Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്രു-റിയാംഗ് കരാര്‍ 35,000ലധികം അഭയാര്‍ത്ഥികള്‍ക്ക് അഭയവും ആശ്വാസവും നല്‍കിയെന്നു പ്രധാനമന്ത്ര


ബ്രു-റിയാങ് കരാര്‍ രണ്ടു പതിറ്റാണ്ടു നീണ്ടുനിന്ന അഭയാര്‍ത്ഥി പ്രതിസന്ധി അവസാനിപ്പിക്കുകയും മിസോറാമില്‍ 34,000 ലധികം അഭയാര്‍ത്ഥികള്‍ക്ക് അഭയവും ആശ്രയവും നല്‍കുകയും ചെയ്തുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ഈ പുതുവര്‍ഷത്തിലേയും പുതുപതിറ്റാണ്ടിലേയും ആദ്യ മന്‍ കീ ബാത്തില്‍ പറഞ്ഞു.

”ഈ പ്രശ്‌നം 90കളുമായി ബന്ധപ്പെട്ടതാണ്. 1997ലെ വംശീയ പിരിമുറുക്കത്തെ തുടര്‍ന്ന് ബ്രു-റിയാങ് ഗോത്രത്തെ മിസോറാമില്‍ നിന്നും പലായനം ചെയ്ത് ത്രിപുരയില്‍ അഭയം തേടുന്നതിന് നിര്‍ബന്ധിതരാക്കിയിരുന്നു. ഈ അഭയാര്‍ത്ഥികളെ ത്രിപുരയിലെ കാഞ്ചന്‍പുരിലെ താല്‍ക്കാലിക ക്യാമ്പുകളിലാണ് താമസിപ്പിച്ചിരുത്. ബ്രൂ-റിയാങ് സമൂഹത്തിന് തങ്ങളുടെ ജീവിതത്തിലെ നല്ലൊരു ഭാഗം അഭയാര്‍ത്ഥികളായി നഷ്ടപ്പെട്ടുവെന്നത് വളരെയധികം വേദനിപ്പിക്കുന്നന്നതാണ്. ക്യാമ്പുകളിലെ ജീവിതം എാല്‍ എല്ലാ അടിസ്ഥാനപരമായ സൗകര്യങ്ങളില്‍ നിന്നും അവരെ പാര്‍ശ്വവല്‍ക്കരിച്ചിരിക്കുന്നുവെന്നതാണ്. 223 വര്‍ഷമായി വീടില്ല, ഭൂമിയില്ല, അവരുടെ കുടുംബങ്ങള്‍ക്ക് മെഡിക്കല്‍ പരിചരണങ്ങളില്ല, അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളില്ല”. പ്രശ്‌നം വിശദമായി വിവരിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു.

ഈ പ്രശ്‌നത്തിനും അഭയാര്‍ത്ഥികളുടെ വേദനകള്‍ക്കും പ്രതിവിധി കണ്ടെത്താന്‍ നിരവധി ഗവമെന്റുകള്‍ വെന്നങ്കിലും കഴിഞ്ഞില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയില്‍ അഭയാര്‍ത്ഥികള്‍ക്കുണ്ടായിരുന്ന വിശ്വാസത്തെ അദ്ദേഹം പ്രശംസിച്ചു.

അവരുടെ വിശ്വാസമാണ്, ഈ മാസം ഡല്‍ഹിയില്‍ വച്ച് ചരിത്രപരമായ ഒരു കരാര്‍ ഒപ്പിടുന്നതിലേക്ക് ഇപ്പോള്‍ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

”ആ വിശ്വാസത്തിന്റെ ഫലമാണ് ഇന്ന് അവരുടെ ജീവിതം ഒരുപുതിയ പുലരിയുടെ വാതില്‍ക്കല്‍ എത്തിക്കുന്നതിലേക്ക് നയിച്ചത്. കരാറിന്റെ അടിസ്ഥാനത്തില്‍ അന്തസ്സായ ജീവിതത്തിന്റെ ഒരു വഴി അവര്‍ക്കായി തുറന്നിരിക്കുകയാണ്. അന്തിമമായി പുതിയ പതിറ്റാണ്ടായ 2020 ബ്രു-റിയാങ് സമൂഹത്തിന്റെ ജീവിതത്തില്‍ ഒരു നവരശ്മി കൊണ്ടുവന്നിരിക്കുകയാണ്”, അദ്ദേഹം പറഞ്ഞു.

”ഏകദേശം 34,000 ബ്രു അഭയാര്‍ത്ഥികളെ ത്രിപുരയില്‍ പുനരധിവസിപ്പിക്കും. അതുമാത്രമല്ല, അവരുടെ പുനരിധവാസത്തിനും സമഗ്രമായ വികസനത്തിനുമായി ഗവണ്‍മെന്റ് 600 കോടി രൂപയ്ക്കടുത്തുവരുന്ന സഹായം ലഭ്യമാക്കും. പുറത്താക്കപ്പെട്ട ഓരോ കുടുംബത്തിനൂം ഒരു തുണ്ട് ഭൂമി നല്‍കും. വീട് പണിയുന്നതിന് അവരെ സഹായിക്കും. ഇതിനൊക്കെ പുറമെയായി അവര്‍ക്ക് റേഷനും ലഭ്യമാക്കും. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ പൊതുക്ഷേമപദ്ധതികളുടെ ഗുണങ്ങള്‍ക്ക് ഇനിമുതല്‍ അവരും യോഗ്യരായിരിക്കും”. കരാറിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

സഹകരണ ഫെഡറലിസത്തിന്റെ ആത്മാവ് ദൃഷ്ടാന്തമായ ഈ കരാറിനെ പ്രധാനമന്ത്രി സവിശേഷമായത് എന്നു വിശേഷിപ്പിച്ചു.

”ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ അന്തര്‍ലീനമായ അനുകമ്പയും സംവേദനാത്മകതയും ഈ കരാറില്‍ ദൃഷ്ടാന്തമാണ്”. അദ്ദേഹം പറഞ്ഞു.

അക്രമ ചൊരിച്ചിലില്‍നിന്നു മുഖ്യധാരയിലേക്ക് മടക്കം

അക്രമങ്ങള്‍ ഒരു പ്രശ്‌നത്തനും പരിഹാരം ലഭ്യമാക്കില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ആയുധം താഴെവച്ച് കീഴടങ്ങി മുഖ്യധാരയിലേക്ക് മടങ്ങിവരാനുള്ള ആസ്സമിലെ 8 ഭീകരവാദി വിഭാഗങ്ങളില്‍പ്പെ’ 644 ഭീകരവാദികളെ അദ്ദേഹം പ്രശംസിച്ചു.

”പ്രൗഢമായ ‘ഖേലോ ഇന്ത്യ’ കായികമേള അസം വിജയകരമായി നടത്തിയത് മറ്റൊരു വലിയ നേട്ടത്തിന് സാക്ഷ്യമാണ്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് 8 വ്യത്യസ്ത ഭീകരവാദി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട 644 ഭീകരവാദികള്‍ ആയുധം വച്ച് കീഴടങ്ങിയിരുന്നു. അക്രമത്തിന്റെ പാതയിലേക്ക് വഴിതെറ്റിപ്പോയ അവര്‍ സമാധാനത്തില്‍ വിശ്വാസം പ്രകടിപ്പിക്കുകയും രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ തീരുമാനിക്കുകയും മുഖ്യധാരയിലേക്ക് മടങ്ങിവരികയും ചെയ്തു’.

അതുപോലെ ത്രിപുരയില്‍ 80ലേറെ ആളുകള്‍ അക്രമത്തിന്റെ പാത ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങിവരികയും അത് വടക്ക് കിഴക്കന്‍ മേഖലകളിലെ കലാപം വലിയതോതില്‍ കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”അതിനുള്ള ഏറ്റവും വലിയ കാരണം, ഈ പ്രദേശത്തിന്റെ പ്രശ്‌നങ്ങള്‍ സത്യസന്ധമായും സമാധാനത്തോടെയും ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതാണ്’, അദ്ദേഹം പറഞ്ഞു.

ഇപ്പോഴും അക്രമത്തിന്റെ പാതയിലുള്ളവരോട് മുഖ്യധാരയിലേക്ക് മടങ്ങിവരാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

”ഇപ്പോഴും പ്രശ്‌നങ്ങള്‍ക്ക് അക്രമങ്ങളിലൂടെയും ആയുധങ്ങളിലൂടെയും പരിഹാരം തേടുന്ന രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഏതൊരാളോടും മുഖ്യധാരയിലേക്ക് മടങ്ങിവരാന്‍ റിപ്പബ്ലിക് ദിനത്തിന്റെ ഈ പവിത്രമായ വേളയില്‍, ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. തങ്ങളുടെ സ്വന്തം കഴിവുകളിലും പ്രശ്‌നങ്ങള്‍ സമാധാനമായി പരിഹരിക്കാനുള്ള രാജ്യത്തിന്റെ കഴിവുകളിലും അവര്‍ക്ക് വിശ്വാസമുണ്ടാകണം”, അദ്ദേഹം പറഞ്ഞു.