1. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണം അനുസരിച്ച് ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പാരിസില്‍ 2019 ഓഗസ്റ്റ് 22, 23 ന് നടന്ന ഉഭയകക്ഷി ഉച്ചകോടിയിലും ഫ്രാന്‍സിന്റെ അധ്യക്ഷതയില്‍ ബിയാറിറ്റ്സില്‍ 2019 ഓഗസ്റ്റ് 25, 26 തീയതികളില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലും പങ്കെടുക്കുന്നതിനാണ് സന്ദര്‍ശനം.
2. 1998ല്‍ തന്ത്രപ്രധാന പങ്കാളികളായ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പരമ്പരാഗത ബന്ധം ശാശ്വതവും വിശ്വാസയോഗ്യവും സമാന അഭിപ്രായഗതിയിലുള്ളതും എല്ലാം ഉള്‍ക്കൊള്ളുന്ന തരത്തിലുള്ളതുമാണ്. ഇന്ത്യ-ഫ്രാന്‍സ് ബന്ധം എന്നും ഒപ്പം നിന്ന രണ്ട് തന്ത്രപ്രധാന പങ്കാളികള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്താല്‍ അടയാളപ്പെടുത്തപ്പെട്ടതാണ്. ഈ കൂട്ടുകെട്ട് ഉഭയകക്ഷി തലത്തിലും രാജ്യാന്തര സംഘടനകളിലുമുള്ള ഒരു ഘടനാപരമായ പങ്കാളിത്തമായി വികസിക്കുകയായിരുന്നു. സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറക്കുന്നതിലൂടെ ഫ്രാന്‍സും ഇന്ത്യയും ഈ പങ്കാളിത്തത്തിന് പുതിയ അഭിലാഷങ്ങള്‍ നല്കാന് തീരുമാനിച്ചിരിക്കുകയാണ്.
3. രാജ്യങ്ങള്‍ക്കിടയിലുള്ള ഉഭയകക്ഷി വ്യാപാരത്തിലും സാമ്പത്തിക ബന്ധങ്ങളിലും പ്രതീക്ഷാവഹമായ പുരോഗതിയുണ്ടായതായി ഇരുവശങ്ങളും നിരീക്ഷിക്കുന്നു. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനും വിപണിയില്‍ പ്രവേശനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഇന്ത്യ-ഫ്രാന്‍സ് അഡ്മിനിസ്ട്രേറ്റീവ് ഇക്കണോമിക് ആന്‍ഡ് ട്രേഡ് കമ്മിറ്റി ഉചിതമായ ചട്ടക്കൂടൊരുക്കുന്നതായി അവര്‍ സ്ഥിരീകരിച്ചു. ഫ്രഞ്ച്, ഇന്ത്യന്‍ കമ്പനികളെ സംബന്ധിച്ച വ്യാപാര, നിക്ഷേപ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, അധിക മാര്‍ഗങ്ങളും സംവിധാനങ്ങളും ഉള്‍പ്പെടുത്തി ശക്തമായി മുന്നോ്ട്ടു കൊണ്ടുപോകാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഉന്നത തലത്തിലുള്ള ഫ്രാന്‍സ്-ഇന്ത്യ ധനകാര്യ, സാമ്പത്തിക ചര്‍ച്ചകള്‍ കഴിയുന്നതും വേഗം പുനരാരംഭിക്കാന്‍ നേതാക്കള്‍ സംയുക്തമായി തീരുമാനിച്ചു.
4. പ്രസിഡന്റ് മക്രോണ്‍ 2018 മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കൈക്കൊണ്ട സംയുക്ത വീക്ഷണത്തിന്റെ ചുവട് പിടിച്ച്, ഫ്രാന്‍സും ഇന്ത്യയും അവരുടെ ബഹിരാകാശ സഹകരണം ആഴത്തിലുള്ളതാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇതിലൂടെ ബഹിരാകാശവുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികള്‍, അവ ഗ്രഹങ്ങളിലെ പര്യവേഷണമാകെട്ട, മനുഷ്യരുടെ ബഹിരാകാശ സഞ്ചാരമാകെട്ട, ഒരുമിച്ച് ഇരു രാജ്യങ്ങളും നേരിടും. അതിനാല്‍ ഫ്രാന്‍സും ഇന്ത്യയും ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്ക് വേണ്ടി വൈദ്യ സഹായ ജീവനക്കാരെ പരിശീലിപ്പിക്കാന്‍ കൈക്കൊണ്ട തീരുമാനത്തെ സ്വാഗതം ചെയ്തു. ഇവര്‍ 2022 ഓടു കൂടി ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകും. പരിശീലനം ഇന്ത്യയിലും ഫ്രാന്‍സിലുമായി നടക്കും. സംയുക്ത സമുദ്ര പ്രദേശ ബോധവത്ക്കരണ ദൗത്യം സാക്ഷാത്ക്കരിക്കാനുള്ള ചട്ടക്കൂട് രൂപീകരിക്കുന്നതിനുള്ള ഇംപ്ലിമെന്റിങ് അറേഞ്ച്മെന്റില്‍ ഒപ്പുവവെച്ചതിനെ നേതാക്കള്‍ സ്വാഗതം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ഇന്തോ-ഫ്രഞ്ച് സഹകരണം വര്‍ദ്ധിപ്പിക്കുന്ന സ്പേസ് ക്ലൈമറ്റ് ഒബ്സര്‍വേറ്ററിയുടെ ഉദ്ഘാടനത്തെയും ത്രിഷ്ണ സംയുക്ത ദൗത്യത്തെയും ആര്‍ഗോസിനെ ഓഷ്യന്‍സാറ്റ് 3ല്‍ ഉള്‍പ്പെടുത്തിയതിനെയും അവര്‍ അഭിവാദ്യം ചെയ്തു. ഭീഷണികള്‍ വര്‍ധിച്ചുവരുന്ന പരിതസ്ഥിതിയില്‍, ബഹിരാകാശ ദൗത്യങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനാവശ്യമായ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യാന്തരതലത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനും അവര്‍ തീരുമാനിച്ചു.
5. ഡിജിറ്റല്‍ ഇടത്തില്‍, ഇരു രാജ്യങ്ങളും പിന്തുണയ്ക്കുന്നത് രാജ്യാന്തര നിയമങ്ങള്‍ ബാധകമായ ഒരു തുറന്നതും സുരക്ഷിതവും സമാധാനപരവുമായ സൈബര്സ്പേസിലൂടെയുള്ള സാമ്പത്തിക, സാമൂഹിക വികസനമാണ്. ഇതിലേക്കായി, ഹൈപെര്‍ഫോമന്‍സ് കംപ്യൂട്ടിങ്, നിര്‍മിത ബുദ്ധി തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ അടക്കമുള്ള ഇന്തോ-ഫ്രഞ്ച് ഉഭയകക്ഷി സഹകരണം വ്യാപിപ്പിക്കുന്നതിന്, സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റങ്ങളെ കൂടുതല്‍ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ഒരു സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ സാങ്കേതികവിദ്യ രൂപരേഖ ഇരു നേതാക്കളും അംഗീകരിച്ചു. ക്വാണ്ടം കംപ്യൂട്ടിങ്, നിര്‍മിത ബുദ്ധി, എക്സാസ്കെയില്‍ സൂപ്പര്‍ കംപ്യൂട്ടിങ് തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുതിന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂ’ിങ്ങും അറ്റോസും തമ്മില്‍ ഒപ്പുവച്ച സഹകരണ കരാറിനെയും അവര്‍ സ്വാഗതം ചെയ്തു.
6. മഹാരാഷ്ട്രയിലെ ജൈതാപൂരില്‍ ആറ് ആണവോര്‍ജ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 2018ല്‍ ഏര്‍പ്പെട്ട വ്യാവസായിക മുന്നേറ്റ കരാറിന്റെ സമാപനം മുതല്‍ എന്പിസിഐല്ലും എഡിഫും തമ്മില്‍ നടക്കുന്ന കൂടിയാലോചനകളുടെ പുരോഗതിയില്‍ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. സാങ്കേതിക വാണിജ്യ വാഗ്ദാനത്തിലും പദ്ധതി നടത്തിപ്പ് സംബന്ധിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ഇരുവരും ചൂണ്ടിക്കാട്ടി. കൂടാതെ ഇന്ത്യയില്‍ ഉല്പാദനം നടത്തുന്നതിലൂടെ എങ്ങനെ പ്രാദേശികവത്കരണം വര്‍ധിപ്പിക്കാമെന്നും അങ്ങനെ സി.എല്‍.എന്‍.ഡി. നിയമപ്രകാരം ഇരു വിഭാഗങ്ങളും തമ്മിലുള്ള പൊതു ധാരണ മെച്ചപ്പെടുത്താമെന്നും ഇരുവരും ചര്‍ച്ച ചെയ്തു. വേഗത്തില്‍ തന്നെ സമാപനത്തില്‍ എത്താന്‍ ചര്‍ച്ചകള്‍ എത്രയും പെട്ടെന്നു നടത്താമെന്നും ഇരു പാര്‍ട്ടികളും ആവര്‍ത്തിച്ച് ഉറപ്പിച്ചു. ഡിപ്പാര്‍ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി (ഡിഎഇ)യും അതിന്റെ ഫ്രഞ്ച് പതിപ്പായ എനെര്‍ജിസ് ആന്‍ഡ് അറ്റോമിക് എനര്‍ജി കമ്മീഷ(സിഇഎ)നും തമ്മില്‍ 2019 ജനുവരിയില്‍ സെന്റര്‍ ഫോര്‍ ന്യൂക്ലീയര്‍ എനര്‍ജി പാര്‍ട്ട്ണര്‍ഷിപ്പു (ജിസിഎന്‍ഇപി )യുമായുള്ള സഹകരണത്തിനായി ഏര്‍പ്പെട്ട കരാര്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടിയതിനെയും, ലൈറ്റ് വാട്ടര്‍ റിയാക്ടേഴ്സിന്റെ സുരക്ഷയ്ക്കായി 2018 സെപ്റ്റംബറില്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററും (ബി എ ആ ര്‍ സി ) സി ഇ എ യും തമ്മില്‍ ഒപ്പുവച്ച കരാറിന്റെ സമയ പരിധി നീട്ടിയതിനെയും ഇരു വിഭാഗങ്ങളും സ്വാഗതം ചെയ്തു. ഇന്റര്‍നാഷണല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്സ്പെരിമെന്റല്‍ റിയാക്ടേഴ്(ഐടിഇആര്‍)സും യൂറോപ്യന്‍ കൗസില്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചും(സി ഇ ആര് എന്‍ ) തമ്മിലുള്ള സംയുക്ത പങ്കാളിത്തത്തെയും ശ്ലാഖിച്ചു.
7 . പ്രതിരോധ മേഖലയില്‍ വളരെ അധികം ഉറ്റുനോക്കുന്ന പങ്കാളിത്തത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധംനിലകൊള്ളുന്നത്. 2019 ലെ വരുണ നാവിക അഭ്യാസം, ഗരുഡ വായു അഭ്യാസം എന്നിവയുടെ വിജയത്തെയും ശരത്കാലത്ത് ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ശക്തി അഭ്യാസത്തിന്റെ തയ്യാറെടുപ്പുകളെയും പ്രകീര്‍ത്തിക്കവേ ഇന്ത്യയിലെയും ഫ്രാന്‍സിലെയും സായുധ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ഇതുമായി ബന്ധപ്പെട്ടു പരസ്പര വിനിമയം വര്‍ധിപ്പിക്കാനും സംയുക്ത സേന സഹകരണം വികസപ്പിക്കുന്നത് സംബന്ധിച്ച കൂടിയാലോചനകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ഈ ഉദ്യമം മുന്നില്‍ കണ്ടാണ് പ്രൊവിഷന്‍ ഓഫ് റേസിപ്രോക്കല്‍ ലോജിസ്റ്റിക് സപ്പോര്‍ട്ട് എന്ന കരാറില്‍ ഏര്‍പ്പെട്ടത്.
8. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തില്‍ പ്രതിരോധ വ്യവസായ സഹകരണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാറുകള്‍ നടപ്പിലാക്കുന്നതില്‍, പ്രത്യേകിച്ചും ഈ വര്‍ഷം ആദ്യ റാഫേല്‍ യുദ്ധ വിമാനത്തിന്റെ കൈമാറ്റം, ഇന്ത്യന്‍ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും സംതൃപ്തി രേഖപ്പെടുത്തി. പ്രതിരോധ വ്യാവസായിക മേഖലയില്‍ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മെയ്ക് ഇന്‍ ഇന്ത്യ എന്ന തത്വത്തില്‍ ഊന്നി ഇരു രാജ്യങ്ങളുടെയും പൊതുവായ ഉന്നമനത്തിനായി ഇരു രാജ്യങ്ങളിലെയും പ്രതിരോധ കമ്പനികള്‍ തമ്മില്‍ ഇപ്പോള്‍ നിലവിലുള്ളതും വരാന്‍ പോകുന്നതുമായ എല്ലാ പങ്കാളിത്തങ്ങള്‍ക്കും എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. ഇന്ത്യന്‍ എം എസ് എം ഇ കമ്പനികള്‍ വര്‍ധിച്ച തോതില്‍ ഫ്രഞ്ച് പ്രതിരോധ, വൈമാനിക ഓ ഇ എമ്മുകളുടെയും ആഗോള വിതരണ ശൃംഖലകളുടെ ഭാഗമാവുന്നതില്‍ ഇരു വിഭാഗങ്ങളും സംതൃപ്തി അറിയിച്ചു. കൂടാതെ ഈ പ്രവണതക്ക് ശക്തി പകരാനും തീരുമാനിച്ചു. ഇരു രാജ്യങ്ങളിലെയും എയറോസ്പേസ്, പ്രതിരോധ വ്യാവസായിക അസോസിയേഷനുകള്‍, ഇന്ത്യക്കുവേണ്ടി എസ്ഐഡിഎമ്മും ഫ്രാന്‍സിനു വേണ്ടി ജിഐഎഫ്എഎസും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന യോജിച്ചുള്ള പ്രവര്‍ത്തനങ്ങളെയും അവര്‍ സ്വാഗതം ചെയ്തു.
9. ജനങ്ങള്‍ തമ്മിലുള്ളതും സാംസ്കാരികപരവുമായ വിനിമയങ്ങള്‍ അര്‍ഥവത്തായി വികസിപ്പിക്കുന്നതിനും ഫ്രാന്‍സും ഇന്ത്യയും ധാരണയിലെത്തി. കോണ്‍സുലാര്‍ കാര്യങ്ങളില്‍ നിരന്തരമായ ചര്‍ച്ചകള്‍ ആരംഭിക്കാനും ധാരണയായി. വിനോദസഞ്ചാരികളെ പരസ്പരം സ്വാഗതം ചെയ്യുന്നതിനും മുന്‍ഗണന നല്‍കും. 2018ല്‍ ഫ്രാന്‍സില്‍ 700000 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തി. 2017ലേതിനേക്കാല്‍ 17 ശതമാനം അധികമാണിത്. 250,000 ഫ്രഞ്ച് വിനോദസഞ്ചാരികള്‍ ഇന്ത്യയും സന്ദര്‍ശിച്ചു.
10. സഹകരണത്തിന്റെ പ്രധാനപ്പെട്ട മേഖലയാണ് വിദ്യാഭ്യാസം. രണ്ടു രാജ്യങ്ങളും തമ്മിലുള്ള വിദ്യാര്ഥിവിനിമയത്തില് സംതൃപ്തി പ്രകടിപ്പിച്ചു. ഇത് ഇന്ത്യയില്‍ ഫ്രഞ്ച് പഠിപ്പിക്കുന്നതിനും ഫ്രഞ്ചിന്റെ മികവിനായി സ്കുളുകളുടെ ശൃംഖല സൃഷ്ടിക്കുന്നതിനും സഹായകമായി. 2018ല്‍ നിശ്ചയിച്ച 10,000 സെറ്റ് വിദ്യാര്ഥിവിനിമയം എന്ന ലക്ഷ്യം ഈ വര്‍ഷം തന്നെ സാക്ഷാത്കരിക്കപ്പെടും. അതുകൊണ്ട് 2025 ഓടെ ലക്ഷ്യം 20,000 വിദ്യാര്ഥികളാക്കുന്നതിന് ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചു.
11. രണ്ടാമത്തെ വിജ്ഞാന ഉച്ചകോടി 2019 ഒക്ടോബറില്‍ ഫ്രാന്‍സിലെ ലിയോണില്‍ സംഘടിപ്പിക്കുന്നതിനെ അവര്‍ സ്വാഗതം ചെയ്തു. ഏയ്റോ സ്പേസ്, പുനരുപയോഗ ഊര്‍ജം, ഹരിതരസതന്ത്രം, സ്മാര്‍ട്ട് സിറ്റികള്‍, കൃഷി, സമുദ്രശാസ്ത്രം, കൃത്രിമബുദ്ധി തുടങ്ങിയ സുപ്രധാനമായ വിഷയങ്ങളില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി അക്കാദമിക, ശാസ്ത്രീയ പങ്കാളിത്തത്തിന് ഈ ഉച്ചകോടി സഹായിക്കും. നൈപുണ്യവികസനത്തിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഫ്രാന്‍സും ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു.
12. സാംസ്ക്കാരികരംഗത്തെ ഇന്തോ-ഫ്രഞ്ച് സഹകരണത്തിന്റെ ശക്തമായ കാര്യശേഷിയെ ഇരുനേതാക്കളും അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും സുപ്രധാനമായ സാംസ്ക്കാരികപരിപാടികളില്‍ പങ്കെടുത്തുകൊണ്ട് അത് സാക്ഷാത്കരിക്കും. പാരീസ് പുസ്തകമേളയായ ലൈവ് വയര്‍ പാരീസിന്റെ 2020ലെ പതിപ്പില്‍ ഇന്ത്യയെ ആദരവിന്റെ രാജ്യമായി തീരുമാനിച്ചു. ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേ ആര്‍ട്ട് ഇന്തോ ഫ്രഞ്ച് ചിത്രകാരനായ ജെറാഡ് ഗ്രോഷ്ട്ടിന്റെ ആദ്യ പ്രദര്‍ശനം ജനുവരി 2020ല്‍ സംഘടിപ്പിക്കും. മ്യൂസ് നാഷണല്‍ ഡി ആര്‍ട്ട് (സെന്റര്‍ ജോര്‍ജസ് പോംപിഡോ) ഇന്ത്യന്‍ ചിത്രകാരനായ സെയ്യദ് ഹൈദര്‍ റാസയുടെ സൃഷ്ടികളുടെ ഒരു പ്രദര്‍ശനം 2021ലും നടത്തും. 2021-2022ല്‍ ഇന്ത്യ നമസ്തേ ഫ്രാന്‍സ് സംഘടിപ്പിക്കും. സിനിമ, വിഡിയോ ഗെയിമുകള്‍, വിര്‍ച്യൂല്‍ റിയാലിറ്റി എന്നീ മേഖലകളില്‍ പദ്ധതികള്‍, വിതരണം, പരിശീലനം എന്നിവയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി 2019 അവസാനത്തോടെ ഇരു രാജ്യങ്ങളും ഒരു കര്‍മപദ്ധതി സ്വീകരിക്കും. രണ്ടു രാജ്യങ്ങളിലും ചലച്ചിത്രങ്ങള്‍ ചിത്രീകരിക്കുന്നതിന് ഇന്ത്യയും ഫ്രാന്‍സും സമ്മതിച്ചു.
13. ഗൃഹത്തിന് വേണ്ടിയുള്ള അവരുടെ പങ്കാളത്ത ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ കാലാവസ്ഥാവ്യതിയാനത്തിനും ജൈവവൈവിധ്യം നഷ്ടപ്പെടുന്നതിനെതിരെയും പോരാടുമെന്ന് ഇന്ത്യയും ഫ്രാന്‍സും ആവര്‍ത്തിച്ചു.
14. പ്രാദേശിക-ദേശീയ-മേഖലാ-ആഗോള തലത്തില്‍ വിവിധ തല പ്രവര്‍ത്തനത്തിന്റെ ആവശ്യകത അംഗീകരിച്ചുകൊണ്ട് കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിനുള്ള ആഗോള പ്രയത്നങ്ങള്‍ക്ക് വേണ്ടി 2019 സെപ്റ്റംബര്‍ 23ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ത്ത കാലാവസ്ഥ കര്‍മ ഉച്ചകോടി വിജയിപ്പിക്കുന്നതിന് വേണ്ട സംഭാവനകള്‍ നല്‍കുന്നതിന് ഇന്ത്യയും ഫ്രാന്‍സും അഭ്യര്‍ഥിച്ചു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷന്റെ ചട്ടക്കൂടിന്റെയൂം സമത്വവും പൊതു വൈവിധ്യ ഉത്തരവാദിത്തവും ബന്ധപ്പെട്ട കാര്യശേഷികളുടെയും തത്വങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് തങ്ങളുടെ ദേശീയ നിശ്ചയ സംഭാവനകള്‍ പരിഷ്ക്കരിക്കുന്നതിനും ഇപ്പോഴത്തെ തങ്ങളുടെ അഭിലാഷത്തിനും അപ്പുറം തങ്ങളുടെ സാദ്ധ്യമായ അഭിവൃദ്ധിക്കുമായുള്ള പ്രതിജ്ഞാബദ്ധത അവര്‍ ആവര്‍ത്തിച്ചു.
15. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചട്ടക്കൂടിന്റെ കണ്‍വെന്‍ഷന്റെയും (യു.എന്‍.എഫ്.സി.സി.സിസി), പാരീസ് ഉടമ്പടിയുടെയും ഉത്തരവാദിത്തങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള പ്രാധാന്യത്തെ ഇന്ത്യയും ഫ്രാന്‍സും ആവര്‍ത്തിക്കുകയും വികസിത രാഷ്ട്രങ്ങളോട് അവരുടെ ഉത്തരവാദിത്തങ്ങളുടെ അടിസ്ഥാനത്തില്‍ കാലാവസ്ഥാഫണ്ടിലെ പ്രാഥമിക കുറവുകള്‍ നികത്തുന്നതിനുള്ള സംഭാവനകള്‍ വര്‍ദ്ധിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തിനുള്ള അന്തര്ഗവണ്മെന്റ് പാനലിന്റെ സ്പെഷ്യല്‍ റിപ്പോര്‍ട്ടിലെ വ്യാവസായത്തിന് മുമ്പുള്ള 1.5 ഡിഗ്രി സെല്‍ഷ്യസിലെ ആഗോളതാപനത്തിന്റെ പ്രത്യാഘാതവും അതോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെയൂം ഭൂമിയെയും സംബന്ധിച്ച അന്തര്‍സംസ്ഥാന ഗവണ്മെന്റ് പാനലിന്റെ പ്രത്യേക റിപ്പോര്‍ട്ടും പരിഗണിച്ചുകൊണ്ടും ഇന്ത്യയും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയന്റെ കീഴില്‍ ഹരിതഗൃഹവാതകങ്ങളുടെ വികിരണം 2020ഓടെ കുറയ്ക്കുന്നതിനായി വ്യത്യസ്തമായ ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിലും പാരീസ് ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ള കഴിയന്നുത്ര വലിയ ദേശീയ അഭിലാഷം പ്രതിഫലിപ്പിക്കുന്ന തരത്തിലും തങ്ങളുടെ പൊതുവായതും അതേസമയം വ്യത്യസ്തമായതുമായ ഉത്തരവാദിത്തങ്ങളും ബന്ധപ്പെട്ട കാര്യശേഷികളുടെയും ദീര്‍ഘകാല തന്ത്രങ്ങള്‍ വികസിപ്പിക്കും.
16. ബിയാറിറ്റ്സിലെ ജി7 ഉച്ചകോടിയുടെയൂം 2019 സെപ്റ്റംബര്‍ 23ലെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ കാലാവസ്ഥ കര്‍മ ഉച്ചകോടിയുടെയും ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സും ഇന്ത്യയും ഹരിതഗൃഹവാതകങ്ങള്‍ കുറയ്ക്കുന്നതിനും കാലാവസ്ഥവ്യതിയാനത്തെ പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങളോടൊപ്പം സാമ്പത്തിക വിതരണത്തിലൂടെയും പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനും വലിയ വികിരണം നടക്കുന്ന വ്യവസായങ്ങളെ കുറഞ്ഞ വികിരണത്തിലേക്ക് പരിണമിപ്പിക്കുന്നതിനും ഇന്ത്യയും ഫ്രാന്‍സും പിന്തുണയേകം. ‘ബിയാറിറ്റ്സ് പ്രതിജ്ഞ’യായി അംഗീകരിക്കേണ്ട വേഗത്തിലുള്ള കാര്യക്ഷമമായ ശീതീകരണത്തിനെ പിന്തുണയ്ക്കുന്നതിനായി രണ്ടു രാജ്യങ്ങളും ഹൈഡ്രോഫ്ളൂറോ കാര്ബണുകള് കുറയ്ക്കുന്നതിനും റഫ്രിജറേഷന്‍ മേഖലയിലെ ഊര്‍ജ കാര്യക്ഷമതാ നിലവാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി മൊണ്ട്രിയേല് പ്രോട്ടോകോളിലെ കിഗാലി ഭേദഗതിക്കുള്ള അംഗീകാരവും നടപ്പാക്കലും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയും ഫ്രാന്‍സും യോജിച്ച് പ്രവര്‍ത്തിക്കും. കാര്യക്ഷമമല്ലാത്ത ഫോസില്‍ ഇന്ധന സബ്സിഡികള്‍ ഘട്ടംഘട്ടമായി യുക്തിസഹമാക്കുന്നതിന് ജി20 ഉച്ചകോടിയില്‍ സ്വീകരിച്ച ഉത്തരവാദിത്തം ഇന്ത്യയും ഫ്രാന്‍സും ആവര്‍ത്തിച്ചു. അതേസമയം ഏറ്റവും ദുര്‍ബലവിഭാഗങ്ങളെ ലക്ഷ്യമാക്കി സഹായം നല്‍കുന്നതിനും സംയുക്തമായ അവലോകനത്തിനുമുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചു.
17. പുനരുപയോഗ ഊര്‍ജത്തിന്റെ വികസനവും വ്യാപനവും വേഗത്തിലാക്കുന്നതിനുള്ള തങ്ങളുടെ സംയുക്ത ഉത്തരവാദിത്തം ഇരുരാഷ്ട്രങ്ങളും ആവര്‍ത്തിച്ചു. കാര്യശേഷി നിര്‍മാണത്തിലും സൗരോര്‍ജം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സൗരോര്‍ജ കൂട്ടായ്മ മികച്ച പ്രവര്‍ത്തനങ്ങള്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ പങ്കുവയ്ക്കുന്നതിലുമുണ്ടായ പുരോഗതിയെ അവര്‍ ചൂണ്ടിക്കാട്ടി. സൗരോര്‍ജ കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ പേയ്മെന്റ് സുരക്ഷാ സംവിധാനം നടപ്പാക്കിയതിനെ രണ്ടു രാജ്യങ്ങളും അഭിനന്ദിക്കുകയും സൗരോര്‍ജ അപകട ലഘൂകരണ മുന്‍കൈക്ക് ലോകബാങ്കും ഫ്രഞ്ച് വികസന ഏജന്‍സിയും കൈവരിച്ച പുരോഗതിയെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ദേശീയ സൗരോര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ടും ഫ്രഞ്ച് അറ്റോമിക് എനര്‍ജി ആന്റ് ആള്‍ട്ടര്‍നേറ്റീവ് എനര്‍ജി കമ്മിഷ (സി.ഇ.എ)നും തമ്മില്‍ ഹൈഡ്രജന്‍ ഊര്‍ജമേഖലയില്‍ കരാര്‍ ഒപ്പിടുന്നതിനെ സ്വാഗതം ചെയ്തുകൊണ്ട് പുനരുപയോഗ ഊര്‍ജ മേഖലയിലെ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ അവര്‍ തീരുമാനിച്ചു. ഇതിന്റെ ചുവട് പിടിച്ചുകൊണ്ട് ആഫ്രിക്കയുടെ സുസ്ഥിര വികസനത്തിന് സംഭാവനകള്‍ നല്കുന്ന ഇന്ത്യയും ഫ്രാന്‍സും ഈ ഭൂഖണ്ഡത്തില്‍ സംയുക്ത പദ്ധതികള്‍ നടപ്പാക്കുന്നതിന് സഹകരിക്കുന്നതിന് താല്പര്യം പ്രകടിപ്പിച്ചു. ത്രികക്ഷ പദ്ധതികള്‍ക്കും പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളിലെ സൗരോര്‍ജ ജലസേചനം, ഗ്രാമീണവികസനം എന്നിവയ്ക്കും ചാഡിലെ ഫോട്ടോവോള്ട്ടായിക്ന്ന മേഖലയിലെ വികസനത്തിന് വേണ്ട വൈദഗ്ധ്യം നൈപുണ്യപരിശീലനത്തിലൂടെ വികസിപ്പിക്കുതിനുമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടനുവരികയാണ്.
18. ജൈവവൈവിദ്ധ്യങ്ങള്‍ നഷ്ടപ്പെടുന്നതിലും ബിയാറിറ്റ്സിലെ ജി7 ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തുന്ന ജൈവവൈവിദ്ധ്യം സംബന്ധിച്ച ചാര്‍ട്ടിന്റെയും ചുവട്പിടിച്ചുകൊണ്ടു 2020ലെ പ്രധാനപ്പെട്ട അന്തര്‍ദ്ദേശീയ സംഭവങ്ങള്‍ അതായത് മാഴ്സലിലെ ഇന്റര്‍നാഷണല്‍ യൂണിയന് ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ ലോക സംരക്ഷണ കോണ്‍ഗ്രസ്, ജൈവവൈവിദ്ധ്യത്തിന്റെ സിഒപി 15 കണ്വെന്ഷന് എന്നിവ മുന്നില്കണ്ടുകൊണ്ടു പുതിയ അന്തര്‍ദ്ദേശീയ മേഖല, ദേശീയ, പ്രാദേശിക ഉത്തരവാദിത്തങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനായി ഇന്ത്യയും ഫ്രാന്‍സും സജീവമായും സംയുക്തമായും പ്രവര്‍ത്തിക്കും. ഭാവി ആഗോള ജൈവവൈവിദ്ധ്യ തന്ത്രങ്ങളുടെ വിജയകരമായ നടപ്പാക്കല്‍ അനുസ്മരിച്ചുകൊണ്ട് കണ്‍വെന്‍ഷന്റെ മൂന്നു ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള സംഭാവനകള്‍ നേടിയെടുക്കുന്നത് വിഭവസമാഹരണത്തെ ആശ്രയിച്ചായിരിക്കുമെന്ന് വിലയിരുത്തി. വികസിക്കുന്ന രാജ്യങ്ങളിലെ ജൈവവൈവിദ്ധ്യത്തിന് വേണ്ടി അനുവദിച്ച അന്താരാഷ്ട്ര സാമ്പത്തിക വിഭവങ്ങളുടെ ഒഴുക്ക് വര്‍ദ്ധിപ്പിച്ച 2012ലെ ഹൈദരാബാദ് ലക്ഷ്യത്തിന്റെ ചുവട്പിടിച്ചുകൊണ്ട് വെല്ലുവിളിക്ക് സമാനമായ സാമ്പത്തിക വിഭവം വേണമെ ആഗ്രഹം അവര്‍ പ്രകടിപ്പിച്ചു.
19. കാലാവസ്ഥവ്യതിയാനത്തിനെതിരെ പോരാടുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വികസനത്തിനും പരിസ്ഥിതിയും സുരക്ഷയും തമ്മിലുള്ള ബന്ധം അംഗീകരിക്കുന്നതിനും സമുദ്രങ്ങള്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നതായി ഇന്ത്യയൂം ഫ്രാന്‍സും സമ്മതിച്ചു. ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതിന് അവരുടെ സമുദ്രസഹകരണം വര്‍ധിപ്പിക്കാനും തീരുമാനിച്ചു. സമുദ്രോല്‍പ്പന്നങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിനായി ഇരുകക്ഷികളും ബന്ധപ്പെട്ട അന്താരാഷട്ര വേദികളിലെ സഹകരണം ഉള്‍പ്പെടെയുള്ള സമുദ്ര ഭരണത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കും. നീല സമ്പദ്ഘടനയും സമുദ്രപിന്വലിയലും ഇന്ത്യയുടെയും ഫ്രാന്സിന്റെയൂം പൊതു മുന്‍ഗണനകളാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ മഹാസമുദ്രം ഉള്‍പ്പെടെയുള്ള സമുദ്രത്തെക്കുറിച്ചുള്ള മികച്ച അറിവിനായി സമുദ്രശാസ്ത്ര ഗവേഷണരംഗത്തിലെ സാദ്ധ്യതകള്‍ പരിശോധിക്കുന്നതിന് ഇരുകക്ഷികളും സമ്മതിച്ചു.
20. ന്യൂഡല്‍ഹിയില്‍ 2019 സെപ്റ്റംബര്‍ 2 മുതല്‍ 13 വരെ നടക്കുന്ന യുണൈറ്റഡ് നേഷന്‍സ് കണ്വെന്ഷന് ടു കോമ്പാറ്റ് ഡെസര്‍ട്ടിഫിക്കേഷന്റെ 14-ാം കോണ്‍ഫറന്‍സിനും 1994ല്‍ പാരീസില്‍ ഒപ്പിട്ട കണ്‍വെന്‍ഷന്റെ 25-ാം വാര്‍ഷികത്തിനും മുന്നോടിയായി ഭൂമാതാവിന്റെ ഉപയോഗം സുസ്ഥിരമായി പരിവര്ത്തനപ്പെടുത്തേണ്ടതിന്റെ അടിയന്തിര ആവശ്യം ഇന്ത്യയും ഫ്രാന്‍സും അനുസ്മരിച്ചു. ഒരു വശത്ത് ദാരിദ്ര്യം, അസമത്വം, ഭക്ഷ്യസുരക്ഷയില്ലായ്മ എന്നിവയെ നേരിടുന്നതിനും മറുവശത്ത് കാലാവസ്ഥാ വ്യതിയാനത്തെ കുറയ്ക്കുന്നതിനും ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ഭൂമി പുനസ്ഥാപിക്കല്‍ നടപടികള്‍ക്ക് സംഭാവന ചെയ്യാനുമുള്ള ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചു. ദി ഇന്റര്ഗവമെന്റല് സയന്‍സ്-പോളിസി പ്ലാറ്റ്ഫോം ഓണ്‍ ബയോഡൈവേഴ്സിറ്റി ആന്റ് ഇക്കോ സര്‍വീസസിന്റെ ശിപാര്ശകളുടെയൂം ഭൂമിയുടെ സ്ഥാനഭ്രംശത്തിന്റെയും പുനസ്ഥാപനത്തിന്റെയും അതിന്റെ ജൈവവൈവിദ്ധ്യത്തിന്റെ ആഗോള വിലയിരുത്തല്‍ സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ടിന്റെയും ഒപ്പം കാലാവസ്ഥാ വ്യതിയാനവും ഭൂമിയെയും സംബന്ധിച്ച് 2019 ഓഗസ്റ്റില്‍ ജനീവയില്‍ വച്ച് അംഗീകരിച്ച ഐ.പി.സി.സി പ്രത്യേക റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും ഈ നടപടികള്‍.
21. ഇതു പ്രകാരം, അംഗീകൃത സര്ട്ടിഫിക്കേഷനിലൂടെയുള്ള പാരിസ്ഥിതിക വീക്ഷണത്തിലൂടെ വനനശീകരണത്തെ പ്രതിരോധിക്കുന്നതിനായി കാര്ഷികോല്പന്നങ്ങള് ലഭ്യമാക്കുന്നതിനായി സുസ്ഥിര ശൃംഖലകള്‍ വികസിപ്പിക്കുന്നതിന് മെറ്റ്സില്‍ ജി7 പരിസ്ഥിതി മന്ത്രിമാര്‍ രൂപം നല്കിയ സംവിധാനത്തെ പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തീരുമാനിച്ചിരുന്നു.
22. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ഭീകരവാദവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലും ഇന്ത്യയിലും ഉണ്ടായ സംഭവങ്ങളും ഉള്‍പ്പെടെ എല്ലാ രീതിയിലും ഭാവത്തിലും ഉള്ള ഭീകരവാദത്തെ ഇരു നേതാക്കളും വീണ്ടും ശക്തമായി അപലപിച്ചു.
23. ഭീകരവാദത്തിനെതിരെ 2016 ജനുവരിയില്‍ നടത്തിയ സംയുക്ത പ്രസ്താവനയെ അനുസ്മരിച്ചുകൊണ്ട്, എല്ലായിടത്തുനിന്നും ഭീകരവാദം തുടച്ചുനീക്കാനുള്ള ദൃഢനിശ്ചയം ആവര്‍ത്തിക്കുകയും ഭീകരവാദത്തെ തടുക്കാനും ഭീകരവാദത്തിനു പണം ലഭ്യമാക്കുന്നതിനെ പ്രതിരോധിക്കാനും രാജ്യാന്തര സമൂഹത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു. മാര്‍ച്ച് 28ന് അംഗീകരിച്ച, ഭീകരവാദത്തിനു പണം ലഭ്യമാക്കുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള യു.എന്‍.എസ്.സി. പ്രമേയം 2462 നടപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. 2018 ഏപ്രിലില്‍ പാരീസില്‍ ഫ്രഞ്ച് ഗവണ്മെന്റ് സംഘടിപ്പിച്ച സമ്മേളനത്തിന്റെ തുടര്‍ച്ചയായി നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന, ഭീകരവാദത്തിനു പണം ലഭ്യമാക്കുന്നതിനെ പ്രതിരോധിക്കുന്നുള്ള ‘ഭീകരവാദത്തിനു പണമില്ല’ എന്ന പ്രമേയത്തോടെ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിലേക്കു സംഘടനയെ ക്ഷണിക്കുകയും ചെയ്തു. ആഗോള ഭീകരവാദ ഭീഷണിയെ നേരിടുന്നതിനായി ഇന്ത്യ നിര്‍ദേശിച്ച ആഗോള സമ്മേളനം പരമാവധി നേരത്തേ നടത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഇരു നേതാക്കളും പരസ്പരം സമ്മതിച്ചു.
24. ദക്ഷിണേഷ്യയിലും സഹേല്‍ മേഖലയിലും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന അല്‍ ഖയ്ദ, ഡേഷ്/ഐ.എസ്.ഐ.എസ്., ജയ്ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍, ലഷ്കര്‍-ഇ-തോയ്ബ എന്നിവയിലും അവയുമായി ബന്ധമുള്ളതുമായ സംഘടനകളിലുംപെട്ട ഭീകരവാദികളുടെ രാജ്യാതിര്‍ത്തികള്‍ കടന്നുള്ള സഞ്ചാരത്തെ തടയുന്നതിനും ഭീകരവാദികളുടെ സുരക്ഷിത കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യവും തകര്‍ക്കുന്നതിനും തീവ്രവാദ ശൃംഖലകളും അവരുടെ സാമ്പത്തിക സ്രോതസ്സുകളും തകര്‍ക്കുന്നതിനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ രാജ്യങ്ങളോട് അവര്‍ അഭ്യര്‍ഥിച്ചു.
25. ഇരു രാജ്യങ്ങളിലെയും കേന്ദ്ര ഏജന്‍സികള്‍ തമ്മിലും അന്വേഷണ ഏജന്‍സികള്‍ തമ്മിലും മികച്ച സഹകരണം തുടരുന്നതോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കാനും യാഥാസ്ഥിതികവല്ക്കരണത്തെ, പ്രത്യേകിച്ച് ഓണ്‍ലൈന്‍ വഴിയുള്ളതിനെ, പ്രതിരോധിക്കാന്‍ പുതിയ ശ്രമങ്ങള്‍ക്കു തുടക്കമിടാനും നേതാക്കള്‍ തീരുമാനിച്ചു.
26. കഴിഞ്ഞ മെയ് 15നു പാരീസില്‍വെച്ചു തീരുമാനിച്ച പ്രകാരം ഭീകരവാദ, ഹിംസാത്മക ഉള്ളടക്കം ഇന്റര്‍നെറ്റില്‍നിന്ന് ഒഴിവാക്കുന്നതിനായി ക്രൈസ്റ്റ് ചര്‍ച്ച് കോള്‍ റ്റു ആക്ഷന്‍ നടപ്പാക്കുന്നതിനുള്ള പിന്തുണ ആവര്‍ത്തിച്ചു പ്രഖ്യാപിക്കപ്പെട്ടു. ഭീകവാദത്തെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐക്യരാഷ്ട്ര സംഘടന, ജി.സി.ടി.എഫ്., എഫ്.എ.ടി.എഫ്., ജി 20 മുതലായ ബഹുരാഷ്ട്ര വേദികളില്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഇരുപക്ഷവും സമ്മതിച്ചു. ഭീകരവാദത്തെ സംബന്ധിക്കുന്ന യു.എന്‍.എസ്.സി. പ്രമേയം 1267 ഉള്‍പ്പെടെയുള്ള പ്രസക്തമായ പ്രമേയങ്ങള്‍ നടപ്പാക്കാന്‍ യു.എന്നില്‍ അംഗത്വമുള്ള രാജ്യങ്ങളോട് അവര്‍ അഭ്യര്‍ഥിച്ചു. രാജ്യാന്തര ഭീകരവാദത്തെക്കുറിച്ചുള്ള സമഗ്ര കണ്‍വെന്‍ഷ(സി.സി.ഐ.ടി.)ന് എത്രയും വേഗം ഐക്യരാഷ്ട്രസംഘടനയുടെ അംഗീകാരം നേടിയെടുക്കുന്നതിനായി പ്രയത്നിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
27. കപ്പല്‍ഗതാഗത രംഗത്തുള്ള സ്വാതന്ത്ര്യം; അതില്‍ വിശേഷിച്ച് ഇന്‍ഡോ-പസഫിക് മേഖലയിലേത് നിലനിര്‍ത്താനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയും ഫ്രാന്‍സുമായുള്ള നാവിക സുരക്ഷാ സഹകരണം തന്ത്രപ്രധാനമായ പങ്കാളിത്തത്തിനുള്ള പ്രധാന രംഗങ്ങളില്‍ ഒന്നാണ്. ഇതുമായി ബന്ധപ്പെട്ട്, 2018 മാര്‍ച്ചില്‍ പ്രസിഡന്റ് മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അംഗീകരിച്ച, ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യാ-ഫ്രാന്‍സ് സഹകരണത്തിനായുള്ള സംയുക്ത തന്ത്രപ്രധാന നയരേഖയുടെ നിഗമനങ്ങള്‍ വേഗം നടപ്പാക്കിയതിനെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു.
28. വൈറ്റ് ഷിപ്പിങ് കരാര്‍ നടപ്പാക്കുന്നതിനായി ഗുരുഗ്രാമിലുള്ള ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍- ഇന്ത്യന്‍ മഹാസമുദ്ര മേഖല(ഐ.എഫ്.സി.-ഐ.ഒ.ആര്.)യില്‍ ഫ്രഞ്ച് ലെയ്സണ്‍ ഓഫീസറെ നിയമിക്കുന്നതിനെ ഇന്ത്യയും ഫ്രാന്‍സും സ്വാഗതം ചെയ്തു.
29. ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷനി(ഐ.ഒ.ആര്.എ.)ലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫ്രാന്‍സും ഇന്ത്യയും ഉദ്ദേശിക്കുന്നു. ഇതോടൊപ്പം ദക്ഷിണേന്ത്യന്‍ മഹാസമുദ്രത്തില്‍ കൊള്ളയും എല്ലാതരത്തിലുമുള്ള കള്ളക്കടത്തും അവസാനിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ താല്പര്യമുള്ള രാജ്യങ്ങളുമായി സഹകരിച്ചു മെച്ചപ്പെടുത്താനും ഉദ്ദേശിക്കുന്നു. 2020 മുതല്‍ 2022 വരെ, ഫ്രാന്‍സ് അധ്യക്ഷത വഹിക്കുന്ന ഇന്ത്യന്‍ ഓഷ്യല്‍ നാവല്‍ സിംപോസിയ(ഐ.ഒ.എന്‍.എസ്.)വുമായി ഫ്രാന്‍സ് സഹകരിക്കും.
30. ബഹുരാഷ്ട്ര സംവിധാനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പ്രതിജ്ഞാബദ്ധമായ ജനാധിപത്യ സമൂഹങ്ങളാണ് ഫ്രാന്‍സിലും ഇന്ത്യയിലും ഉള്ളത്. 21ാം നൂറ്റാണ്ടിന്റെ വെല്ലുവിളികളെ നേരിടുന്നതിനു പരിഷ്കൃതവും കൂടുതല്‍ പ്രവര്‍ത്തന ശേഷി ഉള്ളതുമായ രാജ്യാന്തര സമൂഹം ആവശ്യമാണെന്ന് ഇരു രാജ്യങ്ങളും കരുതുന്നു. ഇക്കാരണത്താലാണ് ജി7 ഉച്ചകോടിയില്‍ ഇന്ത്യയുമായി ചേര്‍ന്ന് ഡിജിറ്റല്‍വല്‍ക്കരണം, കാലാവസ്ഥാ രംഗത്തെ പ്രതിസന്ധികള്‍, ജൈവവൈവിധ്യത്തിലെ ചോര്‍ച്ച എന്നീ കാര്യങ്ങള്‍ ഉന്നയിക്കാന്‍ ഫ്രാന്‍സ് ആഗ്രഹിച്ചത്. ഇന്ത്യക്കു സ്ഥിരാംഗത്വം ലഭിക്കുംവിധം ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ കൗണ്‍സില്‍ വികസിപ്പിക്കണമെന്ന് ഫ്രാന്‍സും ഇന്ത്യയും ആവശ്യപ്പെടുന്നു. ലോക വ്യാപാര സംഘടന ആധുനികവല്‍ക്കരിക്കുന്നതിനായി 2020 ജൂണില്‍ നടക്കുന്ന 12ാമതു മന്ത്രിതല സമ്മേളനത്തിന് ഉള്‍പ്പെടെ മറ്റുള്ളവരുമായി ചേര്‍ന്നു വേഗത്തിലും സൃഷ്ടിപരമായും പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. ദീര്‍ഘകാലമായി വളര്‍ച്ചയുടെയും വികസനത്തിന്റെയും പ്രധാന പ്രഭവകേന്ദ്രമായി നിലകൊള്ളുന്ന തുറന്നതും നീതിപൂര്‍ണവും സുതാര്യവും ചട്ടപ്രകാരമുള്ളതുമായ ബഹുരാഷ്ട്ര വ്യാപാര സംവിധാനത്തെ കരകയറ്റുന്നതിനായി തര്‍ക്കപരിഹാര സംവിധാനത്തിനു പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് സംഘടനയുടെ നിയമങ്ങള്‍ പരിഷ്കരിക്കുകയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും വേണമെന്ന് അവര്‍ പരസ്പരം സമ്മതിച്ചു. മേന്മയാര്ന്ന അടിസ്ഥാന സൗകര്യ നിക്ഷേപത്തിനായി ജി 20 ആശയങ്ങള്‍ നടപ്പാക്കുന്നതിനെ ഇരു നേതാക്കളും പിന്തുണച്ചു. ഔദ്യോഗിക ഉഭയകക്ഷി കടങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുള്ള പ്രധാന രാജ്യാന്തര വേദിയായ പാരീസ് ക്ലബില്‍ രണ്ടു രാജ്യങ്ങളും സഹകരിച്ചുവരുന്നുണ്ട്.
31. ഈ ഉഭയകക്ഷി ബന്ധത്തിന്റെ മൂല്യം വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനു സാധിക്കുമെന്നു തിരിച്ചറിഞ്ഞ് തന്ത്രപ്രധാനവും ബഹുരാഷ്ട്രപരവുമായ കാര്യങ്ങളിലും വ്യാപാരം, നിക്ഷേപം, നൂതനാശയം എന്നീ മേഖലകളിലും യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള ബന്ധം ആഴമേറിയതാക്കാനുള്ള ദൃഢനിശ്ചയം ഫ്രാന്‍സും ഇന്ത്യയും ആവര്‍ത്തിച്ചു.
32. മേഖലാതലത്തില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളില്‍ ഉള്‍പ്പെടെ ഇന്ത്യയും ഫ്രാന്‍സും രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കുമായി സജീവമായി സഹകരിച്ചുവരുന്നു. ഭരണഘടനാപരമായ ക്രമം, മനുഷ്യാവകാശങ്ങള്‍, അതില്‍ത്തന്നെ കഴിഞ്ഞ 18 വര്‍ഷത്തിനിടെ നേടിയെടുത്ത വനിതകളുടെ അവകാശങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനെ അടിസ്ഥാനമാക്കിയുള്ള ദീര്‍ഘകാലത്തേക്കു നിലനില്‍ക്കുന്ന രാഷ്ട്രീയ പരിഹാരത്തിലേക്കു നയിക്കുംവിധം അഫ്ഘാന്റെ നേതൃത്വത്തിലുള്ളതും അഫ്ഘാന്റേത് ആയതും അഫ്ഘാന്‍ നിയന്ത്രിക്കുന്നതുമായ എല്ലാവര്ക്കും സമാധാനം പകരുന്ന ഒത്തുതീര്‍പ്പു പ്രക്രിയയെ ഇരു രാജ്യങ്ങളും പിന്തുണയ്ക്കുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് യഥാസമയം നടത്തുക, ഭീകരവാദ ആക്രമണം അവസാനിപ്പിക്കുക, ഭീകരവാദികളുടെ സുരക്ഷിത കേന്ദ്രങ്ങളും ഉല്പാദന കേന്ദ്രങ്ങളും ഇല്ലാതാക്കുക, അഫ്ഗാനിസ്ഥാനില്‍ സമാധാനവും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ അവര്‍ ഉന്നയിച്ചു.
33. മേഖലാ തലത്തിലും രാജ്യാന്തര തലത്തിലും സമാധാനവും സുരക്ഷയും ഉറപ്പിക്കാനായി ഇറാനിയന്‍ ആണവ പദ്ധതി സംബന്ധിച്ച സംയുക്ത സമഗ്ര കര്‍മപദ്ധതി പിന്തുടരുന്നതോടൊപ്പം യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2231 കൂടി ആവശ്യമാണെന്ന് ഫ്രാന്‍സും ഇന്ത്യയും വിലയിരുത്തി. നിലവിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്തുന്നതിനായി ചര്‍ച്ചകള്‍ ഉള്‍പ്പെടയുള്ള സമാധാനപരമായ നീക്കങ്ങളിലൂടെ വേണം ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്നും ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടി.
34. നിലവിലുള്ള ബന്ധത്തില്‍ സംതൃപ്തി രേഖപ്പെടുത്തുന്നതോടൊപ്പം ഇരു രാജ്യങ്ങളും മേഖലാതലത്തിലും ആഗോളതലത്തിലും ഉള്ള പ്രധാന പ്രശ്നങ്ങളോടു പുലര്‍ത്തിവരുന്ന സമീപനത്തിനു ശക്തി പകരുന്നത് ഉള്‍പ്പെടെ കൂടുതല്‍ ശക്തവും അടുപ്പമേറിയതും ബഹുമാനപൂര്‍ണവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ഇരു രാജ്യങ്ങളും ഊന്നിപ്പറഞ്ഞു.
***