Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുതിയ കാഴ്ച പരിമിതി സൗഹൃദ നാണയ പരമ്പര പ്രധാനമന്ത്രി പുറത്തിറക്കി.

പുതിയ കാഴ്ച പരിമിതി സൗഹൃദ നാണയ പരമ്പര പ്രധാനമന്ത്രി പുറത്തിറക്കി.

പുതിയ കാഴ്ച പരിമിതി സൗഹൃദ നാണയ പരമ്പര പ്രധാനമന്ത്രി പുറത്തിറക്കി.

പുതിയ കാഴ്ച പരിമിതി സൗഹൃദ നാണയ പരമ്പര പ്രധാനമന്ത്രി പുറത്തിറക്കി.


 

കാഴ്ച പരിമിതിയുള്ളവരുടെ ഉപയോഗത്തിനായി 1 രൂപ, 2 രൂപ, 5 രൂപ, 10 രൂപ,20 രൂപ എന്നീ കറന്‍സികളുടെ പുതിയ നാണയ പരമ്പര ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കി. പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗ്ഗില്‍, കാഴ്ചയില്ലാത്ത കുട്ടികള്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത ചടങ്ങിലാണ് നാണയങ്ങള്‍ പുറത്തിറക്കിയത്. ചടങ്ങിലേയ്ക്ക് കുട്ടികളെ ക്ഷണിക്കാന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി സന്തുഷ്ടി രേഖപ്പെടുത്തി. അവരുമായി ആശയവിനിമയം നടത്താന്‍ ഇങ്ങനെ ഒരു അവസരം ലഭിച്ചതില്‍ അദ്ദേഹം കുട്ടികള്‍ക്കു നന്ദിപറയുകയും ചെയ്തു.

അവസാന കാതം വരെ നടന്ന്, അവസാനത്തെ വ്യക്തിയുടെയും അരികില്‍ എത്തുക എന്നതാണ് ഈ ഗവണ്‍മെന്റിനെ നയിക്കുന്ന കാഴ്ച്ചപ്പാട് എന്ന് പുതിയ നാണയ പരമ്പര പുറത്തിറക്കിക്കൊണ്ട് പ്രധാന മന്ത്രി പറഞ്ഞു. ഈ കാഴ്ച്ചപ്പാട് മനസില്‍ വച്ചാണ് പുതിയ പരമ്പരയില്‍പ്പെട്ട നാണയങ്ങള്‍ രൂപകല്പന ചെയ്തു പുറത്തിറക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പുതുതായി പ്രചാരത്തിലാകുന്ന നാണയങ്ങള്‍ക്ക് പല പ്രത്യേകതകളും ഉണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് ഏറ്റവും പ്രയോജനപ്പെടുന്നത് കാഴ്ച പരിമിതര്‍ക്കാണ്. കാഴ്ച്ചയില്ലാത്തവര്‍ക്ക് പുതിയ നാണയങ്ങളുടെ ഉപയോഗം സുഗമമായിരിക്കും. മാത്രവുമല്ല ഇത് അവര്‍ക്ക് ആത്മവിശ്വാസം നല്കുകയും ചെയ്യും. – പ്രധാന മന്ത്രി പറഞ്ഞു.
ദിവ്യാംഗ സമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെ കുറിച്ചും പ്രധാന മന്ത്രി സൂചിപ്പിച്ചു. ഓരോ സംരംഭവും ദിവ്യാംഗ സൗഹൃദമാക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റ് വളരെ സംവേദന ക്ഷമമാണെന്നും പ്രധാന മന്ത്രി പറഞ്ഞു.

പുതിയ നാണയങ്ങള്‍ രൂപകല്പന ചെയ്തു അവതരിപ്പിക്കാന്‍ പ്രവര്‍ത്തിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍, സെക്യൂരിറ്റി പ്രിന്റിംങ് ആന്‍ഡ് മിന്റിംങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ധന മന്ത്രാലയം എന്നിവയ്ക്ക് പ്രധാന മന്ത്രി നന്ദി പറഞ്ഞു.

പുതിയ പരമ്പരയിലുള്ള നാണയങ്ങള്‍ പുറത്തിറക്കിയതിന് പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയ മധ്യേ കുട്ടികള്‍ അദ്ദേഹത്തിനു നന്ദി പറഞ്ഞു. തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഈ നാണയങ്ങള്‍ വലിയ അളവില്‍ സഹായിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

കാഴ്ച്ചയില്ലാത്തവര്‍ക്കു കൂടി വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ തക്ക വിധം രൂപകല്പന ചെയ്തിരിക്കുന്ന പുതിയ നാണയങ്ങള്‍ക്ക് നിരവധി പ്രത്യേകതകള്‍ ഉണ്ട്.

തുകയുടെ മൂല്യം കൂടും തോറും നാണയത്തിന്റെ ഭാരം വര്‍ധിക്കും എന്നതാണ് ഒരു പ്രത്യേകത. പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്ന 20 രൂപ നാണയത്തിന് മിനുസമുള്ള പന്ത്രണ്ട് വശങ്ങളുണ്ടാവും. ബാക്കിയുള്ളവ വൃത്താകൃതിയിലാണ്.

കേന്ദ്ര ധനകാര്യ മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്‌ലി, കേന്ദ്ര ധനകാര്യ സഹ മന്ത്രി ശ്രീ പൊന്‍രാധാകൃഷണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.