Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയും ഭൂട്ടാന്‍ പ്രധാനമന്ത്രിയും ടെലിഫോണില്‍ സംസാരിച്ചു


ഭൂട്ടാന്‍ പ്രധാനമന്ത്രി (ല്യോണ്‍ചെന്‍) ബഹുമാനപ്പെട്ട ഡോ. ലോടേയ് ഷെറിങ്ങുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ ചര്‍ച്ച നടത്തി.

കോവിഡ്-19 മഹാവ്യാധി സംബന്ധിച്ച കാര്യങ്ങള്‍ പരസ്പരം വിശദീകരിച്ച ഇരുവരും പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിനായി ഇരു രാജ്യങ്ങളം കൈക്കൊണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു.

രാജ്യത്തു വൈറസ് ബാധ നിയന്ത്രിക്കുന്നതിനായി ബഹുമാനപ്പെട്ട ഭൂട്ടാന്‍ രാജാവും ല്യോണ്‍ചെന്‍ ഡോ. ഷെറിങ്ങും മുന്‍നിരയില്‍നിന്നു നടത്തിയ പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.

ഇന്ത്യ പോലെ വിസ്തൃതവും സങ്കീര്‍ണവുമായ രാജ്യം മഹാവ്യാധിക്കെതിരെ പോരാടുന്നതിനിടയിലും മേഖലാതലത്തില്‍ കോവിഡിനെതിരെയുള്ള പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നതിനു ല്യോണ്‍ചെന്‍ ഡോ. ഷെറിങ് പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു.

മാര്‍ച്ച് 15നു സാര്‍ക് നേതാക്കള്‍ തീരുമാനിച്ച പ്രകാരമുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലുണ്ടായ പുരോഗതിയില്‍ നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു.

ഇന്ത്യ-ഭൂട്ടാന്‍ ബന്ധത്തിന്റെ ചരിത്രാതീവും സവിശേഷവുമായ വശം പരാമര്‍ശിച്ച പ്രധാനമന്ത്രി, മഹാവ്യാധി ഭൂട്ടാനു സൃഷ്ടിക്കാവുന്ന ആരോഗ്യപരവും സാമ്പത്തികവുമായ തിരിച്ചടി നേരിടുന്നതിനു സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

ബഹുമാനപ്പെട്ട രാജാവിനും ല്യോണ്‍ചെന്‍ ഡോ. ഷെറിങ്ങിനും സൗഹൃദം പുലര്‍ത്തുന്ന ഡ്രക്ക് യൂളിലെ ജനതയ്ക്കും അദ്ദേഹം ശുഭാശംസകളും ക്ഷേമവും നേര്‍ന്നു.