Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജമ്മു, കശ്മീര്‍ പുന:സ്സംഘടന: സിവില്‍ സര്‍വീസസുമായി (വികേന്ദ്രീകരണവും നിയമനവും) ബന്ധപ്പെട്ട 2020ലെ രണ്ടാം ഉത്തരവിന് മന്ത്രിസഭയുടെ അംഗീകാരം ജമ്മു, കശ്മീര്‍ പുന:സ്സംഘടന: സിവില്‍ സര്‍വീസസുമായി (വികേന്ദ്രീകരണവും നിയമനവും) ബന്ധപ്പെട്ട 2020ലെ രണ്ടാം ഉത്തരവിന് മന്ത്രിസഭയുടെ അംഗീകാരം


 

2019ലെ ജമ്മു, കശ്മീര്‍ പുന:സ്സംഘടനാ നിയമത്തിലെ 96-ാം വകുപ്പു പ്രകാരം ജമ്മു, കശ്മീരില്‍ സംസ്ഥാന നിയമങ്ങള്‍ ബാധകമാക്കുന്നതു സംബന്ധിച്ച 2020ലെ രണ്ടാം ഉത്തരവിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2020ലെ ജമ്മു, കശ്മീര്‍ സിവില്‍ സര്‍വീസസ് (വികേന്ദ്രീകരണവും നിയമനവും) നിയമത്തിനു കീഴില്‍ ജമ്മു, കശ്മീര്‍
കേന്ദ്രഭരണ പ്രദേശത്തെ എല്ലാത്തരം ജോലികളും സ്ഥിരതാമസക്കാര്‍ക്ക് മാത്രമാക്കുന്ന  രീതിയില്‍ പരിഷ്‌കരിക്കുന്നതാണു ഈ ഉത്തരവ്.

ജമ്മു, കാശ്മീര്‍ കേന്ദ്രഭരണ പ്രദേശത്തെ മുഴുവന്‍ തസ്തികകളിലെയും ഉദ്യോഗങ്ങള്‍ സ്ഥിരവാസക്കാര്‍ക്ക് മാത്രമാക്കുന്ന  മാനദണ്ഡങ്ങള്‍ ബാധകമാക്കാന്‍ ഈ ഉത്തരവു മുഖേന കഴിയും.