Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഡെല്‍ഹി ദേശീയ തലസ്ഥാന പ്രദേശ (അനധികൃത കോളനികളില്‍ കഴിയുന്നവരുടെ സ്വത്തവകാശത്തിന് അംഗീകാരം) ബില്‍ 2019ന് മന്ത്രിസഭയുടെ അംഗീകാരം


പാര്‍ലമെന്റിന്റെ വരുന്ന ശീതകാല സമ്മേളനത്തില്‍ ഡെല്‍ഹി ദേശീയ തലസ്ഥാന പ്രദേശ (അനധികൃത കോളനികളില്‍ കഴിയുന്നവരുടെ സ്വത്തവകാശത്തിന് അംഗീകാരം) ബില്‍ 2019 അവതരിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇത് ഡെല്‍ഹിയിലെ അനധികൃത കോളനികളില്‍ കഴിയുന്നവരുടെ സ്വത്തുക്കള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനും റജിസ്‌ട്രേഷന്‍ ചാര്‍ജ്, സ്റ്റാംപ് ഡ്യൂട്ടി എന്നിവയില്‍ ഇളവു വരുത്തുന്നതിനും സഹായകമാകും.

ഡെല്‍ഹിയില്‍ പൊതു, സ്വകാര്യ സ്ഥലങ്ങളിലായുള്ള അനധികൃത കോളനികളില്‍ 40 ലക്ഷത്തോളം പേര്‍ ജീവിക്കുന്നുണ്ട്. ജനറല്‍ പവര്‍ ഓഫ് അറ്റോര്‍ണി (ജി.പി.എ.), വില്‍പത്രം, വില്‍പനക്കരാര്‍, കൈവശാവകാശ രേഖകള്‍ എന്നിവയിലൂടെയാണു ഇവര്‍ സ്വത്തുക്കള്‍ കൈവശം വെച്ചുവരുന്നത്. ഈ സ്വത്തുക്കള്‍ക്ക് റജിസ്‌ട്രേഷന്‍ അധികൃതര്‍ റജിസ്‌ട്രേഷന്‍ അനുവദിക്കാറില്ല. താമസക്കാര്‍ക്ക് ആധാരമില്ലാത്തതിനാല്‍ ബാങ്കുകളില്‍നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നോ ഈ സ്വത്തുക്കള്‍ക്കു വായ്പ ലഭിക്കാറുമില്ല.

സുരാജ് ലാംപ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (പ്രൈവറ്റ്) ലിമിറ്റഡും സ്റ്റേറ്റ് ഓഫ് ഹരിയാനയും തമ്മിലുള്ള 2009ലെ എസ്.എല്‍.പി. (സി) 13917ല്‍ 2011 ഒക്ടോബര്‍ 11നു സുപ്രീം കോടതി വിധിച്ചത് വില്‍പനക്കരാറോ ജനറല്‍ പവര്‍ ഓഫ് അറ്റോര്‍ണിയോ വില്‍പത്ര കൈമാറ്റമോ ‘കൈമാറ്റ’മോ ‘വില്‍പന’യോ അല്ലെന്നും അത്തരം കൈമാറ്റങ്ങള്‍ സമ്പൂര്‍ണ കൈമാറ്റങ്ങള്‍ അല്ലെന്നും അവ നിലവിലുള്ള വില്‍പനക്കരാറുകളായി തുടര്‍ന്നും പരിഗണിക്കാമെന്നും ആയിരുന്നു.

ഈ കോളനികളില്‍ കഴിയുന്നവരുടെ സാമൂഹിക, സാമ്പത്തിക സാഹചര്യം പരിഗണിക്കുമ്പോള്‍ പവര്‍ ഓഫ് അറ്റോര്‍ണിയോ വില്‍പനക്കരാറോ വില്‍പത്രമോ കൈവശാവകാശ കത്തോ മറ്റു വിശ്വസനീയമായ രേഖകളോ അടിസ്ഥാനമാക്കി ഉടമസ്ഥാവകാശമോ കൈമാറ്റത്തിനുള്ള അവകാശമോ പണയപ്പെടുത്താനുള്ള അവകാശമോ നല്‍കേണ്ടത് അത്യാവശ്യമാണ്. നിലവിലുള്ള അടിസ്ഥാന സൗകര്യവും പൗര, സാമൂഹിക സൗകര്യങ്ങളും മെച്ചമാര്‍ന്ന ജീവിതം നയിക്കാന്‍ ഉതകുംവിധം പരിഷ്‌കരിക്കേണ്ടതാണ്.

ഡെല്‍ഹി ദേശീയ തലസ്ഥാന പ്രദേശ (അനധികൃത കോളനികളില്‍ കഴിയുന്നവരുടെ സ്വത്തവകാശത്തിന് അംഗീകാരം) ബില്‍ 2019 ലക്ഷ്യംവെക്കുന്നത്:

എ) ജി.പി.എ., വില്‍പത്രം, വില്‍പനക്കരാര്‍, വാങ്ങിയതും കൈവശാവകാശം സംബന്ധിച്ചുമുള്ള രേഖകള്‍ എന്നിവ സൂരാജ് ലാംപ് കേസ് വിധിയുടെ വെളിച്ചത്തില്‍ ഡെല്‍ഹിയിലെ അനധികൃത കോളനികളില്‍ കഴിയുന്നവര്‍ക്കായി ഒറ്റത്തവണത്തേക്ക് അംഗീകരിക്കുക.

ബി) കണ്‍വെയന്‍സ് ഡീഡോ ഓതറൈസേഷന്‍ സ്ലിപ്പോ ആധാരമാക്കി റജിസ്‌ട്രേഷന്‍ ചാര്‍ജും സ്റ്റാംപ് ഡ്യൂട്ടിയും ഈടാക്കുക.

ഈ ആശ്വാസ നടപടികള്‍ 20-10-2019നു വിജ്ഞാപനം ചെയ്ത ഡെല്‍ഹി ദേശീയ തലസ്ഥാന പ്രദേശ (അനധികൃത കോളനികളില്‍ കഴിയുന്നവരുടെ സ്വത്തവകാശത്തിന് അംഗീകാരം) ബില്‍ 2019ല്‍ പരാമര്‍ശിക്കുന്ന ഡെല്‍ഹിയിലെ 1,731 അനധികൃത കോളനികളില്‍ ജീവിക്കുന്ന 40 ലക്ഷത്തിലേറെ ജനങ്ങള്‍ക്കു ഗുണകരമാകും.

പശ്ചാത്തലം:

ഡെല്‍ഹിയിലെ അനധികൃത കോളനികളിലെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശവും കൈമാറ്റവും പണയപ്പെടുത്തലും അംഗീകരിക്കാന്‍ ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഭവന, നഗരകാര്യ മന്ത്രാലയം ഒരു നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. 23-10-2019നു മന്ത്രിസഭ ഈ നിര്‍ദേശം അംഗീകരിച്ചു. ഇതേത്തുടര്‍ന്നു ഡെല്‍ഹിയിലെ അനധികൃത കോളനികളിലെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശവും കൈമാറ്റത്തിനുള്ള അവകാശവും പണയപ്പെടുത്താനുള്ള അവകാശവും അംഗീകരിക്കുന്നതിനാവശ്യമായ നിയന്ത്രണങ്ങള്‍ വരുത്താന്‍ 29-10-2019നു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

റജിസ്റ്റേഡായോ അല്ലാതെയോ അല്ലെങ്കില്‍ നോട്ടറൈസ്ഡ് പവര്‍ ഓഫ് അറ്റോര്‍ണി വഴിയോ വില്‍പനക്കരാര്‍ വഴിയോ കൈവശാവകാശ കത്തുകള്‍ വഴിയോ അനധികൃത കോളനികളിലെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം പലതവണ കൈമാറപ്പെട്ടിട്ടുണ്ട്. പല തവണയായി നടക്കുന്ന ഇത്തരം കൈമാറ്റങ്ങള്‍ക്കുള്ള സ്റ്റാംപ് ഡ്യൂട്ടി ഒരിക്കല്‍പ്പോലും കണക്കാക്കപ്പെടുകയോ അടയ്ക്കപ്പെടുകയോ ചെയ്യുന്നില്ല.

ഡെല്‍ഹി ദേശീയ തലസ്ഥാന പ്രദേശ ഗവണ്‍മെന്റിന്റെ 2014 സെപ്റ്റംബര്‍ 22ലെ നമ്പര്‍ F.1 (953) Regn.Br./Div.Com/HQ/2014 പ്രകാരമുള്ള വിജ്ഞാപനത്തില്‍ പറയുന്ന കുറഞ്ഞ നിരക്കുകളോ (സര്‍ക്കിള്‍ നിരക്കുകള്‍) കണ്‍വെയന്‍സ് ഡീഡിലോ ഓതറൈസേഷന്‍ സ്ലിപ്പിലോ പറഞ്ഞിരിക്കുന്ന സെയില്‍ കണ്‍സിഡറേഷനിലെ നിരക്കുകളോ, ഏതാണോ കൂടുതല്‍, അതു പ്രകാരം കണ്‍വെയന്‍സ് ഡീഡിന്‍മേലോ ഓതറൈസേഷന്‍ സ്ലിപ്പിന്‍മേലോ സ്റ്റാംപ് ഡ്യൂട്ടി ചുമത്താവുന്നതാണ്.

***