Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

22-ാം നിയമ കമ്മീഷനെ നിയമിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി; കാലാവധി മൂന്നു വര്‍ഷം


ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതു മുതല്‍ മൂന്നു വര്‍ഷത്തേക്ക് കാലാവധി നിശ്ചയിച്ച് ഇരുപത്തിരണ്ടാമത് നിയമ കമ്മീഷനെ നിയമിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അനുമതി.

പ്രയോജനങ്ങള്‍

ചുമതലപ്പെടുത്തുന്ന പരിശോധനാ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ നിയമങ്ങളേക്കുറിച്ച് ഗവണ്മെന്റിന് വിദഗ്ധ സമിതിയില്‍ നിന്ന് കൃത്യമായ ശുപാര്‍ശകള്‍ ലഭിക്കും.

രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനോ പുതിയ നിയമനിര്‍മാണങ്ങള്‍ നടത്തുന്നതിനോ ആവശ്യമായ ഗവേഷണങ്ങളും അവലോകനങ്ങളും കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദേശപ്രകാരമോ സ്വന്തം നിലയ്ക്കോ കമ്മീഷനു നടത്താന്‍ കഴിയും. നീതി നടപ്പാക്കല്‍ നടപടിക്രമങ്ങളിലെ കാലതാമസം പരിഹരിക്കല്‍, കേസുകളുടെ വേഗത്തിലുള്ള തീര്‍പ്പാക്കല്‍, വ്യവഹാരങ്ങളുടെ ചെലവ് കുറയ്ക്കല്‍ എന്നീ കാര്യങ്ങളില്‍ പഠനങ്ങളും ഗവേഷണവും നടത്താം.

– ആവശ്യമില്ലാത്തതും അപ്രസക്തവും അടിയന്തരമായി ഒഴിവാക്കേണ്ടതുമായ നിയമങ്ങള്‍ കണ്ടെത്തുക.

– ഗവണ്‍മെന്റ് നയങ്ങളുടെ മാര്‍ഗനിര്‍ദേശക തത്വമനുസരിച്ച് നിലവിലെ നിയമങ്ങള്‍ പരിശോധിക്കുക, നിയമങ്ങള്‍ മെച്ചപ്പെടുത്തുകയും പരിഷ്‌കരിക്കുകയും ചെയ്യാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ നടപ്പാക്കുന്നതിനും ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ലക്ഷ്യങ്ങള്‍ക്കും ആ നിയമങ്ങള്‍ യോജിച്ചതാണോ എന്നു പരിശോധിക്കുക,

– നിയമവവും നീതിന്യായ ഭരണവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും നിയമ, നീതിന്യായ മന്ത്രാലയം മുഖേന കമ്മീഷന്റെ കാഴ്ചപ്പാട് സര്‍ക്കാരിനെ അറിയിക്കുക,
– ഏതെങ്കിലും വിദേശ രാജ്യത്തിനു ഗവേഷണ അനുമതി നല്‍കാനുള്ള അഭ്യര്‍ത്ഥനയിലെ അഭിപ്രായം നിയമ, നീതിന്യായ മന്ത്രാലയം മുഖേന കമ്മീഷന്റെ കാഴ്ചപ്പാട് സര്‍ക്കാരിനെ അറിയിക്കുക,
– പാവപ്പെട്ടവരുടെ സേവനത്തിനുതകുന്ന വിധം നിയമ, വ്യവഹാര പ്രക്രിയ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക,

– പൊതുപ്രാധാന്യമുള്ള കേന്ദ്ര നിയമങ്ങള്‍ ലളിതമാക്കുകയും അപാകതകളും അസ്പഷ്ടതകളും അന്യായങ്ങളും പരിഹരിക്കുകയും ചെയ്ത് പരിഷ്‌കരിക്കുക

എന്നിവ കമ്മീഷന്റെ ചുമതലകളില്‍ പെടുന്നു.

ശുപാര്‍ശകള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനു മുമ്പ് ബന്ധപ്പെട്ട വകുപ്പുകളും പങ്കാളികളുമായി കമ്മീഷന് കൂടിയാലോചന നടത്താവുന്നതാണ്.

പശ്ചാത്തലം:

കേന്ദ്ര ഗവണ്‍മെന്റ് കാലാകാലം രൂപീകരിക്കുന്ന സ്റ്റാറ്റിയൂട്ടറി അല്ലാത്ത സമിതിയാണ് നിയമ കമ്മീഷന്‍. ആദ്യം കമ്മീഷന്‍ രൂപീകരിച്ചത് 155ലാണ്; പിന്നീട് എല്ലാ മൂന്നു വര്‍ഷം കൂടുമ്പോഴും പുനസ്സംഘടിപ്പിക്കും. ഇരുപത്തിമൂന്നാമത് നിയമ കമ്മീഷന്റെ കാലാവധി 2018 ഓഗസ്റ്റ് 31ന് അവസാനിച്ചു.

രാജ്യത്തെ നിയമരംഗത്തു പുരോഗമനപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് വിവിധ നിയമ കമ്മീഷനുകള്‍ സുപ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ നിയമ കമ്മീഷനുകള്‍ 277 റിപ്പോര്‍ട്ടുകളാണ് നല്‍കിയത്.

ഗസറ്റ് വിജ്ഞാപനത്തീയതി മുതല്‍ മൂന്നു വര്‍ഷം കാലാവധിയുള്ള ഇരുപത്തിരണ്ടാമത് നിയമ കമ്മീഷന് ഒരു മുഴുവന്‍ സമയ അധ്യക്ഷനും മെമ്പര്‍ സെക്രട്ടറി ഉള്‍പ്പെടെ നാല് മുഴുവന്‍ സമയ അംഗങ്ങളും ഉണ്ടായിരിക്കും. നിയമകാര്യ മന്ത്രാലയ സെക്രട്ടറിയും നിയമനിര്‍മാണകാര്യ വകുപ്പ് സെക്രട്ടറിയും എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. ഭാഗിക സമയ അംഗങ്ങളുടെ എണ്ണം അഞ്ചില്‍ കൂടില്ല.

**********