കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്തയിലും ക്ഷാമാശ്വാസത്തിലും 5% വര്‍ദ്ധന വരുത്താനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. 01.07.2019 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധനവ്. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ/പെന്‍ഷന്റെ 12% ശതമാനമായിരുന്ന ഡി.എ/ഡി.ആര് അഞ്ചു ശതമാനം കൂടി വര്‍ദ്ധിപ്പിച്ചു. വിലക്കയറ്റം കണക്കിലെടുത്താണിത്. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള, സ്വീകാര്യമായ ഫോര്‍മുലയനുസരിച്ചാണ് വര്‍ദ്ധന.
ക്ഷാമബത്തയും ക്ഷാമാശ്വാസവും വര്‍ദ്ധിപ്പിച്ചതു വഴി 2019-20 സാമ്പത്തിക വര്‍ഷത്തില്‍ (2019 ജൂലൈ മുതല്‍ 2020 ഫെബ്രുവരി വരെയുള്ള എട്ടു മാസക്കാലം) യഥാക്രമം 15909.35 കോടി രൂപയുടെയും 10606.20 കോടി രൂപയുടെയും അധിക ബാധ്യതയുണ്ടാകും. ഈ തീരുമാനം 49.93 ലക്ഷം കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്കും 65.26 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ചെയ്യും.
ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചതു വഴി പ്രതിവര്‍ഷം 8590.20 കോടി രൂപയുടെയും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ (2019 ജൂലൈ മുതല്‍ 2020 ഫെബ്രുവരി വരെയുള്ള എട്ടു മാസക്കാലം) 5726.80 കോടി രൂപയുടെയും അധിക സാമ്പത്തിക ബാധ്യത വരും.
പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസം വര്‍ദ്ധിപ്പിച്ചതു വഴി പ്രതിവര്‍ഷം 7319.15 കോടി രൂപയുടെയും ഈ സാമ്പത്തിക വര്‍ഷം 4870 കോടി രൂപയുടെയും അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.
ജീവിതച്ചെലവിനോട് ചേര്‍ന്ന് പോകുന്നതിനും അടിസ്ഥാന ശമ്പളവും പെന്‍ഷനും മൂല്യ ശോഷണത്തില്‍ നിന്ന് സംരംക്ഷിക്കുന്നതിനുമാണ് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്തയും ക്ഷാമാശ്വാസവും നല്‍കിവരുന്നത്. വര്‍ഷത്തില്‍ രണ്ടു തവണ- ജനുവരി 1 നും ജൂലൈ 1 നുമാണ് ഇവ പരിഷ്കരിക്കുന്നത്.