Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സുബ്രഹ്മണ്യ ഭാരതിയെ അനുസ്മരിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സുബ്രഹ്മണ്യ ഭാരതിയെ അദ്ദേഹത്തിന്റെ ജന്മ വാര്‍ഷികത്തില്‍ അനുസ്മരിച്ചു.

‘മഹാനായ സുബ്രഹ്മണ്യ ഭാരതിയെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ അനുസ്മരിക്കുന്നു. ‘മഹാകവി ഭാരതിയാര്‍’ എന്ന് ആദരപൂര്‍വ്വം അറിയപ്പെടുന്ന അദ്ദേഹം നിര്‍ഭയത്വത്തിന്റെയും അജയ്യമായ സ്വാതന്ത്ര്യ വാഞ്ജയുടെയും, രാജ്യസ്‌നേഹത്തിന്റെയും, സാമൂഹിക പരിഷ്‌ക്കരണത്തിന്റെയും, കാവ്യ പ്രതിഭയുടെയും പ്രതീകമാണ്. അദ്ദേഹത്തിന്റെ ചിന്തകളും, കൃതികളും നമ്മെയെല്ലാം തുടര്‍ന്നും പ്രചോദിപ്പിക്കും. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു ‘ഒരൊറ്റയാളെങ്കിലും പട്ടിണിമൂലം ദുരിതമനുഭവിച്ചാല്‍ നാം ലോകത്തെ മൊത്തം നശിപ്പിക്കും’. മനുഷ്യന്റെ കഷ്ടതകള്‍ ഇല്ലായ്മ ചെയ്യുന്നതിനും, അവരെ ശാക്തീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ പൊരുളാണിത്’, പ്രധാനമന്ത്രി പറഞ്ഞു.