Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2016 മേയ് ഇരുപത്തിരണ്ടാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക


പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.

മനസ്സു പറയുത്

എന്റെ പ്രിയപ്പെട്ട ദേശവാസികളേ! നമസ്‌ക്കാരം. എന്റെ മനസ്സിലുള്ള കാര്യങ്ങള്‍ പ്രകടിപ്പിക്കുവാന്‍ ഒരുവസരംകൂടി എനിയ്ക്ക് ലഭിച്ചിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ‘മന്‍ കി ബാത്’ മനസ്സിലുള്ള കാര്യങ്ങളാണ്. ഇത് എന്റെ കര്‍മ്മമണ്ഡലം അല്ല. ഞാന്‍ സ്വയമേവതന്നെ താങ്കളോട് സംവദിക്കാന്‍ വളരെ താല്പര്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാരതത്തിലെ ഓരോ മുക്കിലുംമൂലയിലും ‘മന്‍ കി ബാത്’ എന്ന പരിപാടിയില്‍ക്കൂടി ദേശവാസികളായ സാമാന്യജനങ്ങളുമായി ബന്ധപ്പെടാന്‍ എനിക്ക് കഴിയുന്നു. ‘മന്‍ കി ബാത്’ വൈകുന്നേരങ്ങളില്‍ 8 മണിയ്ക്ക് പ്രാദേശികഭാഷകളില്‍ അവതരിപ്പിക്കുന്നതുകൊണ്ട് ഞാന്‍ ആകാശവാണിയോട് കടപ്പെട്ടിരിക്കുന്നു. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ആരെല്ലാമാണോ കേള്‍ക്കുന്നത് അവര്‍ പിന്നീട് കത്തുകളായും ടെലഫോണ്‍വഴിയും എന്റെ വൈബ്‌സൈറ്റുകളില്‍ക്കൂടിയും NarendraModiAppലൂടെയും തങ്ങളുടെ വികാരവിചാരങ്ങള്‍ എന്നില്‍ എത്തിച്ചു കൊണ്ടിരിക്കുന്നു. അതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ഇവയിലെ ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ എന്റെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നുമുണ്ട്. ജനനന്മയ്ക്കായി സര്‍ക്കാരിനെ എത്രമാത്രം സജീവമാക്കാമോ ജനനന്മയ്ക്കായി എന്തെല്ലാം മുന്‍ഗണനക്രമങ്ങള്‍ നല്‍കാമോ അതിലെല്ലാം നിങ്ങളുടെ ഇടപെടലുകള്‍ വളെരയേറെ പ്രയോജനപ്പെടുന്നു. നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ കര്‍മ്മോത്സുകരായി നിങ്ങളുടെ പങ്കാളിത്തംവഴി ജനാധിപത്യത്തെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
വേനല്‍ കടുത്തുകൊണ്ടിരിക്കുന്നു. വെയിലിന്റെ കാഠിന്യം കുറച്ചു കുറയുമെന്ന് കരുതി. എന്നാല്‍, ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ, മഴക്കാലം തുടങ്ങുവാന്‍ ഒരാഴ്ച വൈകുമെന്നുള്ള വാര്‍ത്ത വരുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ഉത്കണ്ഠയും കൂടി. ഏകദേശം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വേനലിന്റെ ഭീകരമായ ചൂട് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. മൃഗങ്ങളായാലും, പക്ഷികളായാലും, മനുഷ്യരായാലും എല്ലാവരും വിഷമിക്കുന്നു. കാലാവസ്ഥാവ്യതിയാനം ഇത്തരം പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. വനമേഖലയുടെ വിസ്തൃതി കുറഞ്ഞു. വൃക്ഷങ്ങള്‍ മുറിക്കപ്പെട്ടു. ഒരുവിധത്തില്‍ പറഞ്ഞാല്‍ മനുഷ്യര്‍തന്നെ പ്രകൃതിയെ നശിപ്പിച്ചിട്ട് സ്വയം വിനാശം വരുത്തിവയ്ക്കുന്നു. ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമാണ്. ലോകമെമ്പാടും പരിസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു. ഇപ്രാവശ്യം ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനത്തില്‍ Zero Tolerance for Illegal Wild Life Trade നെ വിഷയമാക്കിയിരിക്കുന്നു. ഇത് സംബന്ധമായ ചര്‍ച്ചകള്‍ നടക്കും. എന്നാല്‍, വൃക്ഷലതാദികളെകുറിച്ചും നമുക്ക് ചിന്തിക്കണം. ജലസംഭരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യണം. നമ്മുടെ വനമേഖലയെ എങ്ങനെ സമ്പന്നമാക്കാം എതിനെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ജമ്മുകാശ്മീര്‍, ഹിമാലയ താഴ്‌വരകള്‍ എന്നിവിടങ്ങളിലെ കാടുകള്‍ അഗ്നിക്കിരയായി. ഇക്കാര്യം നിങ്ങള്‍ മനസ്സിലാക്കിയിരിക്കും. കരിയിലകളും നമ്മുടെ അശ്രദ്ധയും കാട്ടുതീയുടെ മൂലകാരണങ്ങളാണ്. വനം സംരക്ഷിക്കണം; ജലം സംരക്ഷിക്കണം. ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ച്ചൂടില്‍ കഷ്ടപ്പെടുന്ന 11 സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഒഡീഷ എിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംവദിക്കാനുള്ള അവസരം എനിയ്ക്ക് കിട്ടി. സാധാരണഗതിയില്‍ ഈ വരള്‍ച്ചബാധിത പ്രദേശങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു യോഗം വിളിച്ചുകൂട്ടിയാല്‍ മതിയായിരുന്നു. പക്ഷേ, ഞാനങ്ങനെ ചെയ്തില്ല. പ്രത്യേകം പ്രത്യേകം യോഗങ്ങള്‍ വിളിച്ചുകൂട്ടി. ഓരോ ദേശക്കാര്‍ക്കുംവേണ്ടി ഏകദേശം രണ്ട് രണ്ടര മണിക്കൂറോളം ഞാന്‍ ചിലവിട്ടു. ഓരോ ദേശത്തിനും പറയാനുള്ളത് ശ്രദ്ധയോടെ കേട്ടു. സാധാരണഗതിയില്‍ കേന്ദ്ര ഗവണ്‍മെന്റ് എത്ര തുക അനുവദിച്ചുവെന്നും അതില്‍ എത്രമാത്രം ചെലവാക്കപ്പെട്ടുവെന്നും – മുമ്പെങ്ങും ഇതു സംബന്ധിച്ച് ഇത്രയും സൂക്ഷ്മമായ ഒരു ചര്‍ച്ച നടന്നിട്ടില്ല. പല പ്രദേശങ്ങളും ജലസംരക്ഷണം, പരിസ്ഥിതി, വരള്‍ച്ച ലഘൂകരണം, മൃഗസംരക്ഷണം എിവയ്ക്കുവേണ്ടിയും വരള്‍ച്ചാബാധിതര്‍ക്കുവേണ്ടിയും ഒരുവിധത്തില്‍ പറഞ്ഞാല്‍ മുഴുവന്‍ രാജ്യത്തിനുവേണ്ടിയും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചു എന്ന വസ്തുത ഭാരതസര്‍ക്കാരിന്റെ അധികാരികളെപ്പോലും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. ഏതു പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരായാലും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ശാശ്വത പരിഹാമാണ് വേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു പഠനാനുഭവംതെയായിരുന്നു. ഞാന്‍ നിതി ആയോഗിനോട് പറഞ്ഞു: അതില്‍നിന്നും നല്ല മാതൃകകള്‍ സ്വായത്തമാക്കിക്കൊണ്ട് അത് മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്. ചില സംസ്ഥാനങ്ങള്‍ പ്രത്യേകിച്ചും ആന്ധ്ര, ഗുജറാത്ത് തുടങ്ങിയവ സാങ്കേതികവിദ്യ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇനി സംസ്ഥാനങ്ങളുടെ സഫലമായ പരീക്ഷണങ്ങള്‍ നിതി ആയോഗ് മുഖേന മറ്റ് പ്രദേശങ്ങളിലും എത്തിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ ജനപങ്കാളിത്തം വിജയത്തിന്റെ വലിയ ഒരു അടിസ്ഥാനഘടകമാണ്. ഒരുപക്ഷേ, സമഗ്രമായ ആസൂത്രണം ഉണ്ടെങ്കില്‍ ഉചിതമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് സമയപരിധിക്കുള്ളില്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചാല്‍ ഗണ്യമായ മാറ്റം ഉണ്ടാക്കാന്‍ കഴിയും. അങ്ങിനെ ഞാന്‍ വിശ്വസിക്കുന്നു. വരള്‍ച്ചാ നിവാരണത്തിന്, ജലസംരക്ഷണത്തിന് ഓരോ തുള്ളി ജലവും സംരക്ഷിക്കുന്നതിനുവേണ്ടി …… എന്തെന്നാല്‍ ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നു ജലം ഈശ്വരന്‍ കനിഞ്ഞു നല്‍കിയ പ്രസാദമാണ്. നമ്മള്‍ അമ്പലങ്ങളില്‍ പോകുന്നു. പ്രസാദം കിട്ടുമ്പോള്‍ അതില്‍ നിന്ന് കുറച്ചു താഴെ പോയാല്‍ നമ്മുടെ മനസ്സിന് ക്ഷോഭം ഉണ്ടാകും. അതെടുത്തുകൊണ്ട് 5 പ്രാവശ്യമെങ്കിലും ഈശ്വരനോട് മാപ്പു ചോദിക്കുന്നു. ജലവും ഈശ്വരന്റെ പ്രസാദമായി കരുതി ഓരോ തുള്ളിയും നഷ്ടപ്പെടുമ്പോള്‍ നാം വേദനിക്കണം. ജലസംഭരണം മഹത്തായ ഒരു കാര്യമാണ്. ജലസംരക്ഷണവും അങ്ങിനെതന്നെ. ജലസേചനവും മഹത്വപൂര്‍ണമാണ്. അതുകൊണ്ടാണ് ‘per drop, more crop, micro irrigation” ഓരോ തുള്ളിയിലും കൂടുതല്‍ വിളവ്, സൂക്ഷ്മ ജലസേചനം തുടങ്ങിയവ ശ്രദ്ധേയമാണ്. പല സംസ്ഥാനങ്ങളിലും നമ്മുടെ കരിമ്പു കര്‍ഷകര്‍ സൂക്ഷ്മജലസേചനം പ്രയോജനപ്പെടുത്തുന്നു. ചിലര്‍ ഡ്രിപ് ഇറിഗേഷന്‍ ഉപയോഗപ്പെടുത്തുന്നു. വേറൊരു കൂട്ടര്‍ സ്പ്രിംഗ്ലര്‍ ഉപയോഗപ്പെടുത്തുന്നു. ഇതൊരു നല്ല കാര്യമാണ്. ചില സംസ്ഥാനങ്ങള്‍ ധാന്യകൃഷി, നെല്‍കൃഷി എന്നിവ ചെയ്യുന്നവരും ഡ്രിപ് ഇറിഗേഷന്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. അക്കാര്യംകൊണ്ടുതന്നെ നല്ല വിളവ് ലഭിക്കുന്നു. ജലസംരക്ഷണം നടക്കുന്നു. കൂലി കുറച്ചു മതി. ഈ സ്ഥലങ്ങളില്‍നിന്നും ഞാന്‍ കേട്ടത് ചില പ്രദേശങ്ങള്‍ വലിയ വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ടുകൊണ്ട് നീങ്ങുന്നു. പ്രത്യേകിച്ചും, മഹാരാഷ്ട്രയും, ആന്ധ്രയും, ഗുജറാത്തും. ഈ മൂന്നു സംസ്ഥാനങ്ങളും ഡ്രിപ് ഇറിഗേഷന്‍ പ്രയോജനപ്പെടുത്തി. ഓരോ വര്‍ഷവും രണ്ടും മൂന്നും ലക്ഷം ഹെക്ടര്‍ ഭൂമി അധികമായി മൈക്രോ ഇറിഗേഷനില്‍ ഉള്‍പ്പെടുത്താനാണ് അവരുടെ ലക്ഷ്യം. എല്ലാ സംസ്ഥാനങ്ങളും ഈ പദ്ധതികള്‍ പ്രയോജനപ്പെടുത്തിയാല്‍ കൃഷി ലാഭകരമാകും. ജലം സംരക്ഷിക്കാന്‍ കഴിയും. നമ്മുടെ തെലുങ്കാനയിലെ സഹോദരങ്ങള്‍ മിഷന്‍ ഭാഗീരഥിയില്‍ക്കൂടി ഗോദാവരി, കൃഷ്ണ തുടങ്ങിയ നദികളിലെ ജലം ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചു. ആന്ധ്രാപ്രദേശ് ‘നീരു പ്രഗതി മിഷന്‍’, ജലസംരക്ഷണ പദ്ധതിയിലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി. ഗ്രൗണ്ട് വാട്ടര്‍ റീചാര്‍ജ്ജിനുവേണ്ടിയും പ്രയത്‌നിച്ചു. മഹാരാഷ്ട്രയിലെ ജനകീയ മുന്നേറ്റത്തില്‍ ജനങ്ങള്‍ കൂടുതല്‍ പ്രയത്‌നിക്കുകയും പണം ചെലവഴിക്കുകയും ചെയ്യുന്നു. ജലസംരക്ഷണപദ്ധതി സത്യം പറഞ്ഞാല്‍ ഈ ഒരു മുന്നേറ്റം മഹാരാഷ്ട്രയെ ഭാവിയില്‍ ഉണ്ടാകുന്ന വിഷമതകളില്‍നിന്ന് കരകയറാന്‍ ഏറെ സഹായകമാകുമെന്ന് ഞാന്‍ കരുതുന്നു.

ഛത്തീസ്ഗഢ് ‘ലോക് സുരാജ് ജല്‍ സുരാജ് അഭിയാന്‍’ നടപ്പിലാക്കിയി’ുണ്ട്. മധ്യപ്രദേശ് ‘ബല്‍റാം താലാബ് യോജന’യില്‍ ഏകദേശം 22,000 കുളങ്ങള്‍ ഉള്‍പ്പെടുത്തി. ഇതൊരു ചെറിയ കണക്കല്ല. അവരുടെ ‘കപില്‍ ധാരാ കൂപ് യോജന’ എടുത്തു പറയേണ്ടതാണ്. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയുടെ ജലസംരക്ഷണ പദ്ധതി, കര്‍ണാടകയിലെ കല്യാണി പദ്ധതിവഴി കിണറുകളെ പുനരുജ്ജീവിപ്പിക്കാനുള്ള കാര്യപരിപാടികള്‍ എന്നിവയ്ക്കും തുടക്കം കുറിച്ചുകഴിഞ്ഞു. രാജസ്ഥാനിലും ഗുജറാത്തിലും ധാരാളം പഴയ പൊട്ടക്കുളങ്ങള്‍ ഉണ്ട്. അവയെ ജലക്ഷേത്രം എന്ന രീതിയില്‍ പുനര്‍ജ്ജീവിപ്പിച്ചു. രാജസ്ഥാനില്‍ ‘മുഖ്യമന്ത്രി ജലസ്വാവലംബന്‍ അഭിയാന്‍’ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കി. ജാര്‍ഖണ്ഡ് ഒരു വനപ്രദേശമാണ്. എന്നാല്‍ ചില പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. അവര്‍ ‘ചെക്ക്ഡാം’ പദ്ധതി നടപ്പില്‍വരുത്തി. അവര്‍ക്ക് ജലസംരക്ഷണമായിരുന്നു ലക്ഷ്യം. ചില സംസ്ഥാനങ്ങളില്‍ ചെറിയ ചെറിയ അണകള്‍ നിര്‍മ്മിച്ച് 10ഉം 20ഉം കിലോമീറ്ററോളം ജലം സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി. ഇത് നല്ലൊരു അനുഭവമാണ്. ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍വരെ കിട്ടുന്ന മഴയുടെ ഒരു തുള്ളി ജലംപോലും നഷ്ടപ്പെടുത്തരുത് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജലസംരക്ഷണത്തിനുള്ള സ്ഥലം എന്തായിരിക്കണമെന്നും എങ്ങിനെയായിരിക്കണമെന്നും ഇപ്പോഴേ നാം ചിന്തിക്കണം. നമ്മുടെ ആവശ്യത്തിനനുസരിച്ച് ഈശ്വരന്‍ ജലം പ്രദാനം ചെയ്തിട്ടുണ്ട്. പ്രകൃതി നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ധാരാളം ജലം കണ്ടിട്ട് നമ്മള്‍ അശ്രദ്ധരാകുകയും മഴക്കാലം കഴിയുമ്പോള്‍ നമ്മള്‍ ജലം കിട്ടാതെ വിഷമിക്കുകയും ചെയ്യും. എത്രനാള്‍ ഇങ്ങനെ കഴിയും. ഇത് കൃഷിക്കാരുടെ വിഷയം മാത്രമല്ല, ഗ്രാമീണര്‍, പാവപ്പെട്ടവര്‍, കൂലിക്കാര്‍, കൃഷിക്കാര്‍, നഗരവാസികള്‍, ധനാഢ്യര്‍ ഇവരെല്ലാം നേരിടുന്ന വിഷയമാണ്. മഴക്കാലം വരുന്നു. ജലത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. അങ്ങനെയാണെങ്കില്‍, ഇക്കൊല്ലം ദീപാവലി ആഘോഷിക്കുന്ന വേളയില്‍ നമ്മള്‍ എത്രമാത്രം വെള്ളം സംഭരിച്ചു എന്നോര്‍ത്ത് നമുക്ക് ആഹ്ലാദിക്കാം. നമ്മള്‍ എത്രമാത്രം ക്ഷീണിച്ചാലും മുഖത്ത് കുറച്ചു വെള്ളം തളിച്ചാല്‍ നമുക്ക് പഴയ ഊര്‍ജ്ജം വീണ്ടുകിട്ടും. അതാണ് ജലത്തിന്റെ ശക്തി. നമ്മള്‍ എത്രമാത്രം ക്ഷീണിച്ചാലും തടാകങ്ങളും സമുദ്രവും കാണുമ്പോള്‍ നമുടെ മനസ്സ് വിശാലമാകുന്നു. ഇതെല്ലാം ഈശ്വരന്‍ കനിഞ്ഞുതന്ന അമൂല്യഖനികളാണ്. മനസ്സുകൊണ്ട് അതുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയണം. ജലം സംരക്ഷിക്കണം, ആധുനികരീതിയിലുള്ള ജലസേചനം നടത്തണം. ഈ മഴക്കാലം നാം പാഴാക്കിക്കളയരുത്. വരുന്ന നാലു മാസക്കാലം ഓരോ തുള്ളി ജലവും സംരക്ഷിച്ച് മാറ്റിവയ്ക്കുക. ഇത് സര്‍ക്കാരിന്റെ മാത്രമോ, രാഷ്ട്രീയ നേതാക്കളുടെ മാത്രമോ കാര്യമല്ല. സാധാരണ ജനങ്ങളുടെയും കാര്യമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ജലലഭ്യതയുടെ പ്രയാസങ്ങളെ കുറിച്ചായിരുന്നു പറഞ്ഞുവച്ചത്. മാധ്യമങ്ങള്‍ ജലസംരക്ഷണത്തിനായുള്ള മാര്‍ഗ്ഗദര്‍ശനങ്ങള്‍ നല്‍കട്ടെ, അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകട്ടെ. ജലക്ഷാമം പരിഹരിക്കുതിനുള്ള മാര്‍ഗ്ഗങ്ങളില്‍ മാധ്യമങ്ങളും പങ്കാളികളാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ അവരെ അതിനായി ക്ഷണിക്കുകയും ചെയ്യുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമുക്ക് നവഭാരതം കെട്ടിപ്പടുക്കണം. ഒരു സുതാര്യ ഭാരതം ഉണ്ടാക്കണം. നമ്മുടെ പദ്ധതികള്‍ ഭാരതത്തിന്റെ എല്ലാ കോണുകളിലും സമാനരൂപത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ എത്തിക്കണം. നമ്മുടെ പഴയ മനോഭാവങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തണം. നിങ്ങള്‍ എന്നെ സഹായിച്ചാല്‍, നമുക്ക് ആ ദിശയിലേക്ക് വിജയപൂര്‍വ്വം മുന്നേറാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു വിഷയത്തെക്കുറിച്ച് ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നു. നമുക്ക് അറിയാവുന്നതാണ്, നമ്മള്‍ സ്‌കൂളില്‍ പഠിച്ചിട്ടുമുണ്ട്, നാണയങ്ങളും നോട്ടുകളും ഇല്ലാതിരുന്ന കാലത്ത് ‘ബാര്‍ട്ടര്‍ സമ്പ്രദായം’ നിലനിന്നിരുന്നുവെന്ന്. അതായത്, പച്ചക്കറികളാണ് ആവശ്യമെങ്കില്‍ അതിനു പകരമായി ഗോതമ്പ് നല്‍കണം. ഉപ്പ് വേണമെങ്കില്‍ അതിനു പകരമായി പച്ചക്കറികള്‍ നല്‍കണം. സാധനസാമഗ്രികളുടെ കൈമാറ്റവ്യവസ്ഥയിലൂടെയായിരുന്നു വാണിജ്യ ഇടപാടുകള്‍ നടത്തിയിരുന്നത്. ആ സ്ഥാനത്ത് പതിയെ പതിയെ പലതരം മുദ്രണങ്ങള്‍ വന്നുതുടങ്ങി. നാണയങ്ങളും നോട്ടുകളും തുട്ടുകളും വരാന്‍ തുടങ്ങി. എന്നാല്‍, ഇന്ന് സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും മാറിമറിഞ്ഞിരിക്കുന്നു. ലോകം ഒന്നടങ്കം പണമില്ലാ സമൂഹമായി (cashless society) മുേന്നറുന്ന കാഴ്ചയാണ് കാണുന്നത്. ഇലക്‌ട്രോണിക് സാങ്കേതികവിദ്യയിലൂടെ ലോകത്തെവിടെനിന്നും പണം അയയ്ക്കുവാനും കൈപ്പറ്റുവാനും സാധ്യമാണ്. മാത്രമല്ല, ഏതൊരു സാധനവും ആവശ്യപ്പെടുവാനും ലഭ്യമാക്കുവാനും ബില്‍ അടയ്ക്കുവാനും കഴിയുന്ന സ്ഥിതി കൈവന്നിരിക്കുകയാണ്. മാത്രമല്ല, പേഴ്‌സിലെ പണം കളവുപോവുമെന്ന വേവലാതിയുമില്ല. എണ്ണിത്തിട്ടപ്പെടുത്തുന്നതിന് ഓട്ടോമാറ്റിക് സംവിധാനം ആയിക്കഴിഞ്ഞു. തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേയ്ക്കാം. എന്നാല്‍ ഒരു പ്രാവശ്യം പരിചിതമായിക്കഴിഞ്ഞാല്‍ ഈ സംവിധാനങ്ങള്‍ വളരെ എളുപ്പമുള്ളതായിമാറും. ഇതുകൊണ്ടുള്ള നേട്ടം പലതാണ്. ‘പ്രധാനമന്ത്രി ജന്‍ധന്‍ യോജന അഭിയാന്‍’ അതിവേഗം മുന്നോട്ടുകൊണ്ടുപോകുക മാത്രമല്ല, രാജ്യത്തെ ഏതാണ്ട് എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് തുറക്കാനുമായി. മറ്റൊന്ന് എല്ലാവര്‍ക്കും ആധാര്‍ നമ്പറുമായിട്ടുണ്ട്. മൊബൈലാണെങ്കില്‍ രാജ്യത്തെ എല്ലാ സാധാരണക്കാരിലും സാധാരണക്കാരുടെയും കൈകളില്‍ എത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ജന്‍ധനും ആധാറും മൊബൈലും ചേര്‍ന്ന് JAM, J.A.M. ഒത്തൊരുമിക്കുമ്പോള്‍ നമുക്ക് പണമില്ലാസമൂഹമെന്ന നിലയിലേയ്ക്ക് മുേന്നറാനാകും. നിങ്ങള്‍ ഒരുപക്ഷേ, കണ്ടിരിക്കാം. ‘ജന്‍ധന്‍’ അക്കൗണ്ടിനൊപ്പം ‘RUPAY CARD” നല്‍കി കഴിഞ്ഞിട്ടുണ്ട്. വരുംദിനങ്ങളില്‍ ഈ കാര്‍ഡ് ‘ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ്’ എന്നീ നിലകളില്‍ പ്രയോജനപ്പെടുത്താനാകും. മാത്രമല്ല, ഈയിടെ വളരെ ചെറിയ ഒരു ഉപകരണം നമ്മുടെ ഇടയിലേയ്ക്ക് എത്തിയിരിക്കുകയാണ്. അതറിയപ്പെടുന്നത്. ‘Point of Sale’ P.O.S., POS അതിന്റെ സഹായത്തോടെ താങ്കളുടെ ആധാര്‍ നമ്പറോ, RUPAY കാര്‍ഡോ ഉപയോഗിച്ച് ആര്‍ക്കുവേണമെങ്കിലും പണം ഇടപാടു നടത്തുവാന്‍ സാധിക്കും. പോക്കറ്റില്‍ നിന്ന് പണം എടുക്കുകയോ, എണ്ണുകയോ യാതൊന്നിന്റെയും ആവശ്യം വരുകയില്ല. മാത്രമല്ല, എവിടെയും പണവുമായി പോകേണ്ടതായും വരില്ല. കേന്ദ്ര ഗവണ്‍മെന്റ് മുന്‍കൈയെടുത്തതിലൊന്ന് POSലൂടെ സുതാര്യമായ രീതിയില്‍ പണമിടപാട് എങ്ങിനെ നടത്താമെന്നതിലാണ്. മറ്റൊരു സുപ്രധാനമായ കാര്യംകൂടി കേന്ദ്ര ഗവണ്‍മെന്റ് തുടങ്ങിക്കഴിഞ്ഞു. അതാണ് ‘ബാങ്ക് ഓണ്‍ മൊബൈല്‍’ – Universal Payment Interface Banking Transaction – UPI ഇതുവഴി സ്ഥിരം സമ്പ്രദായങ്ങള്‍ക്ക് മാറ്റം വരുത്തുവാനുമാകും. താങ്കളുടെ മൊബൈല്‍ ഫോണിലൂടെ Money Transaction പണമിടപാട് എത് വളരെയേറെ എളുപ്പമാകും. സന്തോഷകരമായ ഒരു വസ്തുതയാണ് NPCI ഉം ബാങ്കും ഇതിനെ Mobile App ലൂടെ തുടക്കം കുറിക്കുവാനുള്ള ശ്രമത്തിലാണ്. ഒരുപക്ഷേ, ഇത് എളുപ്പത്തില്‍ സാധ്യമാവുകയാണെങ്കില്‍ RUPAY CARDs എല്ലായ്‌പ്പോഴും ഒപ്പംകൊണ്ടു നടക്കേണ്ട ആവശ്യമില്ല. നമ്മുടെ രാജ്യത്ത് ഏതാണ്ട് ഒന്നേകാല്‍ ലക്ഷം ബാങ്കിംഗ് കറസ്‌പോണ്ടന്റുമാരായി യുവാക്കളെ നിയോഗിച്ചു കഴിഞ്ഞു. മാത്രമല്ല, പോസ്റ്റോഫീസുകളെയും ബാങ്കിംഗ് സേവനങ്ങള്‍ക്കായി സജീവമാക്കിയിട്ടുണ്ട്. ഞാന്‍ സൂചിപ്പിച്ച ബാങ്കിംഗ് സംവിധാനങ്ങളെ ഉപയോഗിക്കുവാന്‍ പഠിക്കുകയാണെങ്കില്‍ അത് ഒരു ശീലമാക്കി മാറ്റിയാല്‍ നമുക്ക് പിന്നെ കറന്‍സിയുടെ ആവശ്യംതന്നെ ഉണ്ടാവില്ല. നോട്ടുകെട്ടുകളുടെ ആവശ്യമുണ്ടാവില്ല. പൈസയ്ക്ക് ആവശ്യമുണ്ടാവില്ല. പണമിടപാടുകള്‍ നമുക്ക് സ്വയം ചെയ്യുവാനാകും. മാത്രമല്ല, ഇടപാടുകളില്‍ തികഞ്ഞ സുതാര്യതതന്നെയുണ്ടാകും. നിയമവിരുദ്ധ ഇടപാടുകള്‍ എേന്നയ്ക്കുമായി നിലയ്ക്കും. കള്ളപ്പണത്തിന്റെ സ്വാധീനം നന്നേ കുറയും. അതുകൊണ്ട്, എന്റെ ദേശവാസികളേ, എന്റെ ആഗ്രഹമാണ്- നമുക്ക് ഇതു തുടങ്ങാം. ഒരു പ്രാവശ്യം ആരംഭിക്കുകയാണെങ്കില്‍ വളരെ എളുപ്പത്തില്‍ നമുക്ക് മുന്നേറാനാവും. ഇന്നേക്ക് പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മളാരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ ഇത്രയേറെ മൊബൈല്‍ നമ്മുടെയൊക്കെ കൈകളില്‍ ഉണ്ടാകുമെന്ന്. വളരെ സാവകാശം മൊബൈലും നമ്മുടെ ജീവിതചര്യയുടെ ഭാഗമായി മാറി. ഇന്ന് അതിനെക്കൂടാതെ ജീവിക്കുക അസാധ്യമാണ്. അപ്രകാരം പണമില്ലാ സമൂഹമായി മാറട്ടെ. കാലവിളംബം കൂടാതെ അത് സംഭവിക്കുമെങ്കില്‍ നന്നായേനെ.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, പലപ്പോഴും ഒളിമ്പിക്‌സ് മത്സരം വരുമ്പോഴോ, കളി തുടങ്ങിക്കഴിയുമ്പോഴോ ഒക്കെ നാം തല പുണ്ണാക്കാറുണ്ട്. നാം സ്വര്‍ണ്ണ മെഡലിന് വളരെ പിന്നിലാകും. വെള്ളി കിട്ടിയെങ്കിലായി. ഓട് കൊണ്ട് അവസാനം തൃപ്തിപ്പെടേണ്ടിവരും. എന്നാല്‍, കായികരംഗത്ത് നമ്മുടെ മുന്നില്‍ വളരെയേറെ വെല്ലുവിളികള്‍ ഉണ്ടെന്നത് ശരിതന്നെ. പക്ഷേ, ദേശം മുഴുവന്‍ അതിനുള്ള അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്. അതിന് നാം എല്ലാവരും സജ്ജരാകണം. റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന നമ്മുടെ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഓരോരുത്തരും അവരവരുടെ രീതിയില്‍ ആത്മവീര്യവും ഉത്സാഹവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. നമുക്ക് ഏവര്‍ക്കും പങ്കാളികളാകാം. ചിലര്‍ക്ക് പ്രോത്സാഹനഗീതം രചിക്കാം, മറ്റു ചിലര്‍ക്ക് ഗെയിംസ് കാര്‍ട്ടൂണ്‍ വരയ്ക്കാം. വേറെ ചിലര്‍ക്ക് ആശംസാസന്ദേശം ചമയ്ക്കാം. ഇനിയും ചിലര്‍ക്ക് കായികമായി പ്രോത്സാഹനം നല്‍കുകയും ആവാം. എന്തുമാകട്ടെ, എങ്ങിനെയുമാകട്ടെ, നമ്മുടെ കായികതാരങ്ങള്‍ക്കുവേണ്ടി രാജ്യം മുഴുവനും ഉത്സാഹനിര്‍ഭരമായ ഒരു ആവേശജ്വരം പടര്‍ത്തുന്ന അന്തരീക്ഷം ഒരുക്കാം. ഫലം എന്തുതെന്നയുമാകട്ടെ, മത്സരം മത്സരം തന്നെ. ജയമോ പരാജയമോ ആകട്ടെ, മെഡല്‍ കിട്ടുകയോ, കിട്ടാതിരിക്കുകയോ ചെയ്യട്ടെ, എന്നാല്‍ ആവേശോജ്ജ്വലമായ ഒരു അന്തരീക്ഷം ആവശ്യമാണ്. ഞാന്‍ നിങ്ങളോട് ഇത് പറയുമ്പോള്‍ തന്നെ നമുടെ കായികമന്ത്രി ശ്രീ. സര്‍ബാനന്ദ് സോനോവാള്‍ എന്റെ മനസിനെ തൊട്ടുണര്‍ത്തിയ ഒരു കാര്യം കൂടി ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കാലം നാമെല്ലാവരും തിരഞ്ഞെടുപ്പ് ഫലം എന്താകും പ്രത്യേകിച്ച് അസമില്‍ ഫലം എന്താകും എന്ന ചിന്തയില്‍ വ്യാകുലരായിരുന്നു. സര്‍ബാനന്ദ് സോനോവാള്‍ജി സ്വയമേവ അസം തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുകയായിരുന്നു. മാത്രമല്ല അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു. ഇതൊക്കെയാണെങ്കിലും അദ്ദേഹം കേന്ദ്ര സര്‍ക്കാറില്‍ കായികമന്ത്രിയെ പ്രധാനപ്പെട്ട ഉത്തരവാദിത്വത്തിലുമായിരുന്നു. എന്നാല്‍ ഇതിനിടിയില്‍ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ അദ്ദേഹം കാണിച്ച കാര്യക്ഷമത അത്യന്തം സന്തോഷത്തിന് ഇട നല്‍കുന്ന കാര്യമാണ്. അസം തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ മറ്റാരെയും അറിയിക്കാതെ അദ്ദേഹം പഞ്ചാബിലെ പട്യാലയില്‍ എത്തിച്ചേര്‍ന്നു. നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് (എന്‍ഐഎസ്)ല്‍ ഒളിമ്പിക്‌സ് മത്സരത്തിന് പോകുന്ന കായിക താരങ്ങളുടെ പരിശീലനം അവിടെയാണ് നടക്കുന്നതെന്ന് നിങ്ങള്‍ക്കും അറിയുമല്ലോ. എല്ലാ കായിക താരങ്ങളും അവിടെയുണ്ട്. ആരേയും അറിയിക്കാതെ കായിക മന്ത്രി എത്തിയെന്നത് കായിക ലോകത്തെ ഏല്ലാവരെയും അത്ഭുതപ്പെടുത്തി. ഈ പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെയൊരു മന്ത്രി എത്തുമെന്നാരും പ്രതീക്ഷിച്ചതുമില്ല. കായിക താരങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍, അവരുടെ ഭക്ഷണ കാര്യങ്ങള്‍, ആവശ്യത്തിന് പോഷകാഹാരം ലഭിച്ചിട്ടുണ്ടോ, അവര്‍ക്ക് ആവശ്യത്തിന് പരിശീലകരുണ്ടോ, പരിശീലനത്തിന് വേണ്ട മെഷീനുകള്‍ യഥാവിധി പ്രവര്‍ത്തന ക്ഷമമാണോ എന്നു വേണ്ട വളരെ ചെറിയ കാര്യങ്ങള്‍ പോലും കടുകിട വിടാതെ സൂക്ഷ്മമായി അദ്ദേഹം നിരീക്ഷിച്ചു. ഓരോ കായിക താരത്തിന്റെയും കിടപ്പ് മുറികള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കായിക താരങ്ങള്‍ ഓരോരുത്തരോടും ഒറ്റയ്ക്കും കൂട്ടായും സംസാരിച്ചു. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിനോടും പരീശീലകരോടും വെവ്വേറെ സംവദിച്ചു. മാത്രമല്ല കായിക താരങ്ങളോടൊപ്പം ഭക്ഷണവും കഴിച്ചു. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കേ, മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനിരിക്കേ: ഇവയൊക്കെയുണ്ടായിട്ടും എന്റെ ഒരു സഹപ്രവര്‍ത്തകന്‍ കായിക മന്ത്രി എന്ന നിലയില്‍ കാണിച്ച ഉത്തരവാദിത്തബോധം എന്നെ വളരെയധികം സന്തുഷ്ടനാക്കി. നാം ഓരോരുത്തരും ഇത്തരത്തില്‍ കായിക രംഗത്തിന്റെ മഹത്വം മനസ്സിലാക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. കായിക രംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കുക, നമ്മുടെ കായിക താരങ്ങള്‍ക്ക് പ്രോത്സാഹനമേകുക ഇത്തരം കാര്യങ്ങള്‍ ഓരോരുത്തര്‍ക്കും വലിയ ആത്മവീര്യവും ശക്തിയുമാണ് നല്‍കുന്നത്. നമ്മുടെ കളിക്കാര്‍ക്ക് മനസിലാകും 125 കോടി ജനങ്ങളും അവര്‍ക്ക് ഒപ്പമുണ്ടെ്. എങ്കില്‍ അവരുടെ ഉത്സാഹം വര്‍ദ്ധിക്കുക തന്നെ ചെയ്യും.

പ്രിയപ്പെട്ട ദേശവാസികളെ, കഴിഞ്ഞവര്‍ഷം ഞാന്‍ ഫിഫ അണ്ടര്‍-17 വേള്‍ഡ് കപ്പിന്റെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. എനിക്ക് പലതരത്തിലുളള നിര്‍ദ്ദേശങ്ങളും രാജ്യമൊട്ടാകെ നിന്നും ലഭിച്ചിരുന്നു. മാത്രമല്ല ഇക്കാലത്ത് ഞാന്‍ കണ്ടത് ഫുട്‌ബോളിന്റെ ഒരു അന്തരീക്ഷം രാജ്യത്തുടനീളം അലയടിക്കുന്നതായിട്ടാണ്. പലരും മുന്‍കൈയെടുത്ത് തങ്ങളുടെ ടീം തന്നെ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. വളരെയേറെപേര്‍ ചേര്‍ന്ന് കളിച്ചാലും ഇല്ലെങ്കിലും നമ്മുടെ രാജ്യത്തെ ആയിരക്കണക്കിന്, ലക്ഷക്കണക്കിന് യുവാക്കള്‍ക്കിടയില്‍ കായിക മേഖലയോട് അത്യധികം താല്‍പര്യമുണ്ടായിട്ടുണ്ട്. ഞാന്‍ എന്റെ സ്വന്തം അനുഭവംകൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ്. ക്രിക്കറ്റില്‍ ഭാരതജനതയുടെ അതിയായ താല്‍പര്യം നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഫുട്‌ബോളിലും അത്ര തന്നെ താല്‍പര്യം ഉണ്ടെന്നുളളത് ഏറെ സന്തോഷകരമാണ്. അവര്‍ സ്വയം വിപുലവും ഭാസുരവുമായ ഒരു ഭാവിയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. അതുകൊണ്ട് റിയോ ഒളിമ്പിക്‌സിന് വേണ്ടി മാത്രമല്ല നമ്മുടെ എല്ലാ കായികതാരങ്ങളെയും ഇഷ്ടപ്പെട്ട് നാം സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും അന്തരീക്ഷമാണ് വരുന്ന നാളുകളില്‍ ഒരുക്കേണ്ടത്. ഓരോന്നിനെയും ജയാപചയങ്ങളുടെ ഉരകല്ലില്‍ ഉരയ്ക്കാതെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ഭാരതം ലോകത്തിന് മുന്നില്‍ സ്വന്തം മുദ്ര ചാര്‍ത്തണം.

എന്റെ പ്രിയപ്പെട്ട ദേശവാസികളോടുളള അപേക്ഷയായി കരുതി നമ്മുടെ കായിക രംഗത്തെ സുഹൃത്തുക്കള്‍ക്കായി ഉത്സാഹത്തിന്റെയും സന്തോഷത്തിന്റെയും ഒരു അന്തരീക്ഷം ഒരുക്കാന്‍ നമുക്കൊരുമിക്കാം.

എന്റെ പ്രിയദേശവാസികളെ, കഴിഞ്ഞ എട്ടുപത്ത് ദിവസങ്ങളിലായി പലയിടത്തുനിന്നും നല്ല റിസള്‍ട്ടുകള്‍ വന്നുകൊണ്ടിരുക്കുകയാണ്. ഞാന്‍ തിരഞ്ഞെടുപ്പിലെ റിസള്‍ട്ടിന്റെ കാര്യമല്ല പറയുന്നത്. വര്‍ഷം മുഴുവന്‍ കഠിനാദ്ധ്വാനം ചെയ്ത് 10ഉം 12ഉം ക്ലാസ്സുകളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ടുകള്‍ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ പെണ്‍കുട്ടികള്‍ ശക്തമായ പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ഇത് അത്യന്തം സന്തോഷകരമായ കാര്യമാണ്. ഈ പരിശ്രമത്തില്‍ വിജയം നേടിയ എല്ലാപേര്‍ക്കും എന്റെ ശുഭാശംസകള്‍. ഞാന്‍ ഏവര്‍ക്കും മംഗളം നേരുന്നു. വിജയം നേടാന്‍ സാധിക്കാതെ വന്നവരോട് പറയുവാന്‍ ആഗ്രഹിക്കുകയാണ് ജീവിതത്തില്‍ ചെയ്യുവാന്‍ വളരെയേറെയുണ്ട്. ഒരുപക്ഷേ, നാമാഗ്രഹിച്ച ഫലം ഉണ്ടായില്ലെങ്കില്‍ പോലും ജീവിതം ഒരിടത്തും വഴിമുട്ടി നില്‍ക്കില്ല. ആത്മവിശ്വാസത്തോടെ ജീവിക്കണം. വിശ്വാസത്തോടെ മുേറണം. വിജയം ഏവര്‍ക്കും സുനിശ്ചിതമാണ്. എന്നാല്‍ ഒരു വലിയ പുതിയ രീതിയിലുളള പ്രശ്‌നം എന്റെ മുമ്പില്‍ എത്തിയിരിക്കുകയാണ്. ഞാന്‍ ഇതുവരെ ഈ വിഷയത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. എന്നാല്‍ എന്റെ മൈ ജി.ഒ.വി. ഡോട്ടിന്നില്‍ ഇ-മെയില്‍ വപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. മധ്യപ്രദേശിലെ ഒരു മിസ്റ്റര്‍ ഗൗരവ്… ഗൗരവ് പട്ടേല്‍ അദ്ദേഹം തന്റെ ഒരു വലിയ ബുദ്ധിമുട്ട് എന്റെ മുമ്പില്‍ അവതരിപ്പിച്ചു. ഗൗരവ് പട്ടേല്‍ പറയുന്നത് മദ്ധ്യപ്രദേശിലെ ബോര്‍ഡ് പരീക്ഷയില്‍ തനിക്ക് 89.33 ശതമാനം ലഭിച്ചു. എന്നാല്‍ ഇത് വായിച്ചപ്പോള്‍ എനിക്ക് തോന്നി കൊളളാം. ഇത് എത്ര സന്തോഷകരമായ കാര്യമാണ്. എന്നാല്‍ അദ്ദേഹം തന്റെ ദുഖത്തിന്റെ കഥപറയുകാണ് പിന്നെ. ഗൗരവ് പട്ടേല്‍ പറയുന്നു സാര്‍ 89.33 ശതമാനം മാര്‍ക്ക് വാങ്ങി ഞാന്‍ വീട്ടിലെത്തിയപ്പോള്‍ വിചാരിച്ചു എല്ലായിടത്തുനിന്നും അനുമോദനങ്ങളും അഭിനന്ദനങ്ങളും ലഭിക്കുമെന്ന്. എന്നാല്‍ ഞാന്‍ അത്ഭുതപ്പെട്ടുപ്പോയി. വീട്ടിലെല്ലാവരും എന്നോട് പറഞ്ഞു 4 മാര്‍ക്ക് കൂടി കിട്ടിയിരുന്നുവെങ്കില്‍ നിനക്ക് 90 ശതമാനമാകുമായിരുന്നല്ലോ. അതായത് എന്റെ കുടുംബം എന്റെ സുഹൃത്തുക്കള്‍ എന്റെ അധ്യാപകര്‍ ആരും തന്നെ എന്റെ 89.33 ശതമാനം മാര്‍ക്കില്‍ സന്തുഷ്ടരായിരുന്നില്ല. എല്ലാവരും എന്നോട് പറയുന്നുണ്ടായിരുന്നു 4 മാര്‍ക്കിന്റെ കുറവില്‍ എന്റെ 90 ശതമാനം നഷ്ടപ്പെട്ടെന്ന്. ഇപ്പോള്‍ എനിക്ക് മനസിലാകുന്നില്ല ഇങ്ങനെയൊരു സ്ഥിതിവിശേഷം ഞാനെങ്ങനെ കൈകാര്യം ചെയ്യുമെന്ന്? ജീവിതത്തില്‍ ഇത് മാത്രമാണോ എല്ലാം. ഞാന്‍ ചെയ്തത് നന്നായിരുന്നില്ലേ. ഞാന്‍ അല്പം കുറഞ്ഞുപോയോ. എന്തെന്ന് അറിയില്ല എന്റെ മനസ്സില്‍ ഒരു ഭാരംകയറ്റിവച്ചതുപോലെ അനുഭവപ്പെട്ടു.
ഗൗരവ് നിങ്ങളുടെ കത്ത് ഞാന്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചു. എനിക്ക് തോന്നുന്നു, ഒരുപക്ഷേ, ഈ വേദന നിങ്ങളുടെത് മാത്രമല്ല. നിങ്ങളെപ്പോലെ ലക്ഷകണക്കിന്, കോടിക്കണക്കിന് വിദ്യാര്‍ത്ഥികളുടെയുംകൂടിയാണ്. കാരണം, ഇങ്ങനെ ഒരു അന്തരീക്ഷമാണ് സംജാതമായിട്ടുളളത്. സംഭവിച്ചതിനെക്കുറിച്ച് സന്തോഷിക്കുന്നതിന് പകരം അതില്‍ അതൃപ്തി കണ്ടെത്തുക എന്നത് നിഷേധാത്മകതയുടെ മറ്റൊരു രൂപമാണ്. എല്ലാ കാര്യങ്ങളിലും അതൃപ്തി കണ്ടെത്തിക്കൊണ്ട് നമുക്ക് സമൂഹത്തെ സംതൃപ്തിയുടെയും സമാധാനത്തിന്റെ ദിശയിലേക്ക് നയിക്കാനാവുമോ. താങ്കളുടെ ബന്ധുക്കളും, സഹായികളും, സുഹൃത്തുക്കളും ഈ 89.33 ശതമാനത്തിനെ പ്രശംസിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ. എങ്കില്‍ താങ്കള്‍ക്ക് സ്വയമേ കൂടുതല്‍ എന്തെങ്കിലും ചെയ്യുന്നതിന് പ്രേരണ ലഭിച്ചേനെ. ഞാന്‍ രക്ഷകര്‍ത്താക്കളോട്, ചുറ്റുമുളള മറ്റുളളവരോട് പറയാന്‍ ആഗ്രഹിക്കുന്നത്. റിസള്‍ട്ടുമായി വരുന്ന നിങ്ങളുടെ കുട്ടികളെ സ്വീകരിക്കുക, സ്വാഗതം ചെയ്യുക. അവരോട് സന്തോഷം പ്രകടിപ്പിക്കുക. അവരെ ഇനിയും മുന്നോട്ടുപോകാന്‍ പ്രോത്സാഹിപ്പിക്കുക. അല്ല എങ്കില്‍ സംഭവിച്ചേയ്ക്കാവുന്നത് ഇതായിരിക്കും. 100 ശതമാനം ലഭിച്ചതിന് ശേഷവും നിങ്ങള്‍ പറയും 100 ശതമാനം കൊണ്ട് എന്ത് കാര്യം, എന്നാലും നീ കുറച്ചുകൂടി ചെയ്തിരുന്നുവെങ്കില്‍ നന്നായിരുന്നു എന്നു പറയുന്ന കാലവും വേന്നയ്ക്കാം. അതുകൊണ്ട് എല്ലാത്തിനും ഒരുപരിധിയൊക്കെവേണം.

എനിക്ക് ജോധ്പൂരില്‍ നിന്നും സന്തോഷ് ഗിരി ഗോസ്വാമി – അദ്ദേഹവും എഴുതിയിരിക്കുന്നത് ഏതാണ്ട് ഇതേ വിഷയം തെന്നയാണ്. അദ്ദേഹം പറയുന്നു എന്റെ അയല്‍പക്കത്തുളള ആള്‍ക്കാര്‍ ഞങ്ങളുടെ ഫലം അംഗീകരിക്കുന്നില്ല. അവര്‍ പറയുന്നത് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ ചെയ്തിരുന്നുവെങ്കില്‍ നന്നായിരുന്നേനെ എന്നാണ്. കുറച്ചുകൂടി മെച്ചപ്പെട്ടിരുന്നെങ്കില്‍- എനിക്ക് കവിത മുഴുവന്‍ ഓര്‍മ്മയില്ല എന്നാലും വളരെ മുമ്പ് ഞാന്‍ വായിച്ച ഏതോ ഒരു കവി എഴുതിയിരുന്നു ജീവിതത്തിന്റെ കാന്‍വാസില്‍ ഞാന്‍ വേദനയുടെ ചിത്രം വരച്ചു. അതൊരു പ്രദര്‍ശനത്തില്‍ വച്ചപ്പോള്‍ ഒരുപാട് പേര്‍ കാണാന്‍ വന്നു. എല്ലാവരും പറഞ്ഞു. ടച്ച്അപ്പ് വേണം. ചിലര്‍ പറഞ്ഞു നീലയ്ക്ക് പകരം മഞ്ഞയായിരുന്നെങ്കില്‍ നന്നായിരുന്നെന്ന്. ചിലര്‍ പറഞ്ഞു, ഈ രേഖ ഇവിടെ ഇടുന്നതിനു പകരം അവിടെയായിരുന്നെങ്കില്‍ നന്നാകുമായിരുന്നു. അതിരിക്കട്ടെ എന്റെ ഈ വേദനയുടെ ചിത്രം കണ്ടിട്ട് ഒന്ന് രണ്ട് പേരെങ്കിലും കണ്ണുനീര്‍ പൊഴിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഈ കവിതയുടെ വാക്കുകള്‍ ഇത് തന്നെയായിരുന്നോ എന്ന് എനിക്ക് ഇപ്പോള്‍ ഓര്‍മ്മയില്ല. വളരെ മുമ്പുളള കവിതയാണ്. എന്നാല്‍ അതിന്റെ ആശയം ഇതുതന്നെ ആയിരുന്നു. ആ ചിത്രത്തില്‍ നിന്നും ആര്‍ക്കും അതിലെ വേദന മനസ്സിലായില്ല. എല്ലാവരും ടച്ചപ്പിനെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നത്. ശ്രീ സന്തോഷ് ഗിരിജി താങ്കളുടെ ചിന്തയും അതുപോലെ തന്നെയാണ്. എത്ര ഗൗരവമുളളതാണിത്. താങ്കളെപ്പോലെ കോടിക്കണക്കിന് വിദ്യാര്‍ത്ഥികളും ഇത് പോലെ തന്നെയാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ താങ്കളില്‍ സാമര്‍ത്ഥ്യമുണ്ടാകുന്നു. ഞാന്‍ താങ്കളോട് ഇത്രമാത്രം പറയാന്‍ ആഗ്രഹിക്കുന്നു. താങ്കള്‍ ഇങ്ങനെയൊരു അവസ്ഥയില്‍ സന്തുലനം നഷ്ടപ്പെടുത്തരുത്. ഓരോത്തരും ആവശ്യങ്ങള്‍ പ്രകടിപ്പിക്കുന്നു. അത് കേട്ടുകൊണ്ടിരിക്കുക. എന്നാല്‍ സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുകയും കുറച്ചു കൂടുതല്‍ ഭംഗിയായി നിറവേറ്റുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുക. എന്നാല്‍ നമുക്ക് ലഭ്യമായതില്‍ തൃപ്തരായില്ല എങ്കില്‍ പുതിയ ലക്ഷ്യം ഒരിക്കലും പൂര്‍ത്തികരിക്കാനാവില്ല. വിജയത്തിന്റെ ബലവത്തായ അടിത്തറ തന്നെയാണ് വലിയ വിജയങ്ങള്‍ക്ക് അടിസ്ഥാനമാകുന്നത്. വിജയത്തില്‍ നിന്ന് ഉടലെടുത്ത അതൃപ്തി വിജയത്തിന്റെ ചവിട്ടുപടികളാകുന്നില്ല. പിന്നെയോ അത് തോല്‍വിയുടെ ഉറപ്പായിത്തീരുന്നു. അതുകൊണ്ട് ഞാന്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കിട്ടിയ വിജയത്തെ ഉരുവിട്ടുകൊണ്ടിരിക്കുക. അതില്‍ നിന്നു തന്നെ പുതിയ വിജയത്തിനുളള സാധ്യതകള്‍ ഉടലെടുക്കും. എന്നാല്‍ ഞാന്‍ ഇക്കാര്യങ്ങളാണ് കൂടുതലായി അയല്‍വക്കത്തുളളവരോടും മാതാപിതാക്കളോടും സുഹൃത്തുകളോടുമായി പറയാന്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ കുട്ടികളുടെമേല്‍ ദയവായി നിങ്ങളുടെ ആഗ്രഹങ്ങള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക. സുഹൃത്തുക്കള്‍ എപ്പോഴെങ്കിലും ജീവിതത്തില്‍ പരാജയപ്പെട്ടാല്‍ ആ ജീവിതം അവിടെ നിലച്ചു പോകുമോ. ഒരാളെ എപ്പോഴെങ്കിലും പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങിയില്ലെങ്കില്‍ അയാള്‍ സ്‌പോര്‍ട്‌സില്‍ വളരെ മുമ്പിലായി എന്നു വരാം. സംഗീതത്തില്‍ മുന്നിലായി എന്ന് വരാം. കലയിലും കരകൗശലത്തിലും മുന്നോട്ടുവന്ന എന്നു വരാം. വ്യാപാരത്തില്‍ മുന്നിലെത്തിയെന്നു വരാം. ഈശ്വരന്‍ എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ സിദ്ധികള്‍ നല്‍കിയിട്ടുണ്ടാവും. അത് മാത്രം മതി. നിങ്ങള്‍ നിങ്ങളുടെ ഉളളിലെ ശക്തി തിരിച്ചറിയുക. അതില്‍ ഊന്നല്‍ നല്‍കുക. അത് ജീവിതത്തില്‍ എല്ലായിടത്തും സംഭവിക്കുന്നു.

നിങ്ങള്‍ സന്തൂര്‍ എന്ന വാദ്യോപകരണത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും. സന്തൂര്‍ വാദ്യോപകരണം കശ്മീര്‍ താഴ്‌വരയില്‍ നാടോടി സംഗീതവുമായി ബന്ധപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പണ്ഡിറ്‌റ് ശിവകുമാര്‍ എന്നൊരാള്‍ അതില്‍ കൈവച്ചു. അതിനെ ലോകത്തിലെ തന്നെ മഹത്തായ വാദ്യോപകരണമായി തീര്‍ത്തു. ഷെഹനായി- നമ്മുടെ സംഗീത ലോകത്താകമാനം വളരെ പരിമിതമായ ഇടങ്ങളിലെ ഉണ്ടായിരുന്നുളളൂ. കൂടുതലായും മഹാരാജാക്കാന്‍മാരുടെ ദര്‍ബാറുകളില്‍ അതിന്റെ കവാടത്തിലായിരുന്നു അതിന് ഇടം കിട്ടിയിരുന്നത്. എന്നാല്‍ ഉസ്താദ് ബിസ്മില്ലാഖാന്‍ ഷെഹനായില്‍ കൈവച്ചപ്പോള്‍ അത് ലോകാത്തരമായ വാദ്യോപകരണമായി മാറി. അതിന് പ്രത്യേക ഐഡന്റിറ്റി തന്നെ ഉണ്ടായി. അതുകൊണ്ട് നിങ്ങളുടെ പക്കല്‍ എന്തുണ്ട് എങ്ങനെയുണ്ട് എന്ന ചിന്ത വെടിയുക. അതില്‍ നിങ്ങള്‍ മുഴുകുക. മുഴുകി ചേരുക. അതിന് ഫലം ഉണ്ടാവുക തന്നെ ചെയ്യും. പ്രിയപ്പെട്ട എന്റെ ദേശവാസികളെ ചിലപ്പോഴൊക്കെ ഞാന്‍ കാണാറുണ്ട് നമ്മുടെ ദരിദ്ര കുടംബങ്ങള്‍ക്കും ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് ചിലവാകുന്ന തുക അവരുടെ ജീവിതത്തിന്റെ പാളങ്ങളുടെ സമനില തെറ്റിക്കാറുള്ളത്. രോഗിയാവാതിരിക്കാന്‍ ചിലവ് വളരെ കുറവാണെന്നുളളത് ശരി തന്നെയാണ്. എന്നാല്‍ രോഗം വന്നാല്‍ ആരോഗ്യം വീണ്ടെടുക്കാനുളള ചിലവ് വളരെ കൂടുതലാണ്. നമുക്ക് രോഗം വരാതിരിക്കുകയും കുടുംബത്തിന് സാമ്പത്തിക ഭാരം ഉണ്ടാക്കുകയും ചെയ്യാത്ത ഒരു ജീവിതം എന്തുകൊണ്ട് ആയിക്കൂടാ. ഒരു കാര്യം, ശുചിത്വം രോഗത്തില്‍ നിുളള മോചനത്തിന് ഏറ്റവും വലിയ അടിസ്ഥാന ഘടകമാണ്. ദരിദ്രനെ ആര്‍ക്കെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ അത് ശുചിത്വത്തിനുമാത്രമാണ്.

മറ്റൊന്ന് ഞാന്‍ തുടര്‍ച്ചയായി പറയാനാഗ്രഹിച്ചുകൊണ്ടിരിക്കുന്നത് യോഗയെക്കുറിച്ചാണ്. ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമാണ്. ലോകത്ത് മുഴുവനും തന്നെ യോഗയോട് ഒരു പ്രത്യേക മമത വന്നിട്ടുണ്ട്. ആദരവും വിശ്വാസവും അതിന്‍മേലുണ്ട്. ലോകം ഇതിനെ സ്വീകരിച്ചു കഴിഞ്ഞു. നമുക്ക് നമ്മുടെ പൂര്‍വ്വികര്‍ തന്ന അപൂര്‍വ്വ സമ്പത്താണിത്. ആ സമ്മാനമാണ് നാം ലോകത്തിന് നല്‍കിയിക്കുത്. പിരിമുറുക്കത്തില്‍ അടിപ്പെട്ട ലോകത്തിന് സന്തുലിതജീവിതം നയിക്കാനുളള ശക്തി യോഗ പ്രദാനം ചെയ്യുന്നു. മുന്‍കരുതലാണ് ചികിത്സയെക്കാള്‍ പ്രധാനം. യോഗയുമായി ബന്ധപ്പെട്ട വ്യക്തിയുടെ ജീവിതത്തില്‍ അരോഗ്യമാണ് മുഖ്യം. സമചിത്തരായിരിക്കുക, ഉറച്ച ഇച്ഛാശക്തിയ്ക്ക് ഉടമയായിരിക്കുക. അതുല്യമായ ആത്മവിശ്വാസം നിറഞ്ഞ ജീവിതം നയിക്കുക, എല്ലാ കാര്യങ്ങളിലും ഏകാഗ്രത ഉണ്ടാവുക തുടങ്ങിയ സ്വാഭാവികമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുു. ജൂണ്‍ 21 -യോഗാദിനം. ഇത് വെറുമൊരു സൂചനാദിനമല്ല. ഇതിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കണം. ഓരോ വ്യക്തിയുടെ ജീവിതത്തിലും അതിന് ഇടമുണ്ടായിരിക്കണം. ഓരോ വ്യക്തിയും തന്റെ ജീവിതചര്യയില്‍ 20-25 മിനിറ്റ് അല്ലങ്കില്‍ 30 മിനിറ്റ് യോഗയ്ക്കായി ചിലവഴിക്കണം. ഇതിനായി ജൂണ്‍ 21 യോഗ ദിനം നമുക്ക് പ്രചോദനം ഏകുന്നു. ചിലപ്പോഴെങ്കിലും സാമൂഹികമായ ഒരന്തരീക്ഷം വ്യക്തിയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുളള കാരണമായി ഭവിക്കുന്നു. ഞാന്‍ ആശിക്കുന്നു ജൂണ്‍ 21 ന് നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ മുന്‍കൈയെടുക്കുമെന്ന്. ഇനിയൊരു മാസം കൂടിയുണ്ട്. നിങ്ങള്‍ ഭാരത സര്‍ക്കാറിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗയുടെ ഇത്തവണത്തെ സിലബസ് അതിലുണ്ട്. ഏതെല്ലാം ആസനമുറകള്‍ അനുഷ്ഠിക്കണം, എങ്ങനെ അനുഷ്ഠിക്കണം എന്നെല്ലാം അതില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അത് നോക്കുക. അത് അനുവര്‍ത്തിക്കുക. നിങ്ങളുടെ സമീപ പ്രദേശങ്ങളില്‍, നിങ്ങളുടെ പട്ടണത്തില്‍, ഗ്രാമങ്ങളില്‍, നിങ്ങളുടെ സ്‌കൂളില്‍, സ്ഥാപനങ്ങളില്‍, വേണ്ടിവന്നാല്‍ ഓഫീസില്‍ പോലും അത് അനുവര്‍ത്തിക്കുക. ഇപ്പോള്‍ മുതല്‍ ഒരു മാസം- തുടങ്ങുക, എന്നിട്ട് നോക്കുക. നിങ്ങള്‍ ജൂണ്‍ 21ന് ഇതില്‍ പങ്കാളിയായിരിക്കും. ഞാന്‍ പലയിടത്തും വായിച്ചിട്ടുണ്ട്. പല ഓഫീസുകളിലും പതിവായി പ്രഭാതത്തില്‍ വന്നാലുടന്‍ സമൂഹയോഗയും പ്രണായാമവും അനുഷ്ഠിച്ചുവരുന്നുണ്ടെന്ന്. അങ്ങനെയുളള ഇടത്ത് ഓഫീസിന്റെ മുഴുവന്‍ കാര്യക്ഷമതയും വര്‍ദ്ധിക്കുന്നു. ഓഫീസിന്റെ മുഴുവന്‍ സംസ്‌കാരവും മാറുന്നു. ചുറ്റുപാടു തന്നെ മാറുന്നു. ജൂണ്‍ 21 നമുക്ക് നമുടെ ജീവിതത്തില്‍ യോഗയെ വരവേല്‍ക്കാനായി ഉപയോഗപ്പെടുത്താനാകുമോ, നമുടെ സാമൂഹ്യ ജീവിതത്തില്‍ യോഗയെ ഉപയോഗിക്കാനാകുമോ, നമ്മുടെ പരിസര പ്രദേശത്ത് യോഗയെ വരവേല്‍ക്കാനും ഉപയോഗിക്കാനുമാകുമോ.
ഞാന്‍ ഇത്തവണ ചണ്ഡിഗഡിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ട്. ജൂണ്‍ 21 ന് ചണ്ഡിഗഡിലെ ആള്‍ക്കാരുമൊത്ത് ഞാനും യോഗ ചെയ്യുന്നുണ്ട്. നിങ്ങളും അന്നേദിവസം തീര്‍ച്ചയായും പങ്ക് ചേരണം. ലോകം മുഴുവനും ആ ദിവസം യോഗ അനുഷ്ഠിക്കുകയാണ്. നിങ്ങള്‍ ഒരു കാരണവശാലും പിന്നോട്ടു വലിയരുതെന്നാണ് എന്റെ ആഗ്രഹം. നിങ്ങള്‍ ഓരോരുത്തരും ആരോഗ്യവാന്‍മാരായിരിക്കേണ്ടത് ഭാരതത്തെ ആരോഗ്യമുളളതാക്കി തീര്‍ക്കുതിന് അത്യന്താപേക്ഷിതമാണ്.

പ്രീയപ്പെട്ട എന്റെ ദേശവാസികളെ, മന്‍ കി ബാത്ത് എന്ന ഈ പരിപാടിയിലൂടെ ഞാന്‍ നിരന്തരം നിങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. വളരെ മുമ്പ് ഞാന്‍ നിങ്ങള്‍ക്ക് ഒരു മൊബൈല്‍ നമ്പര്‍ നല്‍കിയിരുന്നു. അതില്‍ മിസിഡ് കോള്‍ ചെയ്ത് നിങ്ങള്‍ക്ക് മന്‍ കി ബാത്ത് കേള്‍ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അത് കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. ഇനിയും മന്‍ കി ബാത്ത് കേള്‍ക്കുന്നതിന് നിങ്ങള്‍ക്ക് ഇപ്പോള്‍ കേവലം നാലക്കങ്ങള്‍ മാത്രം മതി. അതുവഴി മിസ്ഡ് കോള്‍ ചെയ്ത് മന്‍ കി ബാത്ത് ശ്രവിക്കാന്‍ കഴിയും. ആ നാല് അക്ക നമ്പര്‍ ഇതാണ.് 1922 ഈ നമ്പരില്‍ മിസ്ഡ് കോള്‍ ചെയ്താല്‍ നിങ്ങള്‍ എവിടെയായാലും എപ്പോഴായാലും ഏത് ഭാഷയിലും നിങ്ങള്‍ക്ക് മന്‍ കി ബാത്ത് കേള്‍ക്കാന്‍ കഴിയും.
പ്രിയപ്പെട്ട എന്റെ ദേശവാസികളെ നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍ കൂടി എന്റെ നമസ്‌കാരം. ഞാന്‍ പറഞ്ഞ ജലത്തിന്റെ കാര്യം മറക്കരുത്. ഓര്‍മ്മക്കില്ലേ? ശരി, നന്ദി, നമസ്‌കാരം.