ചെന്നൈ മെട്രോ റെയില്‍ ഒന്നാം ഘട്ടം വാഷര്‍മാന്‍പേട്ട് മുതല്‍ വിംകോനഗര്‍ വരെ ദീര്‍ഘിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. 3,770 കോടി രൂപ മൊത്തം ചെലവ് വരുന്നതാണ് പദ്ധതി. കേന്ദ്ര ഗവണ്മെന്റിനും തമിഴ്നാട് ഗവണ്മെന്റിനും 50 ശതമാനം വീതം ഓഹരി വിഹിതമുള്ള ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡാണ് പദ്ധതി നടപ്പിലാക്കുക. അടുത്ത വര്‍ഷം മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മൊത്തം പദ്ധതി ചെലവില്‍ 713 കോടി രൂപ കേന്ദ്ര ഗവണ്മെന്റും 916 കോടി രൂപ തമിഴ്നാട് ഗവണ്മെന്റും വഹിക്കും. ബാക്കി വേണ്ടിവരുന്ന 214 കോടി രൂപ ധനകാര്യ ഏജന്‍സികളില്‍ നിന്നും വായ്പ എടുക്കും.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പ്രതിദിനം 1.6 ലക്ഷം യാത്രക്കാര്‍ മെട്രോ ഉപയോഗിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.