ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി. അതിതീവ്രമേഖലകളും ഹോട്സ്പോട്ടുകളും അതീവജാഗ്രതയില്‍ .ലോ റിസ്‌ക് മേഖലകളില്‍ ചില നിയന്ത്രണങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഇളവു വരുത്തും ; വിശദ മാര്‍ഗ്ഗരേഖ കേന്ദ്ര ഗവണ്‍മെന്റ് നാളെ പ്രസിദ്ധീകരിക്കും
മുതിര്‍ന്നവര്‍ക്കു പ്രത്യേക ശ്രദ്ധ നല്‍കുക, സാമൂഹിക അകലം പാലിക്കുക ലോക്ഡൗണ്‍ ചട്ടങ്ങള്‍ അനുസരിക്കുകയും ചെയ്യുക എന്നിവ ഉള്‍പ്പെടെ ഏഴ് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി.
ലോക്ഡൗണ്‍ 2020 മെയ് 3 വരെ നീട്ടുന്നതായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയില്‍ പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്.
വിവിധ സംസ്ഥാനങ്ങളുടെയും വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താണ് ലോക്ഡൗണ്‍ നീട്ടാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് ജാഗ്രത നിലനിര്‍ത്താനും സാമൂഹിക അകലം പാലിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
രോഗാണു വ്യാപനത്തിന്റെ തീവ്രത കുറവാണെന്നു കണ്ടെത്തുന്ന മേഖലകളില്‍ ഏപ്രില്‍ 20 മുതല്‍ ചില നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
” ലോക്ഡൗണ്‍ എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്ന് ഏപ്രില്‍ 20 വരെ എല്ലാ പട്ടണങ്ങളും എല്ലാ പൊലീസ് സ്റ്റേഷനുകളും എല്ലാ ജില്ലകളും എല്ലാ സംസ്ഥാനങ്ങളും വിലയിരുത്തും. ഈ പരിശോധനയില്‍ വിജയിക്കുന്ന മേഖലകള്‍ അതിതീവ്ര മേഖല ആയിരിക്കുകയോ ഹോട്ട്സ്പോട് ആയി മാറാന്‍ സാധ്യത ഇല്ലാതിരിക്കുകയോ ചെയ്താല്‍ തെരഞ്ഞെടുക്കപ്പെട്ട അവശ്യമേഖലകള്‍ 20 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും”. പ്രധാനമന്ത്രി പറഞ്ഞു.
” അതേസമയം, ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിക്കുകയോ കൊറോണ വൈറസ് വ്യാപനം ആ പ്രദേശത്ത് ഉണ്ടാവുകയോ ചെയ്താല്‍ അടിയന്തരമായി ഈ അനുമതി പിന്‍വലിക്കുകയും ചെയ്യും”. അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് നാളെ കേന്ദ്ര ഗവണ്‍മെന്റ് വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.
പാവപ്പെട്ടവരും ദിവസ വേതനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീവ്രത കുറഞ്ഞ മേഖലകളില്‍ ഇളവുകള്‍ വരുത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
” അന്നന്നു കിട്ടുന്ന കൂലികൊണ്ട് അന്നന്നു സ്വന്തം വീടു നോക്കുന്നവര്‍ എന്റെ കുടുംബമാണ്. അവരുടെ ജീവിതബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുക എന്നതാണ് എന്റെ ഏറ്റവും പ്രധാന മുന്‍ഗണനകളിലൊന്ന്. അവരെ സഹായിക്കാന്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന മുഖേന സാധ്യമാകുന്ന എല്ലാ ശ്രമവും ഗവണ്‍മെന്റ് നടത്തും. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുമ്പോള്‍ അവരുടെ താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുക്കും.”. അദ്ദേഹം പറഞ്ഞു.
” നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളേക്കുറിച്ച് എനിക്കു തികഞ്ഞ ബോധ്യമുണ്ട്. ചിലര്‍ക്ക് ആഹാരം, മറ്റു ചിലര്‍ക്ക് ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു സഞ്ചരിക്കാന്‍ സാധിക്കാത്തതിലെ പ്രശ്നം, മറ്റു പലര്‍ക്കും വീ്ട്ടില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും അകന്നു കഴിയുന്നതിലെ വിഷമം. എങ്കിലും നിങ്ങളുടെ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി ഒരു അച്ചടക്കമുള്ള സൈനികനെപ്പോലെ നിങ്ങളുടെ ചുമതലകള്‍ പൂര്‍ത്തീകരിക്കുകയാണ് നിങ്ങള്‍. ഇതാണ് നമ്മള്‍ ഇന്ത്യന്‍ ജനതയുടെ കരുത്ത്. അതാണ് നമ്മുടെ ഭരണഘടന നമ്മോടു പറയുന്നത്”. ബാബാ സാഹെബ് ഡോ. ഭിംറാവു അംബേദ്കറുടെ ജയന്തി ദിനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് 19ന്റെ ഒറ്റ കേസെും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമുമ്പ് തന്നെ രാജ്യം ജാഗരൂകമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന, അവരുടെ 14 ദിവസത്തെ നിര്‍ബന്ധ നിരീക്ഷണം, മാളുകളും ക്ലബ്ബുകളും ജിമ്മുകളും അടയ്ക്കല്‍ എന്നിവയെല്ലാം ഇന്ത്യ നേരത്തേ തന്നെ നടപ്പാക്കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഏപ്രില്‍ 14ന് അവസാനിക്കുന്ന ഒന്നാംഘട്ട ലോക്ഡൗണും നടപ്പാക്കി. ലോകത്തെ കൊവിഡ് ബാധിത വന്‍കിട രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സ്ഥിതിഗതികള്‍ വളരെ നന്നായാണ് കൈകാര്യം ചെയ്തത്.
” ഒന്നൊന്നര മാസം മുമ്പ് ഇന്ത്യയില്‍ കൊറോണ തുടങ്ങിയപ്പോള്‍ത്തന്നെ തുടങ്ങിയ നിരവധി രാജ്യങ്ങളുണ്ട്. പക്ഷേ, അവിടങ്ങളില്‍ ഇന്ത്യയിലേക്കാള്‍ 25- 30 മടങ്ങ് ഇരട്ടി അധികമാണ് ഇപ്പോള്‍ കൊറോണ ബാധിതരുടെ എണ്ണം. ആ രാജ്യങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ദാരുണമായി മരിച്ചു. ഇന്ത്യ സമഗ്രവും സംയോജിതവുമായ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍, വേഗത്തില്‍ നിര്‍ണായക നടപടികള്‍ എടുത്തില്ലായിരുന്നെങ്കില്‍ ഇന്നിപ്പോള്‍ സ്ഥിതിഗതികള്‍ വ്യത്യസ്ഥമാകുമായിരുന്നു”. അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കു ലോക്ഡൗണില്‍ നിന്നു നേട്ടമുണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുന്നുവെങ്കിലും രാജ്യത്തെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ ഇത് വളരെ ശരിയായ മാര്‍ഗമായിരുന്നു.
” സാമ്പത്തിക കാഴ്ചപ്പാടിലൂടെ മാത്രം നോക്കിയാല്‍ ഇതുവരെ നാം വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്; പക്ഷേ, ഇന്ത്യയിലെ പൗരരുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടികളുടെ കാര്യത്തില്‍ ഇതിനു വേറെ താരതമ്യമില്ല. പരിമിത വിഭവങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇന്ത്യ സ്വീകരിച്ച മാര്‍ഗ്ഗം ലോകം മുഴുവനും ചര്‍ച്ച ചെയ്യുന്ന വിഷയമായി മാറു”. അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് മതിയായ മരുന്നുകളുടെയും ഭക്ഷണത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ശേഖരമുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ ശ്ക്തിപ്പെടുത്തുകയും ചെയ്യും.
” ജനുവരിയില്‍ ഒരേയൊരു കൊറോണ വൈറസ് പരിശോധനാ ലാബ് മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നമുക്ക് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായ 220 ലാബുകളുണ്ട്. പതിനായിരം രോഗികള്‍ക്ക് 1500- 1600 കിടക്കകള്‍ ആണ് ആഗോള അനുഭവം. ഇന്ത്യയില്‍ നമുക്ക് ഇന്ന് ഒരു ലക്ഷത്തിലധികം കിടക്കകള്‍ സജ്ജീകരിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, കൊവിഡ് ചികില്‍സയ്ക്കു മാത്രമായി മാറ്റിവച്ച 600ല്‍പ്പരം ആശുപത്രികളുണ്ട്. നാം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഈ സൗകര്യങ്ങള്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.” പ്രധാനമന്ത്രി പറഞ്ഞു.
ഈ പകര്‍ച്ചവ്യാധിയെ നേരിടുന്നതിന് ഏഴു കാര്യങ്ങള്‍ പാലിക്കണമെന്ന് രാജ്യത്തോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു:
ഒന്നാമത്തേത്, മുതിര്‍ന്ന പൗരര്‍ക്ക്, പ്രത്യേകിച്ച് അവര്‍ രോഗബാധിതരാണെങ്കില്‍ പ്രത്യേക ശ്രദ്ധ നല്‍കുക.
രണ്ടാമത്തേത്, ലോക്ഡൗണിന്റെയും സാമൂഹിക അകലം പാലിക്കലിന്റെയും ‘ലക്ഷ്മണരേഖ’ കൃത്യമായി പാലിക്കുക; വീടുകളില്‍ നിര്‍മിച്ച മാസ്‌കുകള്‍ ധരിക്കുന്നതില്‍ വീഴ്ചവരുത്താതിരിക്കുക.
മൂന്നാമതായി, രോഗപ്രതിരോധം വര്‍ധിപ്പിക്കുന്നതിന് ആയുഷ് മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക.
നാലാമതായി, കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള സഹായത്തിന് ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യുക; മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുക.
അഞ്ചാമത്, പാവപ്പെട്ടവരുടെ ഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുക.
ആറാമതായി, ഏതു വ്യവസായ, വ്യാപാര മേഖലയിലും ജോലി ചെയ്യുന്നവരോട് കരുണ കാണിക്കുക; അവരുടെ ഉപജീവനമാര്‍ഗ്ഗം മുടക്കരുത്.
ഏഴാമതായി, രാജ്യത്ത് കൊറോണക്കെതിരേ പൊരുതുന്ന നമ്മുടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണ പ്രവര്‍ത്തകര്‍, പൊലീസ് തുടങ്ങിയവരോട് അങ്ങേയറ്റത്തെ ആദരവു കാണിക്കുക.
***
कोरोना वैश्विक महामारी के खिलाफ भारत की लड़ाई,
— PMO India (@PMOIndia) April 14, 2020
बहुत मजबूती के साथ आगे बढ़ रही है।
आपकी तपस्या,
आपके त्याग की वजह से भारत अब तक,
कोरोना से होने वाले नुकसान को काफी हद तक टालने में सफल रहा है: PM @narendramodi #IndiaFightsCorona
मैं जानता हूं,
— PMO India (@PMOIndia) April 14, 2020
आपको कितनी दिक्कते आई हैं।
किसी को खाने की परेशानी,
किसी को आने-जाने की परेशानी,
कोई घर-परिवार से दूर है: PM @narendramodi #IndiaFightsCorona
लेकिन आप देश की खातिर,
— PMO India (@PMOIndia) April 14, 2020
एक अनुशासित सिपाही की तरह अपने कर्तव्य निभा रहे हैं।
हमारे संविधान में जिस
We the People of India की शक्ति की बात कही गई है,
वो यही तो है: PM @narendramodi #IndiaFightsCorona
बाबा साहेब डॉक्टर भीम राव आंबेडकर की जन्म जयंती पर,
— PMO India (@PMOIndia) April 14, 2020
हम भारत के लोगों की तरफ से अपनी सामूहिक शक्ति का ये प्रदर्शन,
ये संकल्प,
उन्हें सच्ची श्रद्धांजलि है: PM @narendramodi #IndiaFightsCorona
लॉकडाउन के इस समय में देश के लोग जिस तरह नियमों का पालन कर रहे हैं,
— PMO India (@PMOIndia) April 14, 2020
जितने संयम से अपने घरों में रहकर त्योहार मना रहे हैं,
वो बहुत प्रशंसनीय है: PM @narendramodi #IndiaFightsCorona
आज पूरे विश्व में कोरोना वैश्विक महामारी की जो स्थिति है,
— PMO India (@PMOIndia) April 14, 2020
आप उसे
भली-भांति जानते हैं।
अन्य देशों के मुकाबले,
भारत ने कैसे अपने यहां संक्रमण को रोकने के प्रयास किए,
आप इसके सहभागी भी रहे हैं और साक्षी भी: PM @narendramodi #IndiaFightsCorona
जब हमारे यहां कोरोना के सिर्फ 550 केस थे,
— PMO India (@PMOIndia) April 14, 2020
तभी भारत ने
21 दिन के संपूर्ण लॉकडाउन का एक बड़ा कदम उठा लिया था।
भारत ने,
समस्या बढ़ने का इंतजार नहीं किया,
बल्कि जैसे ही समस्या दिखी, उसे,
तेजी से फैसले लेकर उसी समय रोकने का प्रयास किया: PM @narendramodi #IndiaFightsCorona
भारत ने holistic approach
— PMO India (@PMOIndia) April 14, 2020
न अपनाई होती,
integrated approach
न अपनाई होती,
तेज फैसले न लिए होते तो आज भारत की स्थिति कुछ और होती।
लेकिन बीते दिनों के अनुभवों से ये साफ है कि हमने जो रास्ता चुना है, वो सही है: PM @narendramodi #IndiaFightsCorona
अगर सिर्फ आर्थिक दृष्टि से देखें तो अभी ये मंहगा जरूर लगता है लेकिन भारतवासियों की जिंदगी के आगे,
— PMO India (@PMOIndia) April 14, 2020
इसकी कोई तुलना नहीं हो सकती।
सीमित संसाधनों के बीच,
भारत जिस मार्ग पर चला है,
उस मार्ग की चर्चा आज दुनिया भर में हो रही है: PM @narendramodi #IndiaFightsCorona
इन सब प्रयासों के बीच,
— PMO India (@PMOIndia) April 14, 2020
कोरोना जिस तरह फैल रहा है,
उसने विश्व भर में हेल्थ एक्सपर्ट्स और सरकारों को और ज्यादा सतर्क कर दिया है।
भारत में भी कोरोना के खिलाफ लड़ाई अब आगे कैसे बढ़े,
इसे लेकर मैंने राज्यों के साथ निरंतर बात की है: PM @narendramodi #IndiaFightsCorona
सभी का यही सुझाव है कि लॉकडाउन को बढ़ाया जाए।
— PMO India (@PMOIndia) April 14, 2020
कई राज्य तो पहले से ही लॉकडाउन को बढ़ाने का फैसला कर चुके हैं।
साथियों,
सारे सुझावों को ध्यान में रखते हुए ये तय किया गया है कि भारत में लॉकडाउन को अब 3 मई तक और बढ़ाना पड़ेगा: PM @narendramodi #IndiaFightsCorona
यानि 3 मई तक हम सभी को,
— PMO India (@PMOIndia) April 14, 2020
हर देशवासी को लॉकडाउन में ही रहना होगा।
इस दौरान हमें अनुशासन का उसी तरह पालन करना है,
जैसे हम करते आ रहे हैं: PM @narendramodi #IndiaFightsCorona
मेरी सभी देशवासियों से ये प्रार्थना है कि अब कोरोना को हमें किसी भी कीमत पर नए क्षेत्रों में फैलने नहीं देना है।
— PMO India (@PMOIndia) April 14, 2020
स्थानीय स्तर पर अब एक भी मरीज बढ़ता है तो ये हमारे लिए चिंता का विषय होना चाहिए: PM @narendramodi #IndiaFightsCorona
इसलिए हमें Hotspots को लेकर बहुत ज्यादा सतर्कता बरतनी होगी।
— PMO India (@PMOIndia) April 14, 2020
जिन स्थानों के Hotspot में बदलने की आशंका है उस पर भी हमें कड़ी नजर रखनी होगी।
नए Hotspots का बनना,
हमारे परिश्रम और हमारी तपस्या को और चुनौती देगा: PM @narendramodi #IndiaFightsCorona
अगले एक सप्ताह में कोरोना के खिलाफ लड़ाई में कठोरता और ज्यादा बढ़ाई जाएगी।
— PMO India (@PMOIndia) April 14, 2020
20 अप्रैल तक हर कस्बे,
हर थाने,
हर जिले,
हर राज्य को परखा जाएगा, वहां लॉकडाउन का कितना पालन हो रहा है,
उस क्षेत्र ने कोरोना से खुद को कितना बचाया है,
ये देखा जाएगा: PM @narendramodi #IndiaFightsCorona
जो क्षेत्र इस अग्निपरीक्षा में सफल होंगे,
— PMO India (@PMOIndia) April 14, 2020
जो Hotspot में नहीं होंगे,
और जिनके Hotspot में बदलने की आशंका भी कम होगी,
वहां पर 20 अप्रैल से कुछ जरूरी गतिविधियों की अनुमति दी जा सकती है: PM @narendramodi #IndiaFightsCorona
इसलिए,
— PMO India (@PMOIndia) April 14, 2020
न खुद कोई लापरवाही करनी है
और न ही किसी और को लापरवाही करने देना है।
कल इस बारे में सरकार की तरफ से एक विस्तृत गाइडलाइन जारी की जाएगी: PM @narendramodi #IndiaFightsCorona
जो रोज कमाते हैं,
— PMO India (@PMOIndia) April 14, 2020
रोज की कमाई से अपनी जरूरतें पूरी करते हैं,
वो मेरा परिवार हैं।
मेरी सर्वोच्च प्राथमिकताओं में एक,
इनके जीवन में आई मुश्किल को कम करना है: PM @narendramodi #IndiaFightsCorona
अब नई गाइडलइंस बनाते समय भी उनके हितों का पूरा ध्यान रखा गया है।
— PMO India (@PMOIndia) April 14, 2020
इस समय रबी फसल की कटाई का काम भी जारी है।
केंद्र सरकार और राज्य सरकारें मिलकर,
प्रयास कर रही हैं कि किसानों को कम से कम दिक्कत हो: PM @narendramodi #IndiaFightsCorona
हेल्थ इन्फ्रास्ट्रक्चर के मोर्चे पर भी हम तेजी से आगे बढ़ रहे हैं।
— PMO India (@PMOIndia) April 14, 2020
जहां जनवरी में हमारे पास कोरोना की जांच के लिए सिर्फ एक लैब थी,
वहीं अब 220 से अधिक लैब्स में टेस्टिंग का काम हो रहा है: PM @narendramodi #IndiaFightsCorona
भारत में आज हम एक लाख से अधिक Beds की व्यवस्था कर चुके हैं।
— PMO India (@PMOIndia) April 14, 2020
इतना ही नहीं,
600 से भी अधिक ऐसे अस्पताल हैं, जो सिर्फ कोविड के इलाज के लिए काम कर रहे हैं।
इन सुविधाओं को और तेजी से बढ़ाया जा रहा है: PM @narendramodi #IndiaFightsCorona
आज भारत के पास भले सीमित संसाधन हों,
— PMO India (@PMOIndia) April 14, 2020
लेकिन मेरा भारत के युवा वैज्ञानिकों से विशेष आग्रह है कि विश्व कल्याण के लिए,
मानव कल्याण के लिए,
आगे आएं,
कोरोना की वैक्सीन बनाने का बीड़ा उठाएं: PM @narendramodi #IndiaFightsCorona
हम धैर्य बनाकर रखेंगे,
— PMO India (@PMOIndia) April 14, 2020
नियमों का पालन करेंगे तो कोरोना जैसी महामारी को भी परास्त कर पाएंगे।
इसी विश्वास के साथ अंत में,
मैं आज 7 बातों में आपका साथ मांग रहा हूं: PM @narendramodi #IndiaFightsCorona
पहली बात-
— PMO India (@PMOIndia) April 14, 2020
अपने घर के बुजुर्गों का विशेष ध्यान रखें
- विशेषकर ऐसे व्यक्ति जिन्हें पुरानी बीमारी हो,
उनकी हमें Extra Care करनी है, उन्हें कोरोना से बहुत बचाकर रखना है: PM @narendramodi #IndiaFightsCorona
दूसरी बात-
— PMO India (@PMOIndia) April 14, 2020
लॉकडाउन और Social Distancing की लक्ष्मण रेखा का पूरी तरह पालन करें ,
घर में बने फेसकवर या मास्क का अनिवार्य रूप से उपयोग करें: PM @narendramodi #IndiaFightsCorona
तीसरी बात-
— PMO India (@PMOIndia) April 14, 2020
अपनी इम्यूनिटी बढ़ाने के लिए, आयुष मंत्रालय द्वारा दिए गए निर्देशों का पालन करें,
गर्म पानी,
काढ़ा,
इनका निरंतर सेवन करें: PM @narendramodi #IndiaFightsCorona
चौथी बात-
— PMO India (@PMOIndia) April 14, 2020
कोरोना संक्रमण का फैलाव रोकने में मदद करने के लिए आरोग्य सेतु मोबाइल App जरूर डाउनलोड करें।
दूसरों को भी इस App को डाउनलोड करने के लिए प्रेरित करें: PM @narendramodi #IndiaFightsCorona
पांचवी बात-
— PMO India (@PMOIndia) April 14, 2020
जितना हो सके उतने गरीब परिवार की देखरेख करें,
उनके भोजन की आवश्यकता पूरी करें: PM @narendramodi #IndiaFightsCorona
छठी बात-
— PMO India (@PMOIndia) April 14, 2020
आप अपने व्यवसाय, अपने उद्योग में अपने साथ काम करे लोगों के प्रति संवेदना रखें,
किसी को नौकरी से न निकालें: PM @narendramodi #IndiaFightsCorona
सातवीं बात-
— PMO India (@PMOIndia) April 14, 2020
देश के कोरोना योद्धाओं,
हमारे डॉक्टर- नर्सेस,
सफाई कर्मी-पुलिसकर्मी का पूरा सम्मान करें: PM @narendramodi #IndiaFightsCorona
पूरी निष्ठा के साथ 3 मई तक लॉकडाउन के नियमों का पालन करें,
— PMO India (@PMOIndia) April 14, 2020
जहां हैं,
वहां रहें,
सुरक्षित रहें।
वयं राष्ट्रे जागृयाम”,
हम सभी राष्ट्र को जीवंत और जागृत बनाए रखेंगे: PM @narendramodi #IndiaFightsCorona