സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനാണ് എന്‍.ഡി.എ. ഗവണ്‍മെന്റ് പ്രാധാന്യം കല്‍പിക്കുന്നത്. സംരംഭകത്വത്തിന് ഊര്‍ജം പകരാന്‍ ഉദ്ദേശിച്ചുള്ള മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതു കേവലം ഉല്‍പാനമേഖലയിലെ വളര്‍ച്ച മാത്രമല്ല, എല്ലാ മേഖലകൡലെയും വളര്‍ച്ചയാണ്. നാലു തൂണുകളിലാണു മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ‘നിലകൊള്ളുന്നത്’.
പുതിയ പ്രവര്‍ത്തനരീതികള്‍: സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതില്‍ ഏറ്റവും പ്രധാനം ബിസിനസ് ചെയ്യല്‍ എളുപ്പമാക്കിത്തീര്‍ക്കല്‍ ആണെന്ന് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ തിരിച്ചറിയുന്നു.
പുതിയ അടിസ്ഥാനസൗകര്യം: വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ആധുനിക അടിസ്ഥാനസൗകര്യം അനിവാര്യമാണ്. ഇതു സാധ്യമാക്കുന്നതിന് വ്യാവസായിക ഇടനാഴികളും സ്മാര്‍ട്ട് സിറ്റികളും യാഥാര്‍ഥ്യമാക്കുകയാണ് ഗവണ്‍മെന്റിന്റെ പദ്ധതി.
പുതിയ മേഖലകള്‍: ഉല്‍പാദനത്തിലും അടിസ്ഥാനസൗകര്യമേഖലയിലും സേവനരംഗത്തുമായി 25 മേഖലകളെ മെയ്ക്ക് ഇന്‍ ഇന്ത്യ തെരഞ്ഞടുത്തിട്ടുണ്ട്. ഈ മേഖലകളെക്കുറിച്ചുള്ള വിശദവിവരം നിക്ഷേപകര്‍ക്കു ലഭ്യമാക്കുന്നുമുണ്ട്.
പുതിയ മാനസികാവസ്ഥ: നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന ഏജന്‍സി ആയാണു വ്യവസായമേഖല ഗവണ്‍മെന്റുകളെ കാണുന്നത്. ഗവണ്‍മെന്റ് വ്യവസായികളോടു പെരുമാറുന്ന രീതിയില്‍ കാതലായ മാറ്റം വരുത്തിക്കൊണ്ട് ഗവണ്‍മെന്റിനെക്കുറിച്ചുള്ള വ്യാപാരിസമൂഹത്തിന്റ നിലപാട് മാറ്റിയെടുക്കുകയാണു ലക്ഷ്യം. നിയന്ത്രിക്കുകയല്ല, സൗകര്യങ്ങളൊരുക്കുകയാണു ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തം.
സംരംഭകത്വശീലം വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റ് മൂന്നു ദിശയിലുള്ള പ്രവര്‍ത്തനമാണു നടപ്പാക്കുന്നത്. കോംപ്ലിയന്‍സസ് (അനുമതി നല്‍കല്‍),
ക്യാപിറ്റല്‍ (മൂലധനം), കോണ്‍ട്രാക്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് (കരാര്‍ നടപ്പാക്കല്‍) എന്നിവ ഉള്‍പ്പെട്ടതാണ് ഈ 3സി പദ്ധതി.
അനുമതി നല്‍കല്‍
India made rapid strides in the ‘Ease of Doing Business’ rankings by the Worls Bank rising to 130th rank. Today, starting a new business is easier than ever before. Unnecessary compliances have been removed and a lot of permissions can be obtained online.
കച്ചവടം ചെയ്യുന്നതിന്റെ എളുപ്പത്തിന്റെ ക്രമമനുസരിച്ചു ലോകബാങ്ക് തയ്യാറാക്കിയ പട്ടികയില്‍ 130 തമതു റാങ്കിലേക്ക് ഇന്ത്യ പെട്ടെന്ന്
ഉയര്‍ന്നു. ഇപ്പോള്‍ ഒരു പുതിയ ബിസിനസ് തുടങ്ങാന്‍ മുമ്പെന്നത്തെക്കാളുമേറെ എളുപ്പമാണ്. അനാവശ്യമായ അനുമതികളും ലൈസന്‍സുകളും ഉപേക്ഷിക്കുകയും പല അനുമതികളും ഓണ്‍ലൈനിലൂടെ അപേക്ഷിച്ചു നേടാനുള്ള സംവിധാനമൊരുക്കുകയും ചെയ്തു. ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സി(ഐ.എല്‍.)നും ഇന്‍ഡസ്ട്രിയല്‍ ഓണ്‍ട്രപ്രന്വര്‍ മെമ്മോറാണ്ട(ഐ.ഇ.എം)ത്തിനും അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കുകയും ഈ സേവനം മുഴുവന്‍സമയമാക്കുകയും ചെയ്തു. ഗവണ്‍മെന്റുകളില്‍നിന്നും ഗവണ്‍മെന്റ് ഏജന്‍സികളില്‍നിന്നും അനുമതി ലഭിക്കേണ്ട ഏതാണ്ട് 20 സേവനങ്ങള്‍ സംയോജിപ്പിക്കുകയും അവ ഏകജാലക പോര്‍ട്ടലിലൂടെ ലഭ്യമാക്കുകയും ചെയ്തു. സംസ്ഥാന ഗവണ്‍മെന്റുകള്‍ വാണിജ്യപരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ പുരോഗതി ലോകബാങ്കിന്റെയും കെ.പി.എം.ജിയുടെയും പിന്തുണയോടെ ഇന്ത്യാ ഗവണ്‍മെന്റ് വിലയിരുത്തി. ഇത് ഓരോ സംസ്ഥാനങ്ങള്‍ക്കും മറ്റുള്ളവയുടെ പ്രവര്‍ത്തനത്തില്‍നിന്നു പാഠമുള്‍ക്കൊള്ളാനും വിജയപഥം പിന്തുടരാനും സഹായകമാകും. വിവിധ മേഖലകളില്‍ നിക്ഷേപം ഉയര്‍ത്തുന്നതിനായി ഗവണ്‍മെന്റ് പ്രത്യക്ഷവിദേശ നിക്ഷേപ നിയമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തു.
മൂലധനം
ഇന്ത്യയില്‍ ഏതാണ്ട് 5.8 കോടി കോര്‍പറേറ്റിതര സംരംഭങ്ങള്‍ 12.8 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ 60 ശതമാനവും ഗ്രാമീണമേഖലയിലാണ്. ഈ സംരംഭങ്ങളില്‍ 40 ശതമാനത്തിലേറെ പിന്നോക്ക ജനവിഭാഗങ്ങളുടേതും 15% പട്ടികജാതി, പട്ടികവര്‍ഗക്കാരുടേതുമാണ്. എന്നാല്‍ അവയില്‍ ബാങ്ക് വായ്പ ലഭിച്ചിട്ടുള്ളവ വളരെ ചുരുക്കമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയില്‍ ബാങ്ക് വായ്പ വിരളമാണ്. ഈ സ്ഥിതിക്കു മാറ്റം വരുത്തുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ്, പ്രധാനമന്ത്രി മുദ്ര യോജനയ്ക്കും മുദ്ര ബാങ്കിനും തുടക്കമിട്ടു.
കൊള്ളപ്പലിശ കൊടുക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്ന ചെറുകിട സംരംഭകര്‍ക്കു പകരം സ്വത്ത് ഈടുവെക്കാതെ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനാണു മുഖ്യമായും ഈ പദ്ധതികള്‍ ആരംഭിച്ചത്. തുടക്കമിട്ടു ചുരുങ്ങിയ കാലത്തിനകം 1.18 കോടി വായ്പകളിലായി 65,000 കോടി രൂപ സംരംഭകരിലെത്തിക്കാന്‍ ഇതിലൂടെ സാധിച്ചു. അമ്പതിനായിരം രൂപയില്‍ താഴെ വായ്പ ലഭിച്ചവരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2015 ഏപ്രില്‍- സെപ്റ്റംബര്‍ കാലയളവില്‍ 555% വര്‍ധിച്ചു.
കരാര്‍ നടത്തിപ്പ്
കരാര്‍ നടത്തിപ്പു മെച്ചപ്പെടുത്തുന്നതിനായി തര്‍ക്കങ്ങള്‍ വേഗത്തിലും എളുപ്പത്തിലും തീര്‍ക്കുന്നതിനായി ആര്‍ബിട്രേഷന്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി. നിശ്ചിത സമയത്തിനകം കേസുകളില്‍ തീര്‍പ്പാക്കുണ്ടാക്കണമെന്നു വ്യവസ്ഥയുണ്ട്. തീരുമാനം നടപ്പാക്കാനുള്ള അധികാരം ബ്യൂണലുകള്‍ക്കു നല്‍കുകയും ചെയ്തു. ബിസിനസ് ഉപേക്ഷിക്കുന്നത് എളുപ്പമാക്കാന്‍ ആധുനിക രീതിയിലുള്ള ബാങ്ക്‌റപ്റ്റ്‌സി കോഡും ഗവണ്‍മെന്റ് കൊണ്ടുവന്നു.