ജീവനക്കാരെ വിന്യസിക്കുകയും അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്.
എം.എസ്.എം.ഇ., റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിന്‍ ഗഡ്കരിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
Launched the portal, https://t.co/ZdLkL1rwK5
— Narendra Modi (@narendramodi) June 1, 2020
This is a one stop place for MSME sector. The focus areas are support & hand-holding, grievance redressal, harnessing entrepreneurial talent and discovering new business opportunities. https://t.co/diLjzKeRY5 pic.twitter.com/d9t8XGJcxT