പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഹമ്മദാബാദില്‍ ഇന്ന് 2019 ലെ ശുചിത്വ ഭാരത ദിവസം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്ഷികത്തില് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്റെയും, വെള്ളി നാണയത്തിന്റെയും പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ശുചിത്വ ഭാരത പുരസ്ക്കാരങ്ങള്‍ അദ്ദേഹം വിജയികള്‍ക്ക് സമ്മാനിച്ചു. പ്രധാനമന്ത്രി നേരത്തെ സബര്‍മതി ആശ്രമത്തില്‍ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മഗന് നിവാസ് (ചര്‍ക്ക ഗ്യാലറി) സന്ദര്‍ശിച്ച അദ്ദേഹം കുട്ടികളുമായി ആശയവിനമയവും നടത്തി.
ശുചിത്വ ഭാരത ദിവസ് പരിപാടിയുടെ ഭാഗമായി ഗ്രാമമുഖ്യന്മാരുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്യവെ, മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ലോകമെങ്ങും ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ഗാന്ധിജിയെ കുറിച്ചുള്ള തപാല്‍ സ്റ്റാമ്പ് ഐക്യരാഷ്ട്ര സഭ ഏതാനും ദിവസം മുമ്പ് പുറത്തിറക്കിയത് ഈ പരിപാടി കൂടുതല്‍ അവിസ്മരണിയമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സബര്‍മതി ആശ്രമം സന്ദര്‍ശിക്കാന്‍ തനിക്ക് പലതവണ അവസരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, എല്ലാ പ്രാവശ്യത്തെയും പോലെ ഇന്നും അവിടെ നിന്ന് പുതിയ ഊര്‍ജ്ജം ലഭിച്ചുവെന്ന് പറഞ്ഞു.
രാജ്യത്തെ ഗ്രാമങ്ങള്‍ വെളിയിടവിസര്‍ജ്ജന മുക്തമായി സ്വയം പ്രഖ്യാപിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഓരോ നാട്ടുകാരനെയും പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ ജീവിക്കുന്നവരെ, ഗ്രാമമുഖ്യന്മാരെ എന്നുവേണ്ട ഇതിനായി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിച്ചു. പ്രായമോ, സാമൂഹിക സാമ്പത്തിക സ്ഥിതിയോ ഭേദമില്ലാതെ ഏവരും ശുചിത്വത്തിന്റെയും, അന്തസ്സിന്റെയും, ബഹുമാനത്തിന്റെയും ഈ പ്രതിജ്ഞയ്ക്കായി സംഭാവന ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ വിജയം കണ്ട് ലോകം ഇന്ന് നമുക്ക് പാരിദോഷികം നല്‍കുകയാണ്. 11 കോടിയിലേറെ ശൗചാലയങ്ങള്‍ 60 മാസം കൊണ്ട് നിര്‍മ്മിച്ച് 60 കോടിയിലധികം ജനങ്ങള്‍ക്ക് ശൗചാലയ സൗകര്യം ഇന്ത്യ ലഭ്യമാക്കിയതില്‍ ലോകം മൊത്തം ആശ്ചര്യപ്പെടുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബഹുജന പങ്കാളിത്തവും, സ്വയം സന്നദ്ധതയുമാണ് ശുചിത്വ ഭാരത യജ്ഞത്തിന്റെ മുഖമുദ്രയും, അതിന്റെ വിജയത്തിന്റെ കാരണവുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിന് പൂര്‍ണ്ണമനസ്സോടെ നല്കിയ പിന്തുണയ്ക്ക് അദ്ദേഹം രാജ്യത്തിന് മൊത്തം നന്ദി പറഞ്ഞു. ബഹുജനപങ്കാളിത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, 2022 ഓടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ നിര്‍മ്മാര്‍ജ്ജനത്തിനും, ജല്‍ ജീവന് ദൗത്യം പോലുള്ള ഗവണ്മെന്റിന്റെ ഉദ്യമങ്ങളുടെ വിജയത്തിനും കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മഹാത്മാ ഗാന്ധിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തന്റെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വാശ്രയത്വം, ആയാസ രഹിതമായ ജീവിതം, ഏറ്റവും വിദൂരസ്ഥ പ്രദേശത്തും വികസനമെത്തിക്കല് മുതലായവ ഉറപ്പ് വരുത്താനുള്ള ഗവണ്മെന്റിന്റെ ഉദ്യമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രം അഭിവൃദ്ധിപ്പെടണമെന്ന ഒരു പ്രതിജ്ഞയെടുക്കാനും അത് വിജയിപ്പാക്കാനായി കഠിന പ്രയത്നം നടത്താനും അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. അത്തരത്തിലുള്ള 130 കോടി പ്രതിജ്ഞകള്‍ക്ക് ബൃഹത്തായ പരിവര്‍ത്തനം കൊണ്ടുവരാനാകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
भारत की स्वच्छता में सफलता से दुनिया चकित है। भारत को कई अंतरराष्ट्रीय पुरस्कारों से भी सम्मानित किया गया है। pic.twitter.com/WASM8Ja7lP
— Narendra Modi (@narendramodi) October 2, 2019
आज साबरमती की प्रेरक स्थली, स्वच्छाग्रह की एक बड़ी सफलता की साक्षी बनी। यह उपलब्धि सभी भारतीयों, विशेषकर गरीबों की मदद करेगी। pic.twitter.com/N23QuHrf8D
— Narendra Modi (@narendramodi) October 2, 2019
गांधी जी ने सत्य, अहिंसा, सत्याग्रह, स्वावलंबन के विचारों से देश को रास्ता दिखाया था। आज हम उसी रास्ते पर चलकर स्वच्छ, स्वस्थ, समृद्ध और सशक्त न्यू इंडिया के निर्माण में लगे हैं। pic.twitter.com/LgKQIDGOYZ
— Narendra Modi (@narendramodi) October 2, 2019
Together, we are building the India of Bapu’s dreams. #Gandhi150 pic.twitter.com/w8jJXFqRT5
— Narendra Modi (@narendramodi) October 2, 2019
स्वच्छ भारत दिवस के कार्यक्रम में संबोधन PM @narendramodi : साबरमती के इस पावन तट से राष्ट्रपिता महात्मा गांधी और सादगी के, सदाचार के प्रतीक पूर्व प्रधानमंत्री लाल बहादुर शास्त्री जी को मैं नमन करता हूं, उनके चरणों में श्रद्धासुमन अर्पित करता हूं।
— PMO India (@PMOIndia) October 2, 2019
जिस तरह देश की आज़ादी के लिए बापू के एक आह्वान पर लाखों भारतवासी सत्याग्रह के रास्ते पर निकल पड़े थे, उसी तरह स्वच्छाग्रह के लिए भी करोड़ों देशवासियों ने खुले दिल से अपना सहयोग दिया।: PM
— PMO India (@PMOIndia) October 2, 2019
स्वच्छ भारत अभियान जीवन रक्षक भी सिद्ध हो रहा है और जीवन स्तर को ऊपर उठाने का काम भी कर रहा है।UNICEF के एक अनुमान के अनुसार बीते 5 वर्षों में स्वच्छ भारत अभियान से भारत की अर्थव्वयस्था पर 20 लाख करोड़ रुपये से अधिक का सकारात्मक प्रभाव पड़ा है। : PM
— PMO India (@PMOIndia) October 2, 2019
स्वच्छता, पर्यावरण सुरक्षा और जीव सुरक्षा, ये तीनों विषय गांधी जी के प्रिय थे।
— PMO India (@PMOIndia) October 2, 2019
प्लास्टिक इन तीनों के लिए बहुत बड़ा खतरा है। लिहाज़ा साल 2022 तक देश को Single Use Plastic से मुक्त करने का लक्ष्य हमें हासिल करना है।: PM
आज पूरी दुनिया स्वच्छ भारत अभियान के हमारे इस मॉडल से सीखना चाहती है, उसको अपनाना चाहती है।कुछ दिन पहले ही अमेरिका में जब भारत को Global Goalkeepers Award से सम्मानित किया गया तो भारत की कामयाबी से पूरा विश्व परिचित हुआ।: PM
— PMO India (@PMOIndia) October 2, 2019
गांधी जी ने सत्य, अहिंसा, सत्याग्रह, स्वावलंबन के विचारों से देश को रास्ता दिखाया था। आज हम उसी रास्ते पर चल कर स्वच्छ, स्वस्थ, समृद्ध और सशक्त न्यू इंडिया के निर्माण में लगे हैं।: PM
— PMO India (@PMOIndia) October 2, 2019
गांधी जी समाज में खड़े आखिरी व्यक्ति के लिए हर फैसला लेने की बात करते थे। हमने आज उज्जवला, प्रधानमंत्री आवास योजना, जनधन योजना, सौभाग्य योजना, स्वच्छ भारत जैसी योजनाओं से उनके इस मंत्र को व्यवस्था का हिस्सा बना दिया है।: PM
— PMO India (@PMOIndia) October 2, 2019
इसी आग्रह और इन्हीं शब्दों के साथ मैं अपनी बात समाप्त करता हूं।एक बार फिर संपूर्ण राष्ट्र को एक बहुत बड़े संकल्प की सिद्धि के लिए बहुत-बहुत बधाई।: PM
— PMO India (@PMOIndia) October 2, 2019