ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും, യു.എ.ഇ ബഹിരാകാശ സംഘടനയും (യു.എ.ഇ.എസ്.എ) തമ്മില്‍ പര്യവേഷണത്തിനും സമാധാനാവശ്യങ്ങള്‍ക്കായി ബഹിരാകാശം ഉപയോഗിക്കുന്നതിനും ഒപ്പിട്ട ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തെ ധരിപ്പിച്ചു. ധാരണാപത്രം നടപ്പിലാക്കേണ്ട മാര്‍ഗ്ഗങ്ങളും കാലപരിധിയും രണ്ട് ഏജന്‍സികളിലെയും അംഗങ്ങളടങ്ങിയ സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പ് നിശ്ചയിക്കും.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ കഴിഞ്ഞ ഓഗസ്റ്റിലെ യു.എ.ഇ സന്ദര്‍ശനത്തിലും പിന്നീട് ചേര്‍ന്ന സാമ്പത്തിക സഹകരണത്തിനായുള്ള ഇന്ത്യ-യു.എ.ഇ സംയുക്ത കമ്മീഷന്റെ യോഗത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ ബഹിരാകാശ രംഗത്ത് സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിരുന്നു.