Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സതീഷ് ഗുജറാളിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


സതീഷ് ഗുജ്‌റാളിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അനുശോചിച്ചു.

”വിവിധ വിഷയങ്ങളില്‍ പാണ്ഡിത്യമുള്ളയാളും ബഹുമുഖ പ്രതിഭയുമായിരുന്നു സതീഷ് ഗുജ്‌റാള്‍ജി. സൃഷ്ടിപരതയും നിശ്ചയദാര്‍ഢ്യവും കൊണ്ട് പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് അദ്ദേഹം പ്രശംസനേടിയിട്ടുണ്ട്. ബൗദ്ധികദാഹം അദ്ദേഹത്തെ വിശാലലോകത്തേയ്ക്ക് കൊണ്ടുപോയെങ്കിലും അദ്ദേഹം എപ്പോഴൂം തന്റെ വേരുകളില്‍ തന്നെ തുടര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ദുഖത്തിലാഴ്ത്തി. ഓം ശാന്തി”. പ്രധാനമന്ത്രി പറഞ്ഞു.