Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍സ് ഓഫ് ഡല്‍ഹി (ആര്‍.എ.ഡബ്ല്യു)ഭാരവാഹികളുമായും ഡല്‍ഹിയിലെ അംഗീകാരമില്ലാത്ത കോളനികളിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ; പി.എം.-ഉദയ് (പ്രധാനമന്ത്രി അണ്‍ഓതറൈസ്ഡ് കോളനീസ് ഇന്‍ ഡല്‍ഹി ആവാസ് അധികാര്‍ യോജന) ഡല്‍ഹിയിലെ 40 ലക്ഷത്തോളം താമസക്കാര്‍ക്ക് ഭവനാധികാരം നല്‍കാനുള്ള ചരിത്ര തീരുമാനമാത്തെ ഡല്‍ഹിനിവാസികള്‍ അഭിനന്ദിച്ചു; എല്ലാവര്‍ക്കും 2022 ഓടെ പാര്‍പ്പിടം ലഭ്യമാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.


ഡല്‍ഹിയിലെ അംഗീകാരമില്ലാത്ത കോളനികളിലെ 40 ലക്ഷം വരുന്ന താമസക്കാരുടെ ഉടമസ്ഥാവകാശം അല്ലെങ്കില്‍ ഒറ്റി/ അംഗീകരിച്ച് അിധകാരം കൈമാറ്റം ചെയ്യുന്നതിന് അടുത്തിടെ കേന്ദ്ര മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിന് ഇന്ന് അംഗീകാരമില്ലാത്ത കോളനികളിലെ അംഗങ്ങളും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍സ് ഓഫ് ഡല്‍ഹിയും ചേര്‍ന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.

ഡല്‍ഹിയില്‍ നിന്നുള്ള എം.പിമാരായ ശ്രീ.  മനോജ് തിവാരി, ശ്രീ.  ഹംസ് രാജ് ഹംസ്, ശ്രീ.  വിജയ് ഗോയല്‍ തുടങ്ങിയ മറ്റ് വിശിഷ്ടാതിഥികള്‍ക്കൊപ്പം കേന്ദ്ര നഗരകാര്യ പാര്‍പ്പിടകാര്യ മന്ത്രി ശ്രീ.  ഹര്‍ദീപ് സിംഗ് പുരിയും ചടങ്ങളില്‍ പങ്കെടുത്തു.
” എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയൂം വികാസം” എന്ന ലക്ഷ്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സദസ്സിനെ   അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനം രാഷ്ട്രീയത്തിനതീതമാണെന്നും മതത്തിന്റെ അല്ലെങ്കില്‍ രാഷ്ട്രീയത്തിന്റെ വിവേചനമില്ലാതെ എല്ലാ വ്യക്തികളെയും ഉദ്ദേശിച്ചുള്ളളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എം.പിമാര്‍, എം.എല്‍.എമാര്‍ കോളനികളിലെ മറ്റ് താമസക്കാര്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി കൂടിയാലോചന നടത്തിയശേഷമാണ് പ്രധാനമന്ത്രി അണ്‍ ഓര്‍തറൈസ്ഡ് കോളനീസ്  ഇന്‍ ഡല്‍ഹി ആവാസ് അധികാര്‍ യോജന പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ ഓരോ ഗവണ്‍മെന്റുകളുമായി സഹകരിക്കാന്‍ ശ്രമിച്ച ഡല്‍ഹി നിവാസികളുടെ വിജയമാണിതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഈ താമസക്കാരുടെ ജീവിതത്തില്‍ അസ്ഥിരതയും അനിശ്ചിതത്വവും നിലനിര്‍ത്താന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് അവര്‍ക്ക് ഉടമസ്ഥാവകാശം/ അധികാരം കൈമാറ്റം എന്നിവയ്ക്കായി നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് അനിശ്ചിതത്വത്തിന്റെ പതിറ്റാണ്ടിന് അന്ത്യം കുറിച്ച് തങ്ങളുടെ ജീവിതസ്വപ്നങ്ങളെ ഒഴിപ്പിക്കലിന്റെ അല്ലെങ്കില്‍ പുറത്താക്കലിന്റെ ഒരു ഭയവുമില്ലാതെ ശാന്തിയോടെ പിന്തുടരാന്‍ അവര്‍ക്ക് ഒരു അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ” ഇത് ഡല്‍ഹിയുടെ ഭാഗ്യത്തെ സമ്പൂര്‍ണ്ണമായി മാറ്റിമറിയ്ക്കും. ഡല്‍ഹിയുടെ ഭാഗ്യം മാറാതെ രാജ്യത്തിന്റെ ഭാഗ്യത്തില്‍ മാറ്റം വരില്ല.” പ്രധാനമന്ത്രി പറഞ്ഞു.”
സ്വാതന്ത്ര്യത്തിന് ശേഷം തീരുമാനങ്ങളില്‍ നിന്ന് സ്വയം പിന്മാറുകയോ അല്ലെങ്കില്‍ നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കുകയോ, വിഷയത്തില്‍ നിന്നും മാറിപോകുകയോ ചെയ്യുന്ന ഒരു സംസ്‌ക്കാരം രാജ്യത്ത് വികസിച്ചുവന്നുവെന്ന് രാജ്യത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട അധഃപതനത്തെ വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് നമ്മുടെ ജീവിതത്തെ അനിശ്ചിതത്വങ്ങളിലേക്ക് നയിച്ചത്.
അനുച്‌ഛേദം 370 എന്ന താല്‍ക്കാലിക വ്യവസ്ഥ ആമേഖലകളെ അസ്ഥിരതയിലേക്കും ആശയക്കുഴപ്പത്തിലേക്കും നയിച്ചതായി ജമ്മുകാശ്മീരിനെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ മുത്തലാഖ് വീട്ടമ്മമ്മാരുടെ ജീവിതം എപ്പോഴും ദുരിതപൂര്‍ണ്ണമാക്കിയിരുന്നു. ഈ അപാകതകളൊക്കെ ഗവണ്‍മെന്റ് മാറ്റി,  അതുപോലെ ഈ കോളനികളിലെ 40 ലക്ഷം താമസക്കരില്‍ നിന്നും ഒഴിപ്പിക്കല്‍ ഭീഷണി മാറ്റുന്നതിനും   ഗവണ്മെന്റ്   പ്രവര്‍ത്തിച്ചു- പ്രധാനമന്ത്രി പറഞ്ഞു.
നിന്നുപോയ ഇടത്തരം പൗരന്മാര്‍ക്കുള്ള ഭവനപദ്ധതി പുനരാരംഭിക്കാന്‍ അടുത്തിടെ എടുത്ത തീരുമാനവും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഈ തീരുമാനം രാജ്യത്തെ 4.5 ലക്ഷം വീട് വാങ്ങുന്നവരെ സഹായിക്കുമെന്നും അവരുടെ ജീവിതം സമാധാനപരമായ രീതിയില്‍ പുനരാംഭിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ ഈ ഗുണഭോക്താക്കളുടെ ജീവിതത്തില്‍ പി.എം-ഉദയ് യോജന ഒരു പുതുപുലരി കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
2022 ഓടെ എല്ലാവര്‍ക്കും പാര്‍പ്പിടം നല്‍കാനുള്ള തന്റെ ഗവണ്‍മെന്റിന്റെ പ്രതിജ്ഞ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

പി.എം-ഉദയിന്റെ പശ്ചാത്തലം
അംഗീകാരമില്ലാത്ത കോളനികളിലെ താമസക്കാര്‍ക്ക് ഉടമസ്ഥാവകാശം/ കൈമാറ്റാവകാശം  നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗഗ 2019 ഒക്‌ടോബര്‍ 23ന് തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരു നിയമം 2019 ഒക്‌ടോബര്‍ 29ന് വിജ്ഞാപനംചെയ്തിരുന്നു.
തുടര്‍ന്ന് വരുന്ന പാര്‍ലമെന്റ സമ്മേളനത്തില്‍ ജനറല്‍ പവര്‍ ഓഫ് അറ്റോര്‍ണി (ജി.പി.എ)യുടെ അടിസ്ഥാനത്തില്‍ ഉമസ്ഥാവകാശം അംഗീകരിക്കുന്നതിനും, ഔസ്യത്തിനും വില്‍പ്പനകരാറിനും രേഖകളുടെ പണമടയ്ക്കാനും കൈവശം വയ്ക്കാനുമുള്ള ഒരു ബില്‍ കൊണ്ടുവരുന്നതിനും കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു.
നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന സര്‍ക്കിള്‍ റേറ്റുകള്‍ക്ക് പകരം നാമമാത്രമായ രജിസ്‌ട്രേഷന്‍ ചാര്‍ജ്ജും സ്റ്റാമ്പ് ഡ്യൂട്ടിയും ഈടാക്കുന്നതിനും നിര്‍ദ്ദിഷ്ട ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ ആശ്വാസപദ്ധതികളെല്ലാം പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് അനംഗീകൃത കോളനിയിലെ താമസക്കാര്‍ക്ക് ഒറ്റതവണ നല്‍കുന്നതുമാണ്.