Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാങ്കോക്കില്‍ പതിനാറാമത് ഇന്ത്യാ- ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു.


തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന പതിനാറാമത് ആസിയാന്‍ ( ദക്ഷിണ-പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മ) – ഇന്ത്യാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു.

പതിനാറാമത് ഇന്ത്യാ- ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമാകാന്‍ സാധിച്ചതിലെ ആഹ്ലാദം ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പ്രകടിച്ചിച്ചു. ഊഷ്മളമായ ആതിഥ്യത്തിന് തായ്‌ലന്‍ഡിന് അദ്ദേഹം നന്ദി പറയുകയും അടുത്ത വര്‍ഷത്തെ ഉച്ചകോടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട വിയറ്റ്‌നാമിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു.

ഇന്‍ഡോ- പസഫിക് നയതന്ത്രത്തില്‍ ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയം സുപ്രധാന നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആക്റ്റ് ഈസ്റ്റ് നയത്തിന്റെ കാമ്പുതന്നെയാണ് ആസിയാന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ ഒരു ആസിയാന്‍ ഇന്ത്യക്ക് വളരെയധികം മെച്ചമാണ്. ഉപരിതല, സമുദ്ര, വ്യോമ, ഡിജിറ്റല്‍ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യങ്ങള്‍ തമ്മില്‍ നേരിട്ടും ഡിജിറ്റലായുമുള്ള പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയുടെ ഒരു ബില്യണ്‍ ഡോളര്‍ വായ്പ ഉപകരിക്കും, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അനുസ്മരണ ഉച്ചകോടിയുടെയും സിംഗപ്പൂരിലെ അനൗപചാരിക ഉച്ചകോടിയുടെയും തീരുമാനങ്ങളുടെ നടപ്പാക്കല്‍ ഇന്ത്യയെയും ആസിയാനെയും കൂടുതല്‍ അടുപ്പിച്ചു. ഇന്ത്യയ്ക്കും ആസിയാനും ഗുണകരമായ മേഖലകളില്‍ സഹകരണവും പങ്കാളിത്തവും വര്‍ധിപ്പിക്കാന്‍ ഇന്ത്യ സന്നദ്ധമാണ്. കൃഷി, ഗവേഷണം, എന്‍ജിനീയറിംഗ്, ശാസ്ത്രം, ഐസിറ്റി എന്നീ മേഖലകളിലെ പങ്കാളിത്തം വര്‍ധിപ്പിക്കാനും ശേഷി കെട്ടിപ്പടുക്കാനുമുള്ള സന്നദ്ധതയും പ്രധാനമന്ത്രി അറിയിച്ചു.
സമുദ്രതീര സുരക്ഷ, ബ്ലൂ ഇക്കോണമി എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയ്ക്ക് ആഗ്രഹമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്തയിടെ ഇന്ത്യാ- ആസിയാന്‍ വിദേശ വ്യാപാര കരാര്‍ (എഫ്റ്റിഎ) അവലോകനം ചെയ്യാനുള്ള തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടാന്‍ അത് ഇടയാക്കുമെന്ന് പറയുകയും ചെയ്തു.