സിവില്‍, വാണിജ്യ വിഷയങ്ങളില്‍ പരസ്പര നിയമസഹായത്തിന് ഇന്ത്യയും ബലാറസും തമ്മിലുള്ള കരാറിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
സിവില്‍ വാണിജ്യ വിഷയങ്ങളില്‍ കരാറില്‍ ഏര്‍പ്പെട്ട കക്ഷികള്‍ക്ക് പരസ്പര നിയമസഹായം നല്‍കുന്നതിനെ കരാര്‍ നിലവില്‍ വരുന്ന മുറയ്ക്ക് പ്രോത്സാഹിപ്പിക്കും.
വരുമാനമോ വര്‍ഗ്ഗമോ ലിംഗമോ പരിഗണിക്കാതെ സിവില്‍ വാണിജ്യ വിഷയങ്ങളില്‍ അതതു രാജ്യങ്ങളിലെ പൗരന്മാര്ക്ക് നിയമസഹായം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് കരാര്‍.