Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കത്രയില്‍

പ്രധാനമന്ത്രി കത്രയില്‍

പ്രധാനമന്ത്രി കത്രയില്‍

പ്രധാനമന്ത്രി കത്രയില്‍


ശ്രീ മാത വൈഷ്‌ണോദേവി നാരായണ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ശ്രീ മാതാ വൈഷ്‌ണോദേവി സര്‍വകലാശാലയില്‍ ബിരുദദാന പ്രഭാഷണം നിര്‍വഹിച്ചു.

ശ്രീ മാതാ വൈഷ്‌ണോദേവി ക്ഷേത്ര ബോര്‍ഡ് സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സ് ഉദ്ഘാടനം ചെയ്തു.

പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു ജമ്മു കശ്മീരിലെ കത്ര സന്ദര്‍ശിച്ചു.

ശ്രീ മാത വൈഷ്‌ണോദേവി നാരായണ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം, ശ്രീ മാതാ വൈഷ്‌ണോദേവി സര്‍വകലാശാലയില്‍ ബിരുദദാന പ്രഭാഷണം നടത്തുകയും ചെയ്തു.

വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തുന്ന ദരിദ്രരായ തീര്‍ഥാടകര്‍ നല്‍കുന്ന സംഭാവനയാണു സര്‍വകലാശാലയുടെ ഫണ്ടുകളിലൊന്നെന്ന് ഓര്‍ക്കണമെന്നു പ്രധാനമന്ത്രി വിദ്യാര്‍ഥികളോടു പറഞ്ഞു. പാവങ്ങള്‍ക്കായി എന്തെങ്കിലും സേവാപ്രവര്‍ത്തനം ചെയ്യുമെന്നു പ്രതിജ്ഞയെടുക്കണമെന്നു വിദ്യാര്‍ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രം നേട്ടങ്ങളുണ്ടാക്കുകയാണെന്നും യുവത്വമാര്‍ന്ന പൗരസമൂഹത്തിന് കൂടുതല്‍ നേട്ടങ്ങള്‍ കൈയെത്തിപ്പിടിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 21ാം നൂറ്റാണ്ട് വിജ്ഞാനത്തിന്റേതാണെന്നും വിജ്ഞാനം ലോകത്തെ നയിച്ച കാലഘട്ടങ്ങളിലെല്ലാം ഭാരതമാണു വഴികാട്ടിയായിരുന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പഠനത്തില്‍ മികവു പുലര്‍ത്തുന്നതിനു പെണ്‍കുട്ടികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ മല്‍സരിക്കാന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ വനിതയായ ദീപ കര്‍മാകറിന്റെ നേട്ടം അദ്ദേഹം അനുസ്മരിച്ചു.

തുടര്‍ന്ന് ശ്രീ മാതാ വൈഷ്‌ണോദേവി ക്ഷേത്ര ബോര്‍ഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു. ആര്‍ജവത്വത്തോടുകൂടിയ നേതൃത്വത്തിനും ജമ്മു കശ്മീരിന്റെ ഭാവിയെക്കുറിച്ചു പ്രസംഗിക്കാന്‍ കാട്ടിയ ആര്‍ജവത്തിനും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ശ്രീമതി മെഹബൂബ മുഫ്തിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദിനെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനെക്കുറിച്ചു സംസാരിക്കവേ, സമൂഹത്തില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് വളര്‍ത്തിയെടുക്കാന്‍ സ്‌പോര്‍ട്‌സ് അനിവാര്യമാണെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. 2017ല്‍ ഇന്ത്യ ആതിഥ്യമരുളാന്‍ പോകുന്ന ഫിഫ അണ്ടര്‍-17 വേള്‍ഡ് കപ്പിനെക്കുറിച്ചു സംസാരിക്കവേ, സ്‌പോര്‍ട്‌സ് ആഘോഷിക്കാന്‍ ഭാരതീയര്‍ക്കുള്ള അവസരമായിരിക്കും അതെന്നു പ്രധാനമന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിനായുള്ള ശ്രീ. അടല്‍ ബിഹാരി വാജ്‌പേയിയുടെ ഇന്‍സാനിയത്, ജംഹൂരിയത്, കശ്മീരിയത് എന്ന കാഴ്ചപ്പാടിനെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. ഈ കാഴ്ചപ്പാട് മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വികസനത്തിനായി പരമാവധി ശ്രമിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു.