സുസ്ഥിരവും കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞതുമായ താപോര്‍ജ്ജം വികസിപ്പിക്കുന്നതിന് ഇന്ത്യയും ജപ്പാനും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി.
കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനമുള്ള താപോര്‍ജ്ജ പദ്ധതികളെക്കുറിച്ച് പ്രാഥമിക പഠനം നടത്താനും മേഖലയിലെ ആധുനികവത്കരണത്തിനും, ക്ലീന്‍ കോള്‍ ടെക്നോളജിയുടെ സാങ്കേതിക വിദ്യകള്‍ കൈമാറുന്നതിനും ധാരണാപത്രം പ്രയോജനപ്പെടും.
ഭാവിയിലെ ഊര്‍ജ്ജോപയോഗ രീതികള്‍ മനസ്സിലാക്കാനും പ്രശ്നപരിഹാരത്തിന് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും ജപ്പാന് കോള്‍ എനര്‍ജി സെന്ററും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഈ ധാരണാപത്രം വിഭാവനം ചെയ്യുന്നു.