Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയവും ബില്ഗേ്റ്റ്‌സ് ഫൗണ്ടേഷനും തമ്മില്‍ ധാരണാ പത്രം


സംയോജിത ശിശു വികസന സേവനങ്ങളുടെ (ഐ.സി.ഡി.എസ്) പ്രവര്ത്തസനം വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷിക്കുന്നതിനും മറ്റ് അനുബന്ധ സാങ്കേതിക സഹായങ്ങള്ക്കു മായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയവും ബില്ഗേ്റ്റ്‌സ് ഫൗണ്ടേഷനും തമ്മില്‍ ധാരണാ പത്രം ഒപ്പിടുന്നതിനുള്ള നിര്ദ്ദോശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നട കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കിന.

ഇനി പറയുന്ന കാര്യങ്ങളില്‍ ഈ ധാരണാപത്ര പ്രകാരം സഹായം ലഭിക്കും:

1. ഐ.സി.ഡി.എസ് സേവനങ്ങള്‍ ഫലപ്രദായി ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതര്ക്ക്് അപ്പപ്പോള്‍ അറിയാന്‍ കഴിയും. ഇതി വഴി ആവശ്യമായ ഇടപെടലുകള്‍ നടത്താനും കഴിയും.

2. ദേശീയതലത്തില്‍ ആശയവിനിമയത്തിനുള്ള തന്ത്രങ്ങള്ക്കും> മാര്ഗ്ഗ് നിര്ദ്ദേ ശങ്ങള്ക്കും് രൂപം നല്കു ക വഴി പ്രാദേശികമായ സാഹചര്യങ്ങള്ക്കും അവ വിനിയോഗിക്കാം.

3. ഉയര്ന്നഹ ഗുണനിലവാരത്തിലുള്ള പോഷകാഹാര വിദഗ്ധരുടെ സാങ്കേതിക പിന്തുപണ.

എട്ട് സംസ്ഥാനങ്ങളിലെ 162 ജില്ലകളിലെ ഒരു ലക്ഷം അംഗനവാടികളിലായിരിക്കും പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. ആന്ധ്രാപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ്, ജാര്ഖ്ണ്ഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്പ്ര ദേശ്, എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍.

ഇനി പറയുന്നവ ഫൗണ്ടേഷന്‍ നല്കുംr:

1. ഗര്ഭ കാലത്തും, അതിന് മുമ്പും, കുഞ്ഞ് ജനിച്ച് രണ്ട് വര്ഷ്ത്തേയ്ക്കും പോഷകാഹാര വിതരണത്തിനുള്ള ശേഷി ദേശീയ സംസ്ഥാന തലങ്ങളില്‍ ശക്തിപ്പെടുത്തും.

2. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയവും ബില്ഗേംറ്റ്‌സ് ഫൗണ്ടേഷനും സംയുക്തമായി കണ്ടെത്തുന്ന സ്ഥാപനമായിരിക്കും പൊതുവായ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌റ്വെയര്‍ തയ്യാറാക്കുക.

3. മാതൃ-ശിശുപോഷണം സംബന്ധിച്ച ദേശീയ പ്രചരണത്തിന് കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തെ സഹായിക്കും. ഇതിനാവശ്യമായ പരിശീലനവും, സാങ്കേതിക സഹായവും ഫൗണ്ടേഷന്‍ നല്കും്.

ബില്‍ ആന്റ് മെലിന്ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി കരാറില്‍ ഏര്പ്പെതടുന്നതു വഴി കേന്ദ്ര കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന് യാതൊരു സാമ്പത്തിക സാധ്യതയും ഉണ്ടാവില്ല.