Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സൗദിയിലെ കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി ടെലിഫാണില്‍ സംഭാഷണം നടത്തി


സൗദി അറേബ്യയിലെ കിരീടാവകാശിയായ ഹിസ് റോയല്‍ ഹൈനസ് മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ടെലിഫോണില്‍ സംസാരിച്ചു. കോവിഡ്-19 മഹാമാരി സംബന്ധിച്ച ആഗോള അവസ്ഥയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ചചെയ്തു.

നിരവധി ആളുകളുടെ സൗഖ്യത്തെമാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗത്തെ സമ്പദ്ഘടനയില്‍ തന്നെ പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ ആഗോള വെല്ലുവിളിയെ മതിയാംവണ്ണം അഭിസംബോധന ചെയ്യുന്നതിന് ഏകോപിതമായ പ്രയത്‌നങ്ങള്‍ അനിവാര്യമാണെന്നതിന് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.

ഈ പശ്ചാത്തലത്തില്‍ സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നതിന് അടുത്തിടെ ഇന്ത്യ എടുത്ത മുന്‍കൈ പ്രധാനമന്ത്രി സൂചിപ്പിച്ചു.

സൗദി അറേബ്യയുടെ അദ്ധ്യക്ഷതയില്‍ ജി20 നേതാക്കള്‍ക്കിടയില്‍ അത്തരമൊരു പ്രവര്‍ത്തനം നടത്തുന്നത് ആഗോളതലത്തില്‍ തന്നെ ഉപയോഗപ്രദമായിരിക്കുമെന്ന് ഇരു നേതാക്കളും സമ്മതിച്ചു. കോവിഡ്-19 ന്റെ ആഗോള പൊട്ടിപ്പുറപ്പെടല്‍ ഉണ്ടാക്കിയിട്ടുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രത്യേക നടപടികളും ആഗോളതലത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമുള്‍പ്പെടെ ചര്‍ച്ചചെയ്യുന്നതിന് വേണ്ടിയായിരിക്കണം യോഗം വിളിക്കേണ്ടത്.

ഇക്കാര്യത്തില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ നിരന്തരം അടുത്ത ബന്ധം പുലര്‍ത്തുന്നതിനും പ്രധാനമന്ത്രിയും കിരീടാവകാശിയും തീരുമാനിച്ചു.