Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബിസാഗിനെ കേന്ദ്ര എം.ഇ.ഐ.ടി.വൈക്കു കീഴില്‍ ബിസാഗ് (എന്‍) ആയി ഉയര്‍ത്തുന്നതിനു മന്ത്രിസഭയുടെ അനുമതി


ഗുജറാത്തിലെ ഭാസ്‌കരാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് ജിയോ ഇന്‍ഫര്‍മാറ്റിക്‌സി(ബിസാഗ്)നെ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (എം.ഇ.ഐ.ടി.വൈ.) മന്ത്രാലയത്തിനു കീഴില്‍ ഭാസ്‌കരാചാര്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് [ബിസാഗ് (എന്‍)] ആയി ഉയര്‍ത്തുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
നേട്ടങ്ങള്‍:

എ) സേവനങ്ങളുടെ കാര്യക്ഷമതയും നൂതനത്വവും നിലനിര്‍ത്തുന്നതിനായി ബിസാഗില്‍ നിലവിലുള്ള നൈപുണ്യമാര്‍ന്ന മനുഷ്യശക്തി ഇപ്പോഴത്തെ അതേ നിലയില്‍ ദേശീയ തല ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാകും.

ബി) വര്‍ധിച്ച തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനു സൗകര്യമൊരുക്കാന്‍
സി) വര്‍ധിച്ച തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനു സൗകര്യമൊരുക്കുന്നതിനും ജി.ഐ.എസ്. പദ്ധതികള്‍ കാര്യക്ഷമതയാര്‍ന്ന രീതിയില്‍ ആരംഭിക്കാനും

ഡി) വര്‍ധിച്ച തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും ഗവേഷണത്തിനും വികസനത്തിനും സാങ്കേതിക വികസനത്തിനും സൗകര്യമൊരുക്കാനും

ഇ) സ്‌പേഷ്യല്‍ ഡിസിഷ്യന്‍ സപ്പോര്‍ട്ട് സംവിധാനങ്ങള്‍ വഴി വികസന ആസൂത്രണത്തിനും സദ്ഭരണത്തിനും സൗകര്യമൊരുക്കാനും

പശ്ചാത്തലം

നിലവില്‍ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബിസാഗ് ഗുജറാത്ത് ഗവണ്‍മെന്റിന്റെ ശാസ്ത്ര, സാങ്കേതിക വകുപ്പിനു കീഴിലുള്ള സംസ്ഥാനതല ഏജന്‍സിയാണ്. അഹമ്മദാബാദ് ചാരിറ്റി കമ്മീഷണര്‍ക്കു കീഴില്‍ റജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയും ട്രസ്റ്റുമാണ് ഇത്. ഭരണസമിതിയുടെ അധ്യക്ഷസ്ഥാനത്തു ഗുജറാത്ത് ഗവണ്‍മെന്റ് ചീഫ് സെക്രട്ടറിയാണ്. സമഗ്ര വികസനത്തിനായുള്ള ആധുനിക കാലത്തെ ആസൂത്രണത്തിനു തീരുമാനം കൈക്കൊള്ളുന്നതിനു സുതാര്യവും കാര്യക്ഷമവും ചെലവു കുറഞ്ഞതുമായ സംവിധാനം ഉണ്ടായിരിക്കണമെന്ന തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമാണ് അതിന്റെ പ്രമാണം. ഇതില്‍ ജനപങ്കാളിത്തത്തെ പ്രോല്‍സാഹിപ്പിക്കുകയും തുല്യതയാര്‍ന്ന വികസനം ഉറപ്പാക്കുകയും ചെയ്യുന്ന വൈവിധ്യമാര്‍ന്ന അറിവ് ഉള്‍പ്പെടുന്നു. ബഹിരാകാശ സാങ്കേതിക വിദ്യകളുടെ(വിശേഷിച്ച് സ്‌പേസ് ബേസ്ഡ് റിമോട്ട് സെന്‍സിങ് സാങ്കേതിക വിദ്യ)യുടെയും ഉപഗ്രഹാധിഷ്ഠിത ആശയ വിനിമയത്തിന്റെയും ജിയോ-ഇന്‍ഫര്‍മാറ്റിക്‌സിന്റെയും പ്രയോഗം സാമൂഹിക-സാമ്പത്തിക വികാസത്തിനു ഗണ്യമായ സംഭാവന അര്‍പ്പിച്ചിട്ടുണ്ട്.

ഇതൊരു പുതിയ സ്ഥാപനമല്ല എന്നതിനാലും നിലവില്‍ സംസ്ഥാന ഗവണ്‍മെന്റിനു കീഴിലുള്ള ഒരു സ്ഥാപനത്തെ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനമായി ഉയര്‍ത്തുകയാണ് എന്നതിനാലും എ.ഇ.ഐ.ടി.വൈ. താഴെ പറയുന്ന നടപടികള്‍ കൈക്കൊണ്ടു.

1. ശുപാര്‍ശ അവലോകനം ചെയ്യുന്നതിനായി എം.ഇ.ഐ.ടി.വൈ. സെക്രട്ടറി ചെയര്‍മാനും ഖനി, ശാസ്ത്ര സാങ്കേതിക മന്ത്രാലയ പ്രതിനിധികളും ഭൗമശാസ്ത്ര മന്ത്രാലയം മുന്‍ സെക്രട്ടറിയും അംഗങ്ങളുമായ വിദഗ്ധ സമിതിയെ നിയോഗിച്ചു.

2. സി.ഇ.ഇ. ശുപാര്‍ശ, വിലയിരുത്തല്‍ സമിതിയായ കമ്മിറ്റി ഓണ്‍ എസ്റ്റാബ്ലിഷ്‌മെന്റ് എക്‌സ്‌പെന്‍ഡിച്ചറി(സി.ഇ.ഇ.)ന്റെ പരിഗണനയ്ക്കു വെച്ചു. ധന മന്ത്രാലയത്തിനു കീഴിലുള്ള ധനവ്യയ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ 2019 ഓഗസ്റ്റ് ആറിനു സി.ഇ.ഇ. യോഗം നടത്തി. നിതി ആയോഗ്, ധന മന്ത്രാലയം, ശാസ്ത്ര-സാങ്കേതിക വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു. സി.ഇ.ഇ. നിര്‍ദേശം അംഗീകരിച്ചു.

******