Search

പിഎം ഇന്ത്യപിഎം ഇന്ത്യ

ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരല്‍


രാജ്യം സ്വതന്ത്രമായി ഏഴു ദശാബ്ദം പിന്നിട്ടിട്ടും 18,000 ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ എല്ലാ ഗ്രാമങ്ങളിലും വെളിച്ചമെത്തിക്കുക എന്ന ദൗത്യം ഇന്ത്യ ഏറ്റെടുത്തിരിക്കുകയാണ്. ആയിരം ദിവസത്തിനകം എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുമെന്നു പ്രധാനമന്ത്രി മോദി സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. അങ്ങേയറ്റം സുതാര്യമായ രീതിയില്‍ അതിവേഗം ഗ്രാമ വൈദ്യുതീകരണം നടന്നുവരികയാണ്.

2012 ജൂലൈയില്‍ വൈദ്യുതിയില്ലാതെ 62 കോടി ജനങ്ങളെ ഇരുട്ടിലാഴ്ത്തിയ സംഭവവും മറക്കാവുന്ന ഒന്നല്ല. അത്തരമൊരു ഇരുട്ട് രാജ്യത്തില്‍ പരന്നത് കല്‍ക്കരി, ഗ്യാസ് തുടങ്ങിയ ഇന്ധനങ്ങളില്ലാത്തതിനാല്‍ 24,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനശേഷി ഉപയോഗിക്കാന്‍ സാധിക്കാതെ പോയതിനാലാണ്. നയപരമായ അനിശ്ചിതത്വം ബാധിച്ച്, ഒരു നടപടിയും കൈക്കൊള്ളാതെ, ഉപയോഗമില്ലാതെ കിടക്കുന്ന അധിക ഉല്‍പാദനശേഷിയും നിക്ഷേപവും ഒരുഭാഗത്തും ജനങ്ങള്‍ക്കു നീണ്ട പവര്‍കട്ടുകള്‍ മറുഭാഗത്തുമെന്ന സ്ഥിതി പിന്നെയും തുടര്‍ന്നു. എന്‍.ഡി.എ. ഗവണ്‍മെന്റ് അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തെ കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന ഊര്‍ജോല്‍പാദനകേന്ദ്രങ്ങളില്‍ മൂന്നില്‍രണ്ടിലും (സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കുപ്രകാരം, 100 കല്‍ക്കരി പ്ലാന്റുകളില്‍ 66 എണ്ണത്തില്‍) ഏഴു ദിവസത്തില്‍ താഴെ സമയത്തേക്ക് ആവശ്യമായ കല്‍ക്കരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്തരമൊരു ഭീതിദമായ സാഹചര്യം മറികടന്ന്, ഇപ്പോള്‍ രാജ്യത്തൊരു പവര്‍ പ്ലാന്റിലും കല്‍ക്കരിക്ഷാമമില്ലാത്ത സ്ഥിതിയിലെത്തി.

എല്ലാവര്‍ക്കും വൈദ്യുതിയെത്തിക്കാന്‍ തീവ്രശ്രമം നടത്തുമ്പോഴും മാലിന്യം പുറംതള്ളാത്ത ഊര്‍ജത്തിനാണു ഗവണ്‍മെന്റ് പ്രാമുഖ്യം നല്‍കുന്നത്. 100 ജിഗാവാട്‌സ് സൗരോര്‍ജമുള്‍പ്പെടെ, പുനരുല്‍പാദിപ്പിക്കാവുന്ന സ്രോതസ്സുകളില്‍നിന്ന് 175 ജിഗാവാട്‌സ് ഊര്‍ജം കണ്ടെത്തുകയാണു ലക്ഷ്യം.

0.24219700_1451627485_inner-power-2 [ PM India 194KB ]

എല്ലാവര്‍ക്കും എല്ലാ സമയത്തും വൈദ്യുതി ലഭിക്കുന്നതിനായുള്ള സമഗ്രപദ്ധതിയിലാണു ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഊര്‍ജമേഖലയിലുണ്ടായിട്ടുള്ള വളര്‍ച്ച കണക്കുകളില്‍നിന്നു വ്യക്തമാകും. വ്യാവസായികോല്‍പാദന സൂചിക(ഐ.ഐ.പി.) പ്രകാരം
ഒക്ടോബറില്‍ വൈദ്യുതോല്‍പാദനം 9 ശതമാനം ഉയര്‍ന്നു. കോള്‍ ഇന്ത്യയിലെ ഉല്‍പാദനമാകട്ടെ, 2014-15ല്‍ മുമ്പത്തെ നാലു വര്‍ഷം ആകെയുണ്ടായ വളര്‍ച്ചയെക്കാള്‍ കൂടി. ഇതേത്തുടര്‍ന്നു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നവംബറില്‍ ഇറക്കുമതി 49 ശതമാനം കുറഞ്ഞു. കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന ഊര്‍ജോല്‍പാദനകേന്ദ്രങ്ങളില്‍നിന്നുള്ള ഉല്‍പാദനം 2014-15ല്‍ 12.12 ശതമാനം ഉയര്‍ന്നു.

ഇതാകട്ടെ, ഇതുവരെയുള്ള ഏറ്റവും വലിയ വളര്‍ച്ചയാണുതാനും. 214 കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്തതു ബഹുമാനപ്പെട്ട സുപ്രീം കോടതി
റദ്ദാക്കിയത് അവസരമായിക്കണ്ട്, സുതാര്യമായി ഇ-ലേലം നടത്തി. ഇതില്‍നിന്നുള്ള വരുമാനം സംസ്ഥാനങ്ങള്‍ക്ക്, വിശേഷിച്ച് താരതമ്യേന അവികസിതമായ കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങള്‍ക്ക്, ആണു ലഭിക്കുക. കഴിഞ്ഞ വര്‍ഷം വൈദ്യുതോല്‍പാദനശേഷിയില്‍ 22,566 മെഗാവാട്ടിന്റെ വര്‍ധനയുണ്ടാക്കാന്‍ സാധിച്ചു. ഇതാകട്ടെ, ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതലാണ്. ഉപയോഗം കൂടുന്ന സമയങ്ങളിലെ വൈദ്യുതി ലഭ്യതക്കുറവ് 3.2 ശതമാനമായി താഴ്ത്താനും സാധിച്ചു. 2008-09ല്‍ ഇത് 11.9 ശതമാനമായിരുന്നു എന്നോര്‍ക്കണം. 2008-09ല്‍ 11.1 ശതമാനമായിരുന്ന വൈദ്യുതിക്കമ്മി 2.3 ശതമാനമായി താഴ്ത്താനുമായി.

0.54567300_1451627359_inner-power-1 [ PM India 294KB ]

കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളില്‍നിന്ന് പരിമിതമായ ഉല്‍പാദനം മാത്രമുള്ള സംസ്ഥാനങ്ങളിലേക്കു വൈദ്യുതി എത്തിക്കുന്നതിനു തടസ്സങ്ങളേറെയായിരുന്നു. സതേണ്‍ ഗ്രിഡ് ഏകീകരിക്കുകവഴി ‘വണ്‍ നേഷന്‍, വണ്‍ ഗ്രിഡ്, വണ്‍ ഫ്രീക്വന്‍സി’ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. 2013-14ല്‍ കൈമാറ്റശേഷി 3,450 മെഗാവാട്ടിന്റേതായിരുന്നെങ്കില്‍ ഈ മാസം അത് 71 ശതമാനം ഉയര്‍ന്ന് 5,900 മെഗാവാട്ടായി വര്‍ധിച്ചു.

ഊര്‍ജമേഖലയിലെ പഴയതും പുതിയതുമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഉജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ് യോജന(ഉദയ്)യ്ക്കു
തുടക്കമിട്ടു. മുഖ്യമന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, ബാങ്ക് പ്രതിനിധികള്‍, നിയന്ത്രണ ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവരുമായി വിശദമായി
ചര്‍ച്ച നടത്തിയശേഷമാണ് താഴേത്തട്ടുമുതല്‍ പ്രവര്‍ത്തിക്കുന്ന ഉദയ് പദ്ധതിക്കു രൂപംനല്‍കിയത്. വൈദ്യുതിയുടെ വില കുറച്ചുകൊണ്ടുവരുന്നതിനും ഗവണ്‍മെന്റ് ശ്രമം നടത്തുന്നുണ്ട്.

0.33263600-1451575216-powerindia2 [ PM India 271KB ]

എല്‍.ഇ.ഡി. ബള്‍ബുകളുടെ വില 75 ശതമാനത്തോളം കുറയാനിടയാക്കുകയും ഒരു വര്‍ഷത്തില്‍ താഴെ സമയംകൊണ്ട് നാലു കോടി ബള്‍ബുകള്‍ വിതരണം ചെയ്യുകയും ചെയ്തതോടെ ഊര്‍ജക്ഷമത വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ഫലം കണ്ടു. വീടുകളിലെ വെളിച്ചത്തിനും തെരുവുവിളക്കുകള്‍ തെളിയിക്കുന്നതിനും എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉപയോഗിക്കുന്നതിലൂടെ വൈദ്യുതോപയോഗം ഏറ്റവും കൂടുതലുള്ള മണിക്കൂറുകളില്‍ 22 ജിഗാവാട്‌സ് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും. പ്രതിവര്‍ഷം 11,400 കോടി യൂണിറ്റ് വൈദ്യുതി ലാഭിക്കാനും പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 8.5 കോടി ടണ്‍ കുറയ്ക്കാനും ഇതു സഹായകമാകും.

ലോഡിംഗ് ... Loading