‘മന്‍ കി ബാത്ത്2.0’യുടെ 9-ാം ലക്കത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ബീഹാറില്‍ നിന്നുള്ള ഒരു പ്രചോദനനാത്മകമായ ചരിത്ര സംഭവം വിശദീകരിച്ചു. ബീഹാറിലെ പുരണിയ മേഖല രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍ക്ക് ഒരു പ്രചോദനമാണ്. ഈ മേഖല പതിറ്റാണ്ടുകളായി പ്രളയങ്ങള്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങളില്‍ നിന്ന് കരകയറുവാന്‍ മല്ലിടുകയാണ്. ഈ സാഹചര്യത്തില്‍ കൃഷിയും മറ്റ് തരത്തിലുള്ള വരുമാനമുണ്ടാക്കലും വളരെ ബുദ്ധിമുട്ടുമാണ്. മുമ്പ് പുരുണിയയിലെ സ്ത്രീകള്‍ പട്ടുനൂല്‍ കൊക്കൂണുകള്‍ കൃഷിചെയ്യുകയും അതിന് നാമമാത്രമായ വില ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം വ്യാപാരികള്‍ ഇത് വാങ്ങി പട്ടുനൂല്‍ നെയ്ത് വന്‍ ലാഭം കൊയ്തിരുന്നു. ഈ ചുറ്റുപാടില്‍ പുരുണിയയിലെ കുറച്ച് സ്ത്രീകള്‍ വ്യത്യസ്തമായ ഒരു വഴി തെരഞ്ഞെടുത്തു. ഇപ്പോള്‍ പുരുണിയയിലെ സ്ത്രീകള്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെ ഒരു ഉല്‍പ്പാദകസഹകരണസംഘം രൂപീകരിക്കുകയും പട്ടുനൂല്‍ ഉല്‍പ്പാദിപ്പിക്കുകയും അതില്‍ നിന്നും ഉണ്ടാക്കുന്ന സാരികള്‍ വിറ്റ് വന്‍ തുക സമ്പാദിക്കുകയും ചെയ്യുന്നു-അദ്ദേഹം കൂട്ടിചേര്‍ത്തു.
പന്ത്രണ്ടാമത്തെ വയസില്‍ അകോണ്‍കാഗ്വ പര്‍വ്വതം കീഴടക്കിയ കാമ്യാ കാര്‍ത്തിയേന്റെ പ്രചോദനാത്മകമായ കഥയും അദ്ദേഹം പങ്കുവച്ചു. 7000 മീറ്ററുള്ള ഇതാണ് തെക്കേ അമേരിക്കയിലെ അന്‍ഡസ് പര്‍വ്വതനിരകളിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”അവള്‍ ഇപ്പോള്‍ ‘മിഷന്‍ സാഹസ്’ എന്ന മറ്റൊരു ദൗത്യത്തിലാണ്, ഇതിന്റെ കീഴില്‍ അവള്‍ ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലേയും ഉയരംകൂടിയ കൊടുമുടികള്‍ കീഴടക്കാനാണ് പരിശ്രമക്കുന്നത്”, അദ്ദേഹം പറഞ്ഞു. എല്ലാവരെയും ശാരീരികക്ഷമയോടെ ഇരിക്കുന്നതിന് പ്രചോദിപ്പിക്കുന്നതിന് സകാരാത്മക ഊര്‍ജ്ജം കൊണ്ടുവരുന്നതിന് നടത്തിയ പ്രയത്‌നത്തെ പ്രശംസിച്ച അദ്ദേഹം ‘മിഷന്‍ സാഹസി’ന് തന്റെ എല്ലാ ഭാവുകളും നേര്‍ന്നു. ഇന്ത്യയുടെ ഭൂമിശാസ്ത്രം സാഹസികതയുടെ നിരവധി അവസരങ്ങള്‍ എങ്ങനെയാണ് ലഭ്യമാക്കുന്നതെന്ന് വിവരിച്ച പ്രധാനമന്ത്രി തങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും താല്‍പര്യമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജീവിതത്തെ സാഹസവുമായി സംയോജിപ്പിക്കുന്നതിനും അഭ്യര്‍ത്ഥിച്ചു.
അതിനുപുറമെ അദ്ദേഹം കേരളത്തിലെ കൊല്ലത്തു നിന്നുള്ള 105 വയസ് പ്രായമുള്ള, ചെറുപ്പത്തിലേ തന്റെ മാതാവിനെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ട ഭാഗീരഥി അമ്മയുടെ വിജയഗാഥയും വിവരിച്ചു. അവര്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം 105-ാം വയസില്‍ പുനരാരംഭിച്ചു! അവര്‍ വീണ്ടും പഠനം തുടങ്ങി! തന്റെ പ്രായം വളരെ ഉയര്‍ന്നതായിട്ടുപോലും ഭാഗീരഥി അമ്മ 4-ാംതരം തുല്യതാപരീക്ഷ എഴുതുകയും വളരെ ആകാംക്ഷയോടെ ഫലത്തിനായി കാത്തിരിക്കുകയും ചെയ്തു. അവര്‍ തന്റെ പരീക്ഷയില്‍ 75% മാര്‍ക്ക് നേടുകയും തുടര്‍ന്നും പഠിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഭാഗീരഥി അമ്മയെപ്പോലുള്ള ആളുകളാണ് ഈ രാജ്യത്തിന്റെ ശക്തി; നമുക്കെല്ലാം പ്രചോദത്തിന്റെ മഹത്തായ സ്രോതസ് അദ്ദേഹം പറഞ്ഞു.
മൊറാദാബാദിലെ ഹാമിര്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ദിവ്യാംഗന്‍ ആയ സല്‍മാനെ അദ്ദേഹം ഉദാഹരണമായി ഉയര്‍ത്തിക്കാട്ടി. ബുദ്ധിമുട്ടുകള്‍ തനിക്ക് നിരവധിയുണ്ടായിട്ടും അദ്ദേഹം തന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തിയില്ല, തന്റെ സ്വന്തം വ്യാപാരം ആരംഭിക്കാന്‍ തീരുമാനിച്ചു. അതിനുപരിയായി മറ്റ് ദിവ്യാംഗരായ ആളുകളെ സഹായിക്കാനും അദ്ദേഹം പ്രതിജ്ഞയെടുത്തു. വളരെ പെട്ടെന്നുതന്നെ സല്‍മാന്‍ സ്ലിപ്പറുകളും ഡിറ്റര്‍ജന്റുകളും നിര്‍മ്മിക്കുന്ന ഒരു യൂണിറ്റ് തന്റെ ഗ്രാമത്തില്‍ ആരംഭിച്ചു. അധികം താമസിക്കാതെ തന്നെ 30 ദിവ്യാംഗരായ ആളുകള്‍ അദ്ദേഹത്തോടൊപ്പം ചേരുകയും ചെയ്തു. ഗുജറാത്തിലെ കച്ച് മേഖലയിലെ അജ്‌രക് ഗ്രാമവാസികള്‍ പ്രകടമാക്കിയ നിശ്ചയദാര്‍ഢ്യത്തിന്റെ ഗാഥയും അദ്ദേഹം വിവരിച്ചു. 2001 ലെ വിനാശകാരിയായ ഭൂകമ്പത്തിന് ശേഷം മിക്കവാറും ഗ്രാമവാസികള്‍ ഗ്രാമം വിട്ട് പലായനം ചെയ്തു. എന്നാല്‍ ഇസ്മായില്‍ ഖത്രി എന്ന് പേരുള്ള ഒരു ഗ്രാമവാസി അവിടെ തന്നെ തുടരാനും തന്റെ പാരമ്പര്യ കലാരൂപമായ ‘അജ്‌രക് പ്രിന്റ്’ പരിപോഷിപ്പിക്കാനും തീരുമാനിച്ചു. അധികം താമസിക്കാതെ തന്നെ അജ്‌രക് കലയില്‍ ഉപയോഗിക്കുന്ന പ്രകൃതിദത്തമായ നിറങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചുതുടങ്ങി. ഗ്രാമമാകെ തന്നെ അവരുടെ പാരമ്പര്യ കരകൗശല വിഭാഗത്തിനോട് ചേര്‍ന്നു.
അടുത്തിടെ ആഘോഷിച്ച ‘മഹാശിവരാത്രി’ക്ക് പ്രധാനമന്ത്രി രാജ്യത്തിന് തന്റെ ഭാവുകള്‍ നേര്‍ന്നു. ” മഹാശിവരാത്രിയുടെ അവസരത്തില്‍ നിങ്ങളെ ബോലേ ബാബ…. തുടര്‍ന്നും അനുഗ്രഹിക്കട്ടെ, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഭഗവാന്‍ ശിവന്‍ സാക്ഷാത്കരിക്കട്ടെ…. നിങ്ങള്‍ ഊര്‍ജ്ജസ്വലരും ആരോഗ്യവാന്മാരും ആകട്ടെ…..തുടര്‍ന്നും രാജ്യത്തിന് വേണ്ടി നിങ്ങളുടെ കര്‍മ്മങ്ങള്‍ ചെയ്യുക”.
” വരും ദിവസങ്ങളില്‍, നമ്മള്‍ ഹോളിയും അതിന് അടുത്തുതന്നെ ഗുഡി പട്‌വയും ആഘോഷിക്കും. നവരാത്രി ഉത്സവവും വസന്തവുമായി ബന്ധപ്പെട്ടതാണ്. രാംനവമിയും ആഘോഷിക്കും. നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഇഴകളില്‍ വേര്‍തിരിക്കാന്‍ കഴിയാത്തവയാണ് ഉത്സവങ്ങളും ആഘോഷങ്ങളും. എല്ലാ ഉത്സവങ്ങളിലും ഒരു സാമൂഹികസന്ദേശം ഒളിഞ്ഞിരിപ്പുണ്ട്, അത് നമ്മുടെ സമൂഹത്തെ മാത്രമല്ല, രാജ്യത്തെ ഒന്നാകെ ഒരുമയുടെ ഊര്‍ജ്ജത്തില്‍ യോജിപ്പിച്ചു നിര്‍ത്തുന്നു.” അദ്ദേഹം കൂട്ടിചേര്‍ത്തു.
Inspiring anecdote from Bihar that would inspire many Indians... #MannKiBaat pic.twitter.com/j1f0CbNIII
— PMO India (@PMOIndia) February 23, 2020