Search

പിഎം ഇന്ത്യപിഎം ഇന്ത്യ

ജന്‍ധന്‍, ആധാര്‍, മൊബൈല്‍ അഥവാ ‘ജാ’മിന്റെ കരുത്ത് നേട്ടമാക്കിത്തീര്‍ക്കല്‍


‘ജാം’ വരാനിരിക്കുന്ന പല മുന്നേറ്റങ്ങളുടെയും അടിത്തറയായി നിലകൊള്ളും. എന്നെ സംബന്ധിച്ചിടത്തോളം ‘ജാം’ എന്നാല്‍ പരമാവധി നേട്ടമുണ്ടാക്കുക എന്നാണര്‍ഥം.
ചെലവിട്ട ഓരോ രൂപയ്ക്കും പരമാവധി നേട്ടമുണ്ടാക്കുക.
ദരിദ്രജനവിഭാഗങ്ങളെ പരമാവധി ശാക്തീകരിക്കല്‍.
ജനങ്ങള്‍ക്കു സാങ്കേതികവിദ്യ പരമാവധി ലഭ്യമാക്കല്‍.

-നരേന്ദ്ര മോദി

സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷം പിന്നിട്ടിട്ടും ബാങ്കിങ് സേവനം കിട്ടാക്കനിയായ വലിയൊരു ജനവിഭാഗം ഇന്ത്യയിലുണ്ട്. ബാങ്ക് വായ്പ ലഭിക്കുന്നതിനോ സമ്പത്ത് സൂക്ഷിക്കുന്നതിനോ അവര്‍ക്കു സൗകര്യമില്ലായിരുന്നുവെന്നാണിതിന്റെ അര്‍ഥം. ഈ അടിസ്ഥാനപ്രശ്‌നത്തിനു പരിഹാരമെന്ന നിലയ്ക്കാണ് ഓഗസ്റ്റ് 28നു ജന്‍ധന്‍ യോജന ഉദ്ഘാടനം ചെയ്തത്. മാസങ്ങള്‍ക്കകം ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തില്‍ പ്രകടമായ മാറ്റം സൃഷ്ടിക്കാന്‍ ഈ പദ്ധതിക്കു സാധിച്ചു. ഒരു വര്‍ഷത്തിനകം 19.72 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കപ്പെട്ടു. ഇതിനകം 16.8 കോടി റൂപേ കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടു. 28,699.65 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്. 1,25, 697 ബാങ്ക് മിത്രമാര്‍ വിന്യസിക്കപ്പെട്ടു. ഒരാഴ്ചയ്ക്കകം 1,80,96,130 അക്കൗണ്ടുകള്‍ തുറക്കുകവഴി ഗിന്നസില്‍ ബുക്കില്‍ ഇടം ലഭിക്കുകയും ചെയ്തു.

0.50382800-1451573487-jandhan1 [ PM India 542KB ]

ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ തുറക്കുകയെന്നതിനു പുറമേ, ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന മടിയും വലിയ വെല്ലുവിളിയായിരുന്നു. സീറോ ബാലന്‍സ് അക്കൗണ്ടുകളുടെ എണ്ണം 2015 സെപ്റ്റംബറില്‍ 76.8 ശതമാനമായിരുന്നത് 2015 ഡിസംബറാകുമ്പോഴേക്കും 32.4 ശതമാനമായി താഴ്ന്നു. ഓവര്‍ഡ്രാഫ്റ്റായി 131 കോടി രൂപ അനുവദിക്കപ്പെട്ടു.

ഇതൊക്കെ സാധ്യമായത് പ്രധാനമന്ത്രി മോദി നല്‍കിയ പ്രചോദനം നിമിത്തവും ജനങ്ങളെയും ഭരണസംവിധാനത്തെയും ഉണര്‍ത്തുന്നതില്‍ അദ്ദേഹത്തിനുള്ള പാടവം നിമിത്തവുമാണ്. ഒരു ശ്രമദാനമെന്ന നിലയില്‍ തുടക്കമിട്ട ഈ ബൃഹദ്‌സംരംഭം ജനങ്ങളുടെയും ഗവണ്‍മെന്റ് സംവിധാനത്തിന്റെയും അകമഴിഞ്ഞ പങ്കാളിത്തവും സഹകരണവും കൊണ്ടാണു വിജയപ്രദമായത്.

0.97574200-1451573581-jandhan2 [ PM India 151KB ]

ബാങ്ക് അക്കൗണ്ടുകള്‍ ജനകീയമാക്കിയത് ദശലക്ഷക്കണക്കിനു ഭാരതീയര്‍ക്കു ബാങ്കിങ് സൗകര്യം ലഭ്യമാക്കിയതോടൊപ്പം അഴിമതി ഇല്ലാതാക്കുന്നതിലും നിര്‍ണായകമായി. പക്ഷപാതിത്വവും ചോര്‍ച്ചയും ഇല്ലാതാക്കി, നേരിട്ടുള്ള ആനൂകുല്യമായി സബ്‌സിഡികള്‍ ഗുണഭോക്താക്കളിലേക്ക് എത്താന്‍ ഇതു സഹായകമായി. നേരിട്ടു പണം കൈമാറുന്ന ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയായി പഹല്‍ യോജന ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തപ്പെട്ടു. ഈ പദ്ധതിപ്രകാരം എല്‍.പി.ജി. സബ്‌സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കപ്പെടുകയാണ്. 14.62 കോടി പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 3.34 കോടി ഇരട്ടിപ്പുള്ള അക്കൗണ്ടുകളും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന അക്കൗണ്ടുകളും കണ്ടെത്താന്‍ പഹല്‍ യോജന സഹായകമായി. ആയിരക്കണക്കിനു കോടി രൂപയുടെ നേട്ടമാണ് ഇതിലൂടെ രാഷ്ട്രത്തിനുണ്ടായത്. ഇപ്പോള്‍ 35-40 പദ്ധതികളുടെ ആനുകൂല്യവിതരണം നേരിട്ടാക്കിയതോടെ 2015ല്‍ 40,000 കോടി രൂപയാണ് ഈ രീതിയില്‍ വിതരണം ചെയ്യപ്പെട്ടത്.

ജനങ്ങള്‍ക്കു ബാങ്കിങ് സൗകര്യം ലഭ്യമാക്കിയതോടെ എന്‍.ഡി.എ. ഗവണ്‍മെന്റ് പൗരന്മാര്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും ലഭ്യമാക്കാനുള്ള ചരിത്രപരമായ പദ്ധതികള്‍ക്കു തുടക്കമിട്ടു. പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയിലൂടെ 12 രൂപ പ്രീമിയത്തിന് രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. 330 രൂപ പ്രീമിയത്തില്‍ ഒരു വര്‍ഷത്തേക്ക് ലൈഫ് ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നതാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന. അംശദായം അനുസരിച്ച് പ്രതിമാസം 5000 രൂപ വരെ പെന്‍ഷന്‍ അനുവദിക്കുന്ന അടല്‍ പെന്‍ഷന്‍ യോജനയും നടപ്പാക്കി. പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയില്‍ 9.2 കോടി പേരും പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയില്‍ മൂന്നു കോടിയോളം പേരും ചേര്‍ന്നുകഴിഞ്ഞു. അടല്‍ പെന്‍ഷന്‍ യോജനയ്ക്ക് 15.85 ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ലോഡിംഗ് ... Loading