രാഷ്ട്രത്തിന്റെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി ലഭിക്കുന്ന പണവും മറ്റു വിധത്തിലുള്ള സഹായങ്ങളും കൈകാര്യം ചെയ്യുന്നതിനും അത്തരം സഹായങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താനുമാണ് ദേശീയ രാജ്യരക്ഷാ നിധി രൂപീകരിക്കപ്പെട്ടത്. അര്‍ദ്ധസൈനിക വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള സൈനികരുടെ ക്ഷേമത്തിനായാണ് ഈ തുക ഉപയോഗപ്പെടുത്തുക. പ്രധാനമന്ത്രി അദ്ധ്യക്ഷനും പ്രതിരോധ, ധനകാര്യ, ആഭ്യന്തര മന്ത്രിമാര്‍ അംഗങ്ങളുമായുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് ദേശീയ രാജ്യരക്ഷാ നിധിയുടെ ചുമതല. ധനമന്ത്രി നിധിയുടെ ട്രഷററും, നിധിയുടെ ചുമതലയുള്ള പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സെക്രട്ടറിയുമാണ്. നിധിയുടെ അക്കൗണ്ട് റിസര്‍വ് ബാങ്കിലാണ്. പൊതുജനങ്ങളില്‍നിന്നു ലഭിക്കുന്ന സംഭാവനകള്‍ മാത്രമാണ് നിധിയില്‍ ഉള്‍പ്പെടുത്തുക. ബജറ്റ് വിഹിതമില്ല. ഓണ്‍ലൈനായും നിധിയിലേക്കു സംഭാവന നല്‍കാം. pmindia.nic.in, pmindia.gov.in എന്നീ സൈറ്റുകളിലൂടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൈറ്റായ www.onlinesbi.comലൂടെയും സംഭാവന നല്‍കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡിവിഷന്, ഫോര്‍ത്ത് ഫ്ളോര്‍, പാര്‍ലമെന്റ് സ്ട്രീറ്റ്, ന്യൂഡല്‍ഹി)യിലാണ് അക്കൗണ്ട്. അക്കൗണ്ട് നമ്പര്‍: 11084239799.
ഫണ്ടിന് പെര്‍മനന്റ് അക്കൗണ്ട് നമ്പറു (പാന്‍)മുണ്ട്: AAAGN0009F.
ദേശീയ രാജ്യരക്ഷാ നിധിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വരവുചെലവു കണക്ക്:-
വര്‍ഷം | ചിലവ് | വരവ് | മിച്ചമുള്ള തുക |
---|---|---|---|
31.03.2020 | 54.62 | 103.04 | 1249.96 |
31.03.2021 | 52.51 | 87.04 | 1284.49 |
31.03.2022 | 70.75 | 90.64 | 1304.38 |
31.03.2023 | 77.76 | 110.74 | 1337.36 |
31.03.2024 | 60.43 | 119.29 | 1396.22 |
ദേശീയ രാജ്യരക്ഷാ നിധിക്കു കീഴിലുള്ള പദ്ധതികള്‍:
1.മരണമടഞ്ഞ സൈനികരുടെയും അര്‍ദ്ധസൈനികരുടെയും വിധവകള്‍, മക്കള്‍ എന്നിവര്‍ക്ക് സാങ്കേതികവിദ്യാഭ്യാസവും ബിരുദാനന്തരവിദ്യാഭ്യാസവും നേടുന്നതിനെ പ്രോല്‍സാഹിപ്പിക്കാനായി സ്കോളര്‍ഷിപ്പ് നല്കിവരുന്നു. സൈനികര്‍ക്കായി ഈ പദ്ധതി നടപ്പാക്കുന്നതു സൈനികക്ഷേമ വകുപ്പും രാജ്യരക്ഷാ വകുപ്പും ചേര്‍ന്നാണ്. അര്‍ദ്ധസൈനിക, റെയില്‍സുരക്ഷാ സേനകളില്‍ ഇതു നടപ്പാക്കുന്നതാകട്ടെ, യഥാക്രമം ആഭ്യന്തരമന്ത്രാലയവും റെയില്‍വേ മന്ത്രാലയവുമാണ്.
ദേശീയ രാജ്യരക്ഷാ നിധിക്കുപുറമെ നടപ്പാക്കപ്പെടുന്ന ‘പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പ് പദ്ധതി’യുടെ സവിശേഷതകള്‍:
1. പദ്ധതി സൈനികര്‍ക്കും അര്ദ്ധസൈനികര്ക്കുമായുള്ളതാണ്. പ്രതിമാസ സ്കോളര്‍ഷിപ് (എ) ഓഫീസര്‍ റാങ്കിനു കീഴിലുള്ള പൂര്‍വസൈനികര്‍ (ബി) അവരുടെ വിധവകള്‍ (സി) സേവനത്തിനിടെ മരിച്ചവരുടെ വിധവകള്‍ (ഡി) അര്‍ദ്ധസൈനികരുടെയും റെയില്‍സുരക്ഷാ സേനാംഗങ്ങളുടെയും വിധവകളും മക്കളും എന്നിവര്‍ക്ക് നല്കിവരുന്നു. മെഡിക്കല്‍, ഡെന്റല്‍, വെറ്ററിനറി, എന്‍ജിനീയറിങ്, എം.ബി.എ., എം.സി.എ. തുടങ്ങി എ.ഐ.സി.ടി.യുടെയോ യു.ജി.സിയുടെയോ അംഗീകാരമുള്ള സാങ്കേതികവിദ്യാഭ്യാസത്തിനാണു സ്കോളര്‍ഷിപ്പ് ലഭിക്കുക. സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളവരായി മുകളില്‍ പറഞ്ഞതില്‍ (ബി), (സി) വിഭാഗങ്ങളില്‍പ്പെട്ടവരുടെ കാര്യത്തില്‍ അവര്‍ ഏതു റാങ്കിലുള്ളവരായാലും സ്കോളര്‍ഷിപ്പ് ലഭിക്കും. എല്ലാവിഭാഗം അര്‍ദ്ധ സൈനികരുടെയും മക്കള്‍ക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും. ഈ പദ്ധതി പ്രകാരം രാജ്യരക്ഷാമന്ത്രാലയത്തിനു കീഴിലുള്ള സൈനികരുടെ ബന്ധുക്കള്‍ക്ക് നാലായിരവും ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള സൈനികരുടെ ബന്ധുക്കള്‍ക്ക് തൊള്ളായിരത്തിപ്പത്തും റെയില്‍മന്ത്രാലയത്തിനു കീഴിലുള്ള സേനയില്പെട്ടവരുടെ ബന്ധുക്കള്‍ക്ക് തൊണ്ണൂറും പുതിയ സ്കോളര്‍ഷിപ്പുകള്‍ ഓരോ വര്‍ഷവും നല്കിവരുന്നു. 2015-16 വിദ്യാഭ്യാസവര്‍ഷം മുതല്‍ ഇതു യഥാക്രമം അയ്യായിരത്തി അഞ്ഞൂറും രണ്ടായിരവും നൂറ്റമ്പതുമായി ഉയര്‍ത്തി. തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്ക് 1,250 രൂപയും പെണ്‍കുട്ടികള്‍ക്ക് 1,500 രൂപയുമായിരുന്നു സ്കോളര്‍ഷിപ് തുക. ഇതിപ്പോള്‍ യഥാക്രമം 2,000 രൂപയും 2,250 രൂപയുമായി വര്‍ധിപ്പിച്ചു.
2. സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി എസ്.പി.ജിക്ക് 15 ലക്ഷം രൂപയുടെ വാര്‍ഷിക ഗ്രാന്റ് രാജ്യരക്ഷാ നിധിയില്‍നിന്നു നല്‍കിവരുന്നുണ്ട്.
3. മൂന്ന് പ്രതിരോധ സേനകളിലേയും (കരസേന, നാവികസേന, വ്യോമസേന), തീരസംരക്ഷണ സേനയിലേയും അംഗങ്ങള്‍ക്ക് പുസ്തകങ്ങളും മറ്റ് വായന സാമഗ്രികളും വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം വർഷം തോറും ഗ്രാന്റ് അനുവദിക്കും. നിലവില്‍ കരസേനയ്ക്ക് 55 ലക്ഷം രൂപയും, വ്യോമസേനയ്ക്ക് 37 ലക്ഷം രൂപയും, നാവികസേനയ്ക്ക് 32 ലക്ഷം രൂപയും, തീരസംരക്ഷണ സേനയ്ക്ക് 2.50 ലക്ഷം രൂപയും ഉള്‍പ്പെടെ മൊത്തം 126.50 ലക്ഷം രൂപയാണ് നിലവിലുള്ള ഗ്രാന്റ്. 2017-18 സാമ്പത്തിക വർഷത്തേക്ക് 126.50 ലക്ഷം രൂപ അടുത്തിടെ ഗ്രാന്റായി അനുവദിച്ചിട്ടുണ്ട്.
(അവസാനമായി പുതുക്കിയത് 11.07.2024)