Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

107ാ-മത് ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം


സുഹൃത്തുക്കളെ, ഏറ്റവും ആദ്യവും പ്രധാനവുമായി ഞാന്‍ നിങ്ങള്‍ക്കെല്ലാം സന്തോഷകരമായ 2020 ആശംസിക്കുന്നു. ഈ വര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയും ഗവേഷണശാലകളില്‍ ഉല്‍പ്പാദനക്ഷമതയുമുണ്ടാകട്ടെ. ഈ പുതിയ നൂറ്റാണ്ടിലെ, പുതുവര്‍ഷത്തിലെ, എന്റെ ആദ്യപരിപാടികളിലൊന്ന് ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നിവയുമായി ബന്ധപ്പെട്ടായതില്‍ ഞാന്‍ പ്രത്യേകിച്ചും സന്തോഷവാനാണ്. ശാസ്ത്രവും നവീനാശയവുമായി ബന്ധപ്പെട്ട ഒരു നഗരമായ ബംഗലൂരുവിലാണ് ഈ പരിപാടി നടക്കുന്നത്. രാജ്യത്തിന്റെ കണ്ണുകള്‍ ചാന്ദ്രയാന്‍-2ല്‍ കേന്ദ്രീകരിച്ചിരുന്നപ്പോഴാണ് അവസാനമായി ഞാന്‍ ബംഗലൂരുവില്‍ വന്നത്. അന്ന്, നമ്മുടെ രാജ്യം ശാസ്ത്രത്തെ ആഘോഷിച്ച രീതി, നമ്മുടെ ബഹിരാകാശപരിപാടി, നമ്മുടെ ശാസ്ത്രജ്ഞരുടെ കരുത്ത് എന്നിവയെല്ലാം എപ്പോഴും എന്റെ ഓര്‍മ്മകളില്‍ ഉണ്ടാകും.
സുഹൃത്തുക്കളെ, പുന്തോട്ടനഗരമായ ബംഗലൂരു ഇന്ന് സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള വിസ്മയകരമായ മേഖലയാണ്.
ശാസ്ത്ര സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന വികസനത്തിന്റെ ശുഭാപ്തിവിശ്വാസത്തോടെയും നാം 2020 ആരംഭിക്കവെ നാം നമ്മുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ ഒരു ചുവട് കൂടി വയ്ക്കുകയാണ്.

സുഹൃത്തുക്കളെ,
ശാസ്ത്ര-സാങ്കേതിക മേഖലയിലെ വിദഗ്ധനിരൂപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി പ്രസിദ്ധീകരണങ്ങളില്‍ ആഗോളതലത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയെന്ന് എനിക്കറിയാന്‍ കഴിഞ്ഞു. ആഗോള ശരാശരിയായ 4 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 10 ശതമാനമാണ്. നവീനാശയ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ട് 52ല്‍ എത്തിയെന്നതറിഞ്ഞതിലും എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തെ അപേക്ഷിച്ച് നമ്മുടെ പരിപാടികള്‍ മൂലം കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് കുടുതല്‍ സാങ്കേതികവിദ്യ വ്യാപാര ഇന്‍ക്യുബേറ്ററുകള്‍ സൃഷ്ടിക്കാനായി.! ഈ നേട്ടത്തിന് ഞാന്‍ നമ്മുടെ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ വളര്‍ച്ചാഗാഥ അതിന്റെ ശാസ്ത്ര-സാങ്കേതികരംഗത്തെ നേട്ടങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇന്ത്യന്‍ ശാസ്ത്ര, സാങ്കേതിക, നൂതനാശയ രംഗത്ത് സമൂലമാറ്റം വരുത്തേണ്ട ഒരു ആവശ്യകതയുണ്ട്. ഈ രാജ്യത്ത് വളര്‍ന്നുവരുന്ന യുവ ശാസ്ത്രജ്ഞരോടുള്ള എന്റെ മുദ്രാവാക്യം-”നവീകരിക്കുക, വിശേഷാവകാശം നേടുക, ഉല്‍പ്പാദിപ്പിക്കുക, അഭിവൃദ്ധിപ്പെടുക ” എന്നതാണ്. ഈ നാലു ചുവടുവയ്പ്പുകളും നമ്മുടെ രാജ്യത്തെ അതിവേഗ വളര്‍ച്ചയിലേക്ക് നയിക്കും. നാം നവീനാശയങ്ങള്‍ സ്വായത്തമാക്കുകയും പേറ്റന്റെ നേടുകയും ചെയ്താല്‍ അത് നമ്മുടെ ഉല്‍പ്പാദനത്തെ കൂടുതല്‍ സുഗമമാക്കും. ഈ ഉല്‍പ്പന്നങ്ങളെ നാം നമ്മുടെ രാജ്യത്തെ ജനങ്ങളില്‍ എത്തിക്കുമ്പോള്‍ അവര്‍ അഭിവൃദ്ധിപ്പെടും. ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള നൂതനാശയമാണ് നമ്മുടെ ‘നവ ഇന്ത്യയുടെ’ ദിശ.

സുഹൃത്തുക്കളെ, ‘ശാസ്ത്രം സുഗമമാക്കുന്നത്’ ഉറപ്പാക്കുന്നതിനും വിവരസാങ്കേതിക വിദ്യ കാര്യക്ഷമമാക്കി, ചുവുപ്പുനാട കുറയ്ക്കുന്നതിനുമുള്ള പരിശ്രമം നാം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഇടത്തട്ടുകാരുടെ ദയയില്ലാതെ തന്നെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വിപണിയില്‍ വില്‍ക്കാം. ഡിജിറ്റല്‍വല്‍ക്കരണം, ഇ-കോമേഴ്‌സ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ എന്നിവയെല്ലാം നമ്മുടെ ഗ്രാമീണ ജനസമൂഹത്തെ നല്ലരീതിയില്‍ സഹായിക്കുന്നുണ്ട്. ഇന്ന്, കര്‍ഷകര്‍ക്ക് കാലാവസ്ഥ സംബന്ധിച്ച് ആവശ്യമായ വിവരങ്ങള്‍ നിരവധി ഇ-ഗവേര്‍ണന്‍സ് മുന്‍കൈകളിലൂടെ അവരുടെ വില്‍ത്തുമ്പില്‍ ലഭിക്കുന്നു.

സുഹൃത്തുക്കളെ, കാര്‍ഷിക പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന സാങ്കേതികവിദ്യയില്‍ സമൂലമാറ്റത്തിന്റെ ആവശ്യമുണ്ട്. നമുക്ക് കര്‍ഷക കേന്ദ്രീകൃത പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിയുമോ, ഉദാഹരണത്തിന് കറ്റകള്‍ കത്തിക്കുന്നതിന് പകരമായുള്ളവ? നമ്മുടെ ഇഷ്ടിചൂളകളെ വികിരണം കുറയ്ച്ചും കൂടുതല്‍ ഊര്‍ജ്ജ കാര്യക്ഷമത ലഭിക്കുന്ന തരത്തിലും നമുക്ക് പുനര്‍രൂപകല്‍പ്പന ചെയ്യാനുമാകുമോ? രാജ്യത്താകമാനം ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിന് നമുക്ക് കൂടുതല്‍ മികച്ചതും വേഗതയാര്‍ന്നതുമായ പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. വ്യവസായശാലകളില്‍ നിന്നുള്ള മലിനജനവും പുറന്തള്ളുന്നവയും നമ്മുടെ മണ്ണിനേയും ഭൂഗര്‍ഭജലത്തേയൂം വരുംവര്‍ഷങ്ങളില്‍ നാശമാക്കാതെ എങ്ങനെ നമുക്ക് തടയാന്‍ കഴിയും?
സുഹൃത്തുക്കളെ,
നമ്മുടെ ജനങ്ങള്‍ക്ക് രോഗനിര്‍ണ്ണയത്തിന്റെ ഫലങ്ങള്‍ എത്തിക്കുന്നതിനായുള്ള മെഡിക്കല്‍ ഉപകരണങ്ങളില്‍ ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ സവിശേഷതയാണ് എനിക്ക് ചൂണ്ടിക്കാട്ടാനുള്ള മറ്റൊരു സുപ്രധാന വിഷയം.
‘സ്വര്‍ണ്ണത്തിന്റെയോ, വെള്ളിയുടേയോ കഷ്ണങ്ങളല്ല, ആരോഗ്യമാണ് യഥാര്‍ത്ഥ സമ്പത്തെന്ന്’ഒരിക്കല്‍ മഹാത്മാഗാന്ധി പറഞ്ഞിരുന്നു. സൗഖ്യം പ്രോത്സാഹിപ്പിക്കുന്നതിന് മാറ്ററിയിച്ച ചില പാരമ്പര്യ വിജ്ഞാനം മാത്രമല്ല നിരന്തരം അതിന്റെ പരിപ്രേക്ഷ്യം വലുതാക്കി, ആധുനിക ഉപകരണങ്ങളും സമകാലിക ബയോ മെഡിക്കല്‍ ഗവേഷണത്തിന്റെ ആശയവും നാം പ്രയോഗിക്കേണ്ടതുണ്ട്.
നിപ്പ, എബോള, തുടങ്ങിയ അപകടകരമായ പകര്‍ച്ചവ്യാധികളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുകയെന്നതായിരിക്കണം നമ്മുടെ വീക്ഷണം. 2025 ഓടെ ക്ഷയരോഗം തുടച്ചുനീക്കുന്നതിനുള്ള വാഗ്ദാന പൂര്‍ത്തീകരണത്തിനായി നാം അധികസമയം പണിയെടുക്കേണ്ടതുണ്ട്. പ്രതിരോധ വാക്‌സിനുകളുടെ വിതരണത്തില്‍ ഇന്ത്യയാണ് ഇന്ന് നേതൃസ്ഥാനത്ത്. 2024 ഓടെ ഇന്ത്യയെ ലോകനിലവാരത്തിലുള്ള 100 ബില്യണ്‍ യു.എസ്. ഡോളറിന്റെ ഒരു ബയോ-മാനുഫാക്ച്ചറിംഗ് ഹബ്ബ് ആക്കി വികസിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം. ശരിയായ നയരൂപീകരണങ്ങളിലൂടെയും നൂതനാശയ ഗവേഷണം മാനവശേഷി വികസനം, സംരംഭക പരിസ്ഥിതി എന്നിവയ്ക്കുള്ള പിന്തുണയിലൂടെയും ഇത് സാധ്യമാകും.

സുഹൃത്തുക്കളെ,
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത, ഊര്‍ജ്ജ ശേഖരണ താല്‍പര്യം വികസിപ്പിക്കണം. അവസാനം പ റഞ്ഞത് നമ്മുടെ പുനരുപയോഗ ഊര്‍ജ്ജ വിതരണം വികസിപ്പിക്കുമ്പോള്‍ ഗ്രിഡ് പരിപാലനത്തിന് വളരെയധികം സവിശേഷപ്രാധാന്യമുള്ളതാണ്. ഭൂമിയില്‍ സമൃദ്ധമായുള്ളത്, മോണോ പ്ലാസ്റ്റിക്കുകള്‍ അല്ലാത്ത പരിസ്ഥിതിയോട് കാരുണ്യമുള്ള വസ്തുക്കള്‍ എന്നിവയിലധിഷ്ഠിതമായ 100 ജിഗാ വാട്ടിന് മുകളില്‍ താങ്ങാന്‍ കഴിയുന്നവയും, ഉഷ്ണമേഖലാ കാലാവസ്ഥകള്‍ക്ക് യോജിച്ചതുമായ ബാറ്ററികളുടെ രൂപങ്ങള്‍ വികസിപ്പിക്കേണ്ടത് ആവശ്യമാണ്.
സുഹത്തുക്കളെ, സാമൂഹിക-സാമ്പത്തിക നേട്ടങ്ങളില്‍ കാലഭേദങ്ങളുടെയും കാലാവസ്ഥയുടെയും കൃത്യതയോടെയുള്ള മുന്നറിവ് വളരെയധികമാണ്. കാലഭേദ പ്രവചനങ്ങളിലും മുന്നറിയിപ്പ് സേവനങ്ങളിലും പ്രത്യേകിച്ച് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ സംബന്ധിച്ചുള്ളവയില്‍ അനിതരസാധാരണമായ മെച്ചപ്പെടല്‍ ഉണ്ടായിട്ടുണ്ട്. അപകടങ്ങള്‍ വളരെയധികം കുറഞ്ഞതില്‍ നിന്നും ഇത് വ്യക്തമാണ്. ബഹിരാകാശ ഗവേഷണ രംഗത്തെ നമ്മുടെ വിജയം ഇപ്പോള്‍ ആഴക്കടലിന്റെ പുതിയ അതിര്‍ത്തികളില്‍ പ്രതിഫലിക്കുകയാണ്. ഭൂചിത്രങ്ങള്‍ നാം പര്യവേഷണം നടത്തുകയും സമ്പന്നമായ സമുദ്ര വിഭവങ്ങളായ ജലം, ഊര്‍ജ്ജം, ഭക്ഷ്യവസ്തുക്കള്‍, ധാതുക്കള്‍ എന്നിവ ഉത്തരവാദിത്തത്തോടെ കൊയ്യുകയും വേണം. ഇതിനായി ആഴത്തില്‍ മുങ്ങുന്ന, ആഴക്കടല്‍ ഖനന സംവിധാനം ജലത്തിനടയില്‍ സ്വതന്ത്രസഞ്ചാരം നടത്തുന്ന വാഹനങ്ങള്‍ എന്നീ രീതിയിലുള്ള ആഴത്തിലുള്ള കരുത്തുകള്‍ വികസിപ്പിക്കേണ്ടതുണ്ട്. ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ചിട്ടുള്ള ‘ആഴക്കടല്‍ സമുദ്ര ദൗത്യം’ഇത് സാദ്ധ്യമാക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

സുഹൃത്തുക്കളെ,
ഊര്‍ജ്ജത്തിന്റെ നിശബ്ദരൂപമായ സ്ഥിതികോര്‍ജ്ജത്തിനെ ഗതികോര്‍ജ്ജമാക്കി മാറ്റിയാല്‍ അതിന് പര്‍വ്വതങ്ങളെ വരെ ചലിപ്പിക്കുന്നതിനുള്ള ശക്തിയുണ്ടാകുമെന്ന് ഞാന്‍ ശാസ്ത്രജ്ഞരില്‍ നിന്നും പഠിച്ചിട്ടുണ്ട്. നമുക്ക് ചലനത്തിലുള്ള ഒരു ശാസ്ത്രം നിര്‍മ്മിക്കാനാകുമോ? നമ്മുടെ ശാസ്ത്ര ശേഷിയെ മുമ്പൊന്നുമില്ലാത്തവിധം സാമൂഹിക-സാമ്പത്തിക വികസനത്തിന് യോജിച്ച സാങ്കേതികവിദ്യ, നൂതനാശയം, സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായങ്ങള്‍ എന്നിവയിലൂടെ പൂര്‍ണ്ണമായും വിനിയോഗിച്ചാല്‍ ഉണ്ടാകുന്ന അനിതരസാധാരണമായ നേട്ടത്തെക്കുറിച്ച് സങ്കല്‍പ്പിച്ചുനോക്കുക. അവസരങ്ങളുടെ നവ ഇന്ത്യയുമായി ശാസ്ത്ര-സാങ്കേതികവിദ്യയെ ബന്ധിപ്പിക്കാന്‍ ഈ ത്വരയ്ക്ക് സാധ്യമാകുമോ?
സാങ്കേതിക വിദ്യ ഗവണ്‍മെന്റിനും സാധാരണക്കാര്‍ക്കുമിടയിലുള്ള പാലമാണ്. വേഗത്തിലുള്ള വികസനത്തേയും ശരിയായ വികസനത്തേയും സന്തുലിതമാക്കുന്നത് സാങ്കേതിക വിദ്യയാണ്. സാങ്കേതിക വിദ്യയ്ക്ക് പക്ഷപാതിത്വമില്ല. അതിനാല്‍ത്തന്നെ മനുഷ്യ സംവേദനക്ഷമതയും ആധുനിക സാങ്കേതിക വിദ്യയും സമന്വയിക്കുമ്പോള്‍ അഭൂതപൂര്‍വ്വമായ ഫലങ്ങള്‍ ഉളവാകും. പുതിയ വര്‍ഷത്തില്‍, പുതിയ ദശകത്തില്‍ നവ ഇന്ത്യയെക്കുറിച്ച് നാം ഒത്തൊരുമിച്ച് സമീപനം കൈക്കൊള്ളുമെന്ന് എനിക്കുറപ്പുണ്ട്. വൈജ്ഞാനിക സമൂഹത്തിനു മുഴുവന്‍, നിങ്ങള്‍ക്കേവര്‍ക്കും ഒരിക്കല്‍ക്കൂടി എന്റെ നവവത്സരാശംസകള്‍”
വളരെ വളരെ നന്ദി.