Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ. ബാല്രാജ് മധോക്കിന്റെ നിര്യാണത്തില് പ്രധാനമന്ത്രി അനുശോചിച്ചു


ശ്രീ. ബാല്രാജ് മധോക്കിന്റെ നിര്യാണത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘പ്രത്യയശാസ്ത്രത്തോടു ബല്രാജ് മധോക് ജിക്കുണ്ടായിരുന്ന കടപ്പാട് തീവ്രമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകള്ക്കു നല്ല കൃത്യതയുണ്ടായിരുന്നു. നിസ്വാര്ഥനായ അദ്ദേഹം രാഷ്ട്രത്തിനും സമൂഹത്തിനുമായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു.

പല അവസരങ്ങളിലും ബല്രാജ് മധോക് ജിയുമായി ഇടപഴകാന് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനങ്ങള് അറിയിക്കുന്നു. ആത്മാവിനു നിത്യശാന്തി നേരുന്നു.’ -പ്രധാനമന്ത്രി വ്യക്തമാക്കി.