പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സൗത്ത് ബ്ലോക്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തുകയും ആശംസകള്‍ നേരുകയും ചെയ്തു.
കഴിഞ്ഞ ദിവസം പൂര്‍ത്തിയായ പൊതു തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിനു പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. നൃപേന്ദ്ര മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ. അജിത് ദോവല്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. പി.കെ.മിശ്ര, സെക്രട്ടറി ശ്രീ. ഭാസ്കര്‍ ഖുല്‍ബെ എന്നിവര്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി പ്രധാനമന്ത്രിയുടെ ഓഫീസ് ഒന്നാകെ നടത്തിയ പ്രവര്‍ത്തനങ്ങളെയും സമര്‍പ്പണത്തെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ ജനതയുടെ ആശകളും പ്രതീക്ഷകളും പ്രാവര്‍ത്തികമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നതിനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നതിനു സ്വയം സമര്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്തു.
ഗവണ്മെന്റില് ജനങ്ങള്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നെന്നും ഈ പ്രതീക്ഷകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉള്ളവര്‍ക്കു പരമാവധി പ്രവര്‍ത്തിക്കാനുള്ള ഊര്ജമായിത്തീരുന്നെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സംഘത്തിലെ ഓരോ അംഗത്തിന്റെയും സംഭാവനകളെ അനുസ്മരിച്ച ശ്രീ. മോദി, കഴിഞ്ഞ അഞ്ചു വര്‍ഷം തനിക്കും പഠന കാലമായിരുന്നുവെന്നു വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസിലെ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
Had a wonderful interaction with the entire PMO staff. Thanked them for their hardwork over the last 5 years. Also thanked their family members, who have been very understanding. Emphasised on the importance of teamwork and how it ensures better efficiency and service delivery. pic.twitter.com/iT2MaotX5G
— Narendra Modi (@narendramodi) May 24, 2019