Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മൗറീഷ്യസിലെ മെട്രോ എക്‌സ്പ്രസും ഇ.എന്‍.ടി. ആശുപത്രിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു


മൗറീഷ്യസിലെ മെട്രോ എക്‌സ്പ്രസും ഇ.എന്‍.ടി. ആശുപത്രിയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. പ്രവിന്ദ് ജുഗ്നാഥും ചേര്‍ന്നു വീഡിയോ ലിങ്കിലൂടെ ഉദ്ഘാടനം ചെയ്തു.

മൗറീഷ്യസ് ജനതയുടെ ജീവിതനിലവാരവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതില്‍ മെട്രോ, ആരോഗ്യസംരക്ഷണ പദ്ധതികള്‍ക്കുള്ള പ്രാധാന്യം പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മറുകരകളിലുള്ള ഇന്ത്യയുടെയും മൗറീഷ്യസിന്റെയും നേതാക്കളെ ഒരുമിച്ചുകൊണ്ടുവരാന്‍ സാധിച്ച ആദ്യ അവസരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന മെട്രോ എക്‌സ്പ്രസ് (ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ്) പദ്ധതി മൗറീഷ്യസിലെ ഗതാഗത സംവിധാനത്തെ മാറ്റിമറിക്കുമെന്നും കൂടുതല്‍ ഫലപ്രദവും വേഗവും ഉള്ളതും മാലിന്യമുക്തവും ആക്കിമാറ്റുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മികച്ച ഇ.എന്‍.ടി. ആശുപത്രി മികവാര്‍ന്ന ആരോഗ്യസംരക്ഷണം ലഭ്യമാക്കുമെന്നും മൗറീഷ്യസിലെ ആദ്യ പേപ്പര്‍ രഹിത ഇ-ആശുപത്രിയെന്നതിനു പുറമെ, ജനങ്ങള്‍ക്കു മെച്ചപ്പെട്ട സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പദ്ധതികള്‍ക്കും സഹകരിച്ചുള്ള മറ്റു വികസന പദ്ധതികള്‍ക്കും ഇന്ത്യ നല്‍കിവരുന്ന പിന്‍തുണയ്ക്കു പ്രധാനമന്ത്രി ജുഗ്നാഥ് അങ്ങേയറ്റം നന്ദി അറിയിച്ചു. ജനക്ഷേമം ഉദ്ദേശിച്ചുള്ള ഈ രണ്ടു പദ്ധതികളും യാഥാര്‍ഥ്യമാക്കുന്നതിനായി യത്‌നിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

മൗറീഷ്യസില്‍ റീനല്‍ യൂനിറ്റും മെഡി-ക്ലിനിക്കുകളും മേഖലാതല ആരോഗ്യ കേന്ദ്രങ്ങളും ആരംഭിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം പ്രധാനമന്ത്രി ശ്രീ. മോദി അറിയിച്ചു.

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും ലോകത്തിലെ തന്നെയും ശാന്തിയും അഭിവൃദ്ധിയും നിലനിര്‍ത്തുന്നതിനായും ഉതകുംവിധം ഇന്ത്യ-മൗറീഷ്യസ് സഹകരണം വികസിക്കുന്നതിനെ ഇരു നേതാക്കളും പ്രശംസിച്ചു.