ടൂറിസം രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും ഫിന്‍ലന്റും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
പ്രയോജനങ്ങള്‍:
* ടൂറിസം രംഗത്ത് വിജയകരമായ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് സഹകരണാത്മകമായ ബന്ധം സ്ഥാപിച്ചെടുക്കല്‍
* ടൂറിസവുമായി ബന്ധപ്പെട്ട ഡാറ്റ, അറിവുകള്‍, പരിചയസമ്പന്നത മുതലായവയുടെ പങ്കിടല്‍
* വിനോദസഞ്ചാര നയ രൂപൂകരണവും നടത്തിപ്പും ഗുണനിലവാര മേന്‍മയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കിടല്‍
* സന്ദര്‍ശനങ്ങള്‍, ശില്‍പ്പശാലകള്‍ മുതലായവയിലൂടെ കമ്പനികളും സംഘടനകളും തമ്മിലുള്ള കൂട്ടായ്മകളെയും സംയുക്ത പദ്ധതികളുടെ വിപുലീകരണത്തെയും സഹായിക്കല്‍.
* ഇന്ത്യയിലെയും ഫിന്‍ലന്റിലെയും വിദഗ്ധര്‍ പരസ്പര സന്ദര്‍ശനത്തിലൂടെയും ശില്‍പ്പശാലകളിലൂടെയും കൈമാറുന്ന മികച്ച സമ്പ്രദായങ്ങള്‍
* ഇരു കൂട്ടര്‍ക്കും പൊതുവായ താല്‍പര്യങ്ങളുള്ള, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള സംയുത്ക പദ്ധതികള്‍ പ്രോത്സാഹിപ്പിക്കല്‍.
പശ്ചാത്തലം:
ഇന്ത്യയും ഫിന്‍ലന്റും തമ്മില്‍ കരുത്തുറ്റ നയതന്ത്ര ബന്ധവും ദീര്‍ഘനാളത്തെ സാമ്പത്തിക ബന്ധങ്ങളുമുണ്ട്. ടൂറിസം രംഗത്ത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. 2018 ല്‍ 21239 ഫിന്നിഷ് വിനോദ സഞ്ചാരികളാണ് ഇന്ത്യ സന്ദര്‍ശിച്ചത്. ഫിന്‍ലന്റില്‍നിന്നുള്ള വിനോദ സഞ്ചാരികളുടെ വരവ് വര്‍ദ്ധിപ്പിക്കാന്‍ ധാരണാപത്രം വഴിയൊരുക്കും.