Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പൗരത്വ ഭേദഗതി നിയമം 2019 സംബന്ധിച്ച പ്രധാനമന്ത്രിയുടെ സുപ്രധാന സന്ദേശം


പൗരത്വ ഭേദഗതി നിയമം ഏത് മത വിഭാഗത്തിലും പെട്ട ഒരു ഇന്ത്യന്‍ പൗരനേയും പൗരത്വ ഭേദഗതി നിയമം ബാധിക്കില്ലെന്ന് പ്രധനമന്ത്രി ശ്രീ. നരേന്ദ മോദി അസന്ദിഗ്ദ്ധമായി ഉറപ്പ് നൽകി. ട്വീറ്റുകളുടെ ഒരു പരമ്പരയിൽ അദ്ദേഹം പറഞ്ഞു , ” പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണ് ”

“വാദപ്രതിവാദങ്ങളും ,ഭിന്നാഭിപ്രായവും , വിയോജിപ്പുമൊക്കെ ജനാധിപത്യത്തിന്റെ അവശ്യ ഘടകങ്ങളാണ്. പക്ഷെ, പൊതു മുതല്‍ നശിപ്പിക്കലും സാധാരണ ജീവിതം തടസ്സപ്പെടുത്തലും ഒരിക്കലും നമ്മുടെ സ്വഭാവത്തിന്റെ ഭാഗമായിരുന്നില്ല.”

“2019 ലെ പൗരത്വ ഭേദഗതി നിയമം വമ്പിച്ച പിന്തുണയോടെയാണ് പാർല്മെന്റിന്റെ ഇരു സഭകളും പാസ്സാക്കിയത് .വലിയൊരു വിഭാഗം രാഷ്ട്രീയ കക്ഷികളും എം പി മാരും പിന്തുണച്ചു. ഈ നിയമം നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യയുടെ സ്വീകരിക്കൽ ,ഐക്യം, അനുകമ്പ, സാഹോദര്യം എന്നിവയുടെ സംസ്കാരംവരച്ചു് കാട്ടുന്നു. ”

“ഈ നിയമം സംബന്ധിച്ച് ഒരിന്ത്യക്കാരനും ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ലെന്ന് എന്റെ സഹ പൗരന്മാർക്ക് അസന്നിഗ്ധമായി ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ നിയമം ഒരു ഇന്ത്യൻ പൗരനെയോ ഏതെങ്കിലും മതത്തെയോ ബാധിക്കില്ല. മറ്റു രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം വേട്ടയാടല്‍ അനുഭവിച്ചവരും ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്തേക്ക് പോകാനിടമില്ലാത്തവര്‍ക്കും വേണ്ടി മാത്രമുള്ളതാണ് ഈ നിയമം. ”

“ഇന്ത്യയുടെ വികസനത്തിനായും പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും, അധസ്ഥിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും വികസനത്തിനും ശാക്തീകരണത്തിനുമായി നാമെല്ലാം ഒത്തൊരുമിച്ചു് പ്രവർത്തിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം . സ്ഥാപിത താൽപര്യക്കാർ നമ്മെ വിഭജിക്കാനും പ്രശ്നങ്ങൾ സൃഷ്ടിക്കാനും നമുക്ക് അനുവദിക്കാനാവില്ല.”

” ശാന്തിയും, ഐക്യവും സാഹോദര്യവും പുലർത്തേണ്ട സമയമാണിത് . ഏതു തരത്തിലുമുള്ള കിംവദന്തികളിൽ നിന്നും , നുണപ്രചാരണങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നാണ് എല്ലാപേരോടുമുള്ള എന്റെ അഭ്യർത്ഥന. ”