Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശാടന വര്‍ഗ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനുള്ള 13-ാമത് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് ഗാന്ധിനഗറില്‍


പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

സമയപരിധിക്കും രണ്ടുവര്‍ഷത്തിന് മുമ്പുതന്നെ ഇന്ത്യ

കടുവകളുടെ എണ്ണം ഇരട്ടിയാക്കി; സൂക്ഷ്മ പ്ലാസ്റ്റിക്കുകള്‍

മൂലമുണ്ടാകുന്ന മലീനികരണത്തെ അഭിസംബോധനചെയ്യുന്നതിനായി കടലാമ നയവും സമുദ്രതീര പരിപാലന നയ(മറൈന്‍ സ്ട്രാന്‍ഡിംഗ് മാനേജ്‌മെന്റ് പോളിസി)ത്തിനും ഇന്ത്യന്‍ പ്രധാനമന്ത്രി സമാരംഭം കുറിക്കും

ഗാന്ധിനഗറില്‍ നടക്കുന്ന ദേശാടന വര്‍ഗ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനുള്ള 13-ാമത് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി വീഡിയോ കോഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു.

ലോകത്തെ ഏറ്റവും വൈവിധ്യമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്തയെന്നു പരിപാടിയില്‍ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ലോകത്തിന്റെ വിസ്തൃതിയിലെ 2.4% മുള്ള ഇന്ത്യ അറിയപ്പെടുന്ന ആഗോള ജൈവവൈവിദ്ധ്യത്തില്‍ 8% സംഭാവനചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ സാംസ്‌കാരിക ധാര്‍മികതയില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന വന്യജീവികളുടെയൂം ആവാസവ്യവസ്ഥകളുടെയും സംരക്ഷണമാണ്, അനുകമ്പ, സഹവര്‍ത്തിത്വം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി തറപ്പിച്ചു വ്യക്തമാക്കി. ”ഗാന്ധിജിയില്‍ നിന്നു പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് അഹിംസയുടെയൂം മൃഗങ്ങളുടെയും പ്രകൃതിയുടെയും സംരക്ഷണത്തിന്റെ ധാര്‍മ്മികത ശരിയായ രീതിയില്‍ തന്നെ ഇന്ത്യയുടെ ഭരണഘടനയില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്, നമ്മുടെ നിരവധി നിയമനിര്‍മ്മാണങ്ങളിലും നിയമങ്ങളും അത് പ്രതിഫലിക്കുന്നുമുണ്ട്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ വനപരിധി വര്‍ദ്ധിച്ചതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നിലവില്‍ അത് രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 21.6%മാണെന്നും വ്യക്തമാക്കി. സംരക്ഷണം, സുസ്ഥിര ജീവിതരീതി, ഹരിത വികസനമാതൃക എന്നിവയിലൂടെ ‘ കാലാവസ്ഥാ പ്രവര്‍ത്തനം’ എന്ന ആവശ്യത്തില്‍ ഇന്ത്യ എങ്ങനെ വിജയികളാകുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. വൈദ്യുത വാഹനങ്ങള്‍, സ്മാര്‍ട്ട് സിറ്റികള്‍, ജലസംരക്ഷണം എന്നിവയിലേക്ക് നാം നീങ്ങണമെന്ന് ഈ പശ്ചാത്തലവുമായി ബന്ധപ്പെട്ട്ന്ന അദ്ദേഹം സൂചിപ്പിച്ചു. താപനില ഉയരുത് 2 ഡിഗ്രി സെല്‍ഷ്യസിന് താഴെ നിലനിര്‍ത്തണമെന്ന പാരീസ് കരാറിന്റെ ലക്ഷ്യത്തിനോട് യോജിച്ചുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ഗ്ഗസംരക്ഷണത്തില്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ പ്രോത്സാഹജനകമായ ഫലങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയതായി പ്രധാനമന്ത്രി വിശദീകരിച്ചു. ”നിര്‍ദ്ദിഷ്ട സമയപരിധിയായ 2022ന് രണ്ടുവര്‍ഷം മുമ്പുതന്നെ 2010ലെ കടുവകളുടെ എണ്ണമായ 1411നെ ഇരട്ടിയാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു”, അദ്ദേഹം നീരീക്ഷിച്ചു. അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ കടുവകളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് ഒന്നിച്ചുവരണമെന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്ന ടൈഗര്‍ ശ്രേണി രാജ്യങ്ങളോടും മറ്റുള്ളവരോടും അദ്ദേഹം ആഹ്വാനം ചെയ്തു. ഏഷ്യന്‍ ആനകളെ സംരക്ഷിക്കുന്നതിന് സ്വീകരിച്ച മുന്‍കൈകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഹിമപ്പുലി, ഏഷ്യാറ്റിക് സിംഹം, ഒറ്റ കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍, ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്‌സ് എന്നിവയെ സംരക്ഷിക്കുതിനായുള്ള പരിശ്രമങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി ത െസംസാരിച്ചു. ഭാഗ്യചിഹ്നഹ്‌നമായ ‘ജിബി-ദി ഗ്രേറ്റ്’ ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിനുള്ള ശ്രദ്ധാഞ്ജലിയാണെും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.എം.എസ് സി.ഒ.പി 13ന്റെ ലോഗോ ദക്ഷിണേന്ത്യയില്‍ നിന്നുള്ള പരമ്പാരഗത ‘കോല’ത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ്, പ്രകൃതിയുമായി ഇണങ്ങിചേര്‍ന്നു ജീവിക്കുകയെന്ന പശ്ചാത്തലത്തില്‍ ഇതിന് വലിയ സവിശേഷതയുണ്ട്. ”ദേശാടന വര്‍ഗ്ഗങ്ങള്‍ ഗ്രഹത്തെ ബന്ധിപ്പിക്കുകയും ഒപ്പം ഒന്നിച്ച് നാം അവയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു” സി.എം.എസ് സി.ഒ.പി 13 ന്റെ ആശയത്തില്‍ ”അതിഥി ദേവോ ഭവഃ”, എന്ന മന്ത്രത്തിന്റെ പ്രതിഫലനമാണ് കാണുന്നത്.
ഈ കണ്‍വെന്‍ഷന്റെ വരുന്ന മൂന്നു വര്‍ഷത്തെ അദ്ധ്യക്ഷപദവി വഹിക്കുമ്പോള്‍, ഇന്ത്യയുടെ ചില മുന്‍ഗണനാ മേഖലകള്‍ പ്രധാനമന്ത്രി വിശദീകരിച്ചു.
ഇന്ത്യ ദേശാടന കിളികളുടെ മദ്ധ്യേഷ്യന്‍ പറക്കല്‍ വഴിയാണെന്നു് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മദ്ധ്യേഷ്യന്‍ പറക്കല്‍ വഴിയിലൂടെ പക്ഷികളെയും അവയുടെ ആവാസവ്യവസ്ഥകളേയും സംരക്ഷിക്കുകയെന്ന വീക്ഷണത്തോടെ മദ്ധ്യേഷ്യന്‍ പറക്കല്‍ വഴിയിലൂടെ പോകുന്ന ദേശാടന പക്ഷികളുടെ സംരക്ഷണത്തിനായി ഒരു ദേശീയ കര്‍മ്മപദ്ധതി തയാറാക്കിയിട്ടുണ്ടെും അറിയിച്ചു. ” മറ്റു രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ കര്‍മ്മപദ്ധതികള്‍ തയാറാക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഇന്ത്യക്കു സന്തോഷമാണ്. മദ്ധ്യേഷ്യന്‍ പറക്കല്‍ വഴിയുടെ ശ്രേണിയില്‍ വരുന്ന രാജ്യങ്ങളുമായുള്ള സജീവമായ സഹകരണത്തിലൂടെ ദേശാടനപക്ഷികളുടെ സംരക്ഷണം പുതിയ മാതൃകയിലേക്ക് കൊണ്ടുപോകാന്‍ നമ്മള്‍ ശ്രദ്ധാലുക്കളാണ്”, അദ്ദേഹം കൂട്ടിചേര്‍ത്തു.

ആസിയാനും പൂര്‍വ്വ ഏഷ്യന്‍ ഉച്ചകോടി രാജ്യങ്ങളുമായുള്ള യോജിപ്പ് ശക്തിപ്പെടുത്തുന്നതിനായുള്ള നിര്‍ദ്ദേശവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. ഇന്ത്യ നേതൃത്വപങ്ക് വഹിക്കുന്ന ഇന്തോ പസഫിക് ഓഷ്യന്‍ ഇനീഷ്യേറ്റീവുമായി സമന്വയിച്ചുകൊണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ഓടെ ഇന്ത്യ അതിന്റെ കടലാമ നയവും സമുദ്ര തീരദേശ പരിപാലന നയവും പുറത്തിറക്കുമെന്നു പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. സൂക്ഷ്മപ്ലാസ്റ്റിക്കുകള്‍ മൂലമുണ്ടാകുന്ന മലിനീകരണം ഇത് അഭിസംബോധനചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഏകോപയോഗ പ്ലാസ്റ്റിക്ക് പരിസ്ഥിതി സംരക്ഷണത്തിന് വലിയ വെല്ലുവിളിയാണെും ഇതിന്റെ ഉപയോഗം കുറയ്ക്കുന്നതിനായുള്ള ദൗത്യമാതൃകയിലെ പ്രവര്‍ത്തനത്തിലാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ നിരവധി സംരക്ഷിത മേഖലകള്‍ അയല്‍രാജ്യങ്ങളിലെ സംരക്ഷിത മേഖലകളുമായി പൊതു അതിര്‍ത്തികള്‍ പങ്കുവയ്ക്കുന്നുണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി വനസംരക്ഷണത്തിലെ സഹകരണത്തിന് ‘അതിര്‍ത്തിക്കപ്പുറമുള്ള സംരക്ഷണമേഖല’ സ്ഥാപിച്ചത് ഗുണപരമായ ഫലം നല്‍കുന്നതിലേക്ക് നയിക്കുന്നുണ്ടെന്നും പറഞ്ഞു.

പരിസ്ഥിതി ദുര്‍ബല മേഖലകള്‍ വികസിപ്പിക്കുന്നത് അനുകൂലമാക്കുന്നതിന് ലീനിയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നയമാര്‍ഗ്ഗരേഖ പ്രകാശനം ചെയ്യുമെന്ന് സുസ്ഥിര വികസനത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി സൂചിപ്പിച്ചു.

‘എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികാസം, എല്ലാവരുടെയും വിശ്വാസം’ എന്നതിന്റെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ട് എങ്ങനെയാണ് രാജ്യത്തിന്റെ വനപരിസരത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോള്‍ സംയുക്ത വന പരിപാലന കമ്മിറ്റികളിലും പരിസ്ഥിതി വികസന കമ്മിറ്റികളിലുമായി സമന്വയിക്കുന്നതെന്നും വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണത്തിനായി സഹകരിക്കുന്നതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

*****