Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യോത്സവ ദിവസത്തില്‍ പ്രധാനമന്ത്രി കര്‍ണ്ണാടകത്തിന് ആശംസകള്‍ നേര്‍ന്നു


 

കര്‍ണ്ണാടകത്തിന്റെ രാജ്യോത്സവ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവിടത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
1956 നവംബര്‍ 01 ന് സംസ്ഥാന പുനസംഘടനാ നിയമ പ്രകാരമാണ് കര്‍ണ്ണാടകം രൂപീകരിച്ചത്.
രാജ്യ പുരോഗതിയില്‍ നല്‍കുന്ന വിശിഷ്ടമായ സംഭാവനകള്‍ക്ക് പ്രധാനമന്ത്രി സംസ്ഥാനത്തെ ആശംസ അറിയിച്ചു.
‘ഇന്ത്യയുടെ പുരോഗതിക്കായി കര്‍ണ്ണാടകം നല്‍കുന്ന സ്തുത്യര്‍ഹമായ സംഭാവനകള്‍ ആഘോഷിക്കേണ്ട ദിനമാണ് കര്‍ണ്ണാടക രാജ്യോത്സവ ദിനം സംസ്ഥാനത്തിന്റെ പ്രകൃതി ഭംഗിയും ജനങ്ങളുടെ സ്‌നേഹോഷ്മളതയും പുകഴ്‌പെറ്റതാണ്. വരും നാളുകളിലും കര്‍ണ്ണാടകത്തിന്റെ വികസനത്തിനായി പ്രാര്‍ത്ഥിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.