Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ സുവര്‍ണജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ


സുവര്‍ണ്ണഭൂമിയില്‍, തായ്‌ലന്‍ഡില്‍ ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ സുവര്‍ണ്ണ ജയന്തി അല്ലെങ്കില്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നതിനാണ് നാമൊക്കെ ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്.

ഇന്ത്യയ്ക്ക് വളരെ ശക്തമായ സാംസ്‌ക്കാരിക ബന്ധമുള്ള തായ്‌ലന്‍ഡിലാണ് നാമെല്ലാം. കൂടാതെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ ആലയത്തിന്റെ അമ്പതുവര്‍ഷം അടയാളപ്പെടുത്തുകയുമാണ് നമ്മള്‍.

ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില ഗുണപരമായ മാറ്റങ്ങളുടെ ചിത്രം നല്‍കാന്‍ അതീവ തല്‍പരനാണ്. ഇന്ത്യയിലുണ്ടായിരിക്കാന്‍ പറ്റിയ സമയമാണ് ഇത്-ഇത് ഞാന്‍ പറയുന്നത് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയാണ്.

വിവിധ മേഖലകളില്‍ ഇന്ത്യ നിരവധി വിജയഗാഥകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കണ്ടു. ഇതിന്റെ കാരണം ഗവണ്‍മെന്റുകള്‍ മാത്രമല്ല. പതിവുപോലെ ഉദ്യോഗസ്ഥ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യ അവസാനിപ്പിച്ചു.
വര്‍ഷങ്ങളായി പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചിരുന്ന പണം യഥാര്‍ത്ഥത്തില്‍ പാവപ്പെട്ടവരുടെ അടുത്ത് എത്തിച്ചേര്‍ന്നില്ലെന്ന് അറിയുമ്പോള്‍ നിങ്ങള്‍ സ്തബ്ധരാകും. നമ്മുടെ ഗവണ്‍മെന്റ് ഈ സംസ്‌ക്കാരത്തിന് അറുതിവരുത്തി, ഡി.ബി.ടിക്ക് നന്ദി. ഡി.ബി.ടി എന്നത് നേരിട്ടുള്ള ആനുകൂല്യ വിതരണമാണ് വ്യക്തമാക്കുന്നത്. നേരിട്ടുള്ള ആനുകൂല്യ വിതരണം ഇടനിലക്കാരെയും കാര്യക്ഷമതയില്ലായ്മയും ഇല്ലാതാക്കി.

നികുതിഭരണം മെച്ചപ്പെടുത്തി

ഇന്നത്തെ ഇന്ത്യയില്‍ കഠിനപ്രയത്‌നംചെയ്യുന്ന നികുതിദായകരുടെ സംഭാവനകള്‍ അഭിനന്ദിക്കപ്പെടുന്നു. നികുതിരംഗത്താണ് നമ്മള്‍ വളരെ സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇന്ത്യ ഇന്ന് ജനസൗഹൃദ നികുതിഭരണക്രമത്തില്‍ ഒന്നാണെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് നമ്മള്‍ പ്രതിജ്ഞാബദ്ധരുമാണ്.

ഇന്ത്യ നിക്ഷേപത്തിനുള്ള ഏറ്റവും ആകര്‍ഷകമായ ലക്ഷ്യസ്ഥാനം
ഞാന്‍ ഇപ്പോള്‍ പറഞ്ഞതെല്ലാം ചേര്‍ന്ന് ഇന്ത്യയെ നിക്ഷേപത്തിന് ലോകത്തെ ഏറ്റവും ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി മാറ്റി. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നേരിട്ടുള്ള വിദേശനിക്ഷേപമായി 286 കോടി രൂപ ലഭിച്ചു. കഴിഞ്ഞ 20 വര്‍ഷം ഇന്ത്യയ്ക്ക് മൊത്തം ലഭിച്ച നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പകുതിയാണ്.

5 ട്രില്യൺ യു.എസ്. ഡോളര്‍ സമ്പദ്ഘടന എന്ന സ്വപ്നം പിന്തുടരുന്നതില്‍

5 ട്രില്യൺ ഡോളര്‍ സമ്പദ്ഘനയായി മാറുകയെന്ന മറ്റൊരു സ്വപ്നമാണ് ഇപ്പോള്‍ ഇന്ത്യ പിന്തുടരുന്നത്. എന്റെ ഗവണ്‍മെന്റ് അധികാരം ഏറ്റെടുത്ത 2014ല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 2 ട്രില്യൺ ഡോളറായിരുന്നു. 65വര്‍ഷത്തില്‍ 2 ട്രില്യൺ. എന്നാല്‍ വെറും അഞ്ചുവര്‍ഷം കൊണ്ട് നമ്മള്‍ അത് ഏകദേശം 3 ട്രില്യൺ ഡോളറിന് അടുത്തുവരെ എത്തിച്ചു.

ഞാന്‍ പ്രത്യേകിച്ചും അഭിമാനിക്കുന്ന ഒരു കാര്യം ഇന്ത്യയുടെ പ്രതിഭയും വൈദഗ്ധ്യവുമുള്ള മനുഷ്യ മൂലധനത്തിനെയാണ്. ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് പരിസ്ഥിതികളില്‍ ഇന്ത്യയുണ്ടെന്നതില്‍ ഒരു അതിശയവുമില്ല.

ഇന്ത്യ സമ്പല്‍ സമൃദ്ധമാകുമ്പോള്‍ ലോകവും സമ്പല്‍സമൃദ്ധമാകും. ഇന്ത്യയുടെ വികസനം മികച്ച ഗ്രഹത്തിലേക്ക് നയിക്കുന്ന തരത്തിലാകണമെന്നതാണ് നമ്മുടെ വിക്ഷണം.

പൂര്‍വ പ്രവര്‍ത്തന നയം (ആക്ട് ഈസ്റ്റ് പോളിസി)

നമ്മുടെ പൂര്‍വ പ്രവര്‍ത്തന നയത്തിന്റെ ആത്മാവിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ ഈ മേഖലയുടെ ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നത്. തായ്‌ലന്‍ഡിന്റെ പശ്ചിമ തീരത്തിലെ തുറമുഖങ്ങളുമായി ഇന്ത്യയുടെ പൂര്‍വ തീരത്തിലെ തുറമുഖങ്ങളുടെ നേരിട്ടുള്ള ബന്ധിപ്പിക്കല്‍ നമ്മുടെ സാമ്പത്തിക പങ്കാളിത്തം വര്‍ദ്ധിപ്പിക്കും.

നിക്ഷേപത്തിനും സുഗമമായ വ്യാപാരത്തിനും ഇന്ത്യയിലേക്ക് വരിക. നുതനാശയത്തിനും സ്റ്റാര്‍ട്ട് അപ്പിനും ഇന്ത്യയിലേക്ക് വരിക. മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പരിചയപ്പെടുന്നതിനും ജനങ്ങളുടെ ഊഷ്മളമായ ആതിഥേയത്തിനും ഇന്ത്യയിലേക്ക് വരിക. തുറന്ന കൈകളോടെ നിങ്ങളെ ഇന്ത്യ കാത്തിരിക്കുന്നു.