Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഇന്ത്യ ടുഡേ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ഇന്ത്യ ടുഡേ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ഇന്ത്യ ടുഡേ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ഇന്ത്യ ടുഡേ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തു


ന്യൂഡെല്‍ഹിയില്‍ ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു.
സ്വച്ഛ് ഭാരത് മിഷന്‍ സംബന്ധിച്ചു ബോധവല്‍ക്കരണം നടത്തിയതിന് ഇന്ത്യ ടുഡേ ഗ്രൂപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.
ഇതുവരെയുള്ള തന്റെ ഭരണകാലത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ദേശീയ തലത്തിലുള്ള അനുഭവക്കുറവ് ഫലത്തില്‍ അനുഗ്രഹമായിത്തീര്‍ന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ കൈക്കൊള്ളപ്പെട്ട നടപടികള്‍ വിദേശനയം നടപ്പാക്കുന്നതു സംബന്ധിച്ചു പ്രചരിപ്പിക്കപ്പെട്ട ആശങ്കള്‍ക്കു വിരാമമിട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ ഇന്ത്യ നവ ഇന്ത്യയും വ്യത്യസ്തമായ ഇന്ത്യയും ആയിത്തീര്‍ന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഓരോ സൈനികന്റെയും ജീവന്‍ വിലയേറിയതാണെന്നും ആര്‍ക്കുംതന്നെ ഇനി ഇന്ത്യയോടു കളിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഓരോ തീരുമാനവും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി കൈക്കൊള്ളാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തുമുള്ള ചില ദേശവിരുദ്ധ ശക്തികള്‍ ഇന്ത്യയില്‍ പ്രകടമായ ഇപ്പോഴത്തെ ഐക്യത്തെ ഭയക്കുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഈ ഭയം ഒരുതരത്തില്‍ ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. ശത്രുക്കള്‍ ഇന്ത്യയുടെ ശൗര്യത്തെയും അഴിമതിക്കാര്‍ ഇന്ത്യയിലെ നിയമത്തെയും ഭയക്കുന്നുവെന്നും ഈ ഭയം നല്ലതാണെന്നും ശ്രീ. നരേന്ദ മോദി വ്യക്തമാക്കി. ശേഷിയും വിഭവങ്ങളും സംബന്ധിച്ച ആത്മവിശ്വാസത്തോടെ നവ ഇന്ത്യ മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗവണ്‍മെന്റിന്റെയും സൈന്യത്തിന്റെയും ലക്ഷ്യങ്ങളെ സംശയിക്കുന്നവരുടെ നിലപാടിനെ പ്രധാനമന്ത്രി ചോദ്യംചെയ്തു. നരേന്ദ്ര മോദിയെ എതിര്‍ക്കുന്നതിലൂടെ ഇവര്‍ ഇന്ത്യയെത്തന്നെ എതിര്‍ക്കുകയും രാജ്യത്തിനു ദോഷം വരുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അത്തരക്കാര്‍ ഇന്ത്യന്‍ സൈന്യത്തെ അവിശ്വസിക്കുകയും ഇന്ത്യയില്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുകയും ആണു ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏറെ രാഷ്ട്രീയക്കളികള്‍ക്കു പാത്രമായ റഫേല്‍ ഫൈറ്റര്‍ ജെറ്റിന്റെ അഭാവം ഇന്ത്യ നേരിടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരുടെ പ്രവര്‍ത്തനമാണോ ദേശസുരക്ഷയെ പ്രതികൂലമായി ബാധിച്ചത്, അവരെ പ്രധാനമന്ത്രി ശക്തമായി വിമര്‍ശിച്ചു.
ഏറെക്കാലമായി രാജ്യം ഭരിച്ചിരുന്നവര്‍ക്കു രണ്ടു കാര്യങ്ങളിലായിരുന്നു താല്‍പര്യം- തൊഴിലില്ലായ്മ വേതനത്തിലും പങ്കുപറ്റുന്നതിലും. ഇക്കാരണത്താല്‍ ഏറ്റവും ദുരിതം അനുഭവിച്ചതു സൈനികരും കര്‍ഷകരുമാണെന്ന് അദ്ദേഹം പറഞ്ഞു.
ചിലര്‍ നടത്തിയ ഇടപാടുകളാണു പ്രതിരോധ രംഗത്തിനു തിരിച്ചടിയായതെങ്കില്‍ തൊഴിലില്ലായ്മാ വേതനത്തിനപ്പുറമുള്ള നയമില്ലായിരുന്നതിനാല്‍ കാര്‍ഷിക മേഖല ദുരിതം അനുഭവിക്കേണ്ടിവന്നു. തൊഴിലില്ലായ്മാ വേതനം വിതരണം ചെയ്തിരുന്നതിനാല്‍ ദരിദ്രര്‍ എപ്പോഴും ദരിദ്രരായി തുടരുകയും രാഷ്ട്രീയക്കാരുടെ ദയയ്ക്കായി കാത്തിരിക്കേണ്ടി വരികയും ചെയ്തുവെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. ഇതിനു നല്ല ഉദാഹരണമായി കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷക ക്ഷേമത്തിനായുള്ള സമഗ്ര പദ്ധതിയായ പിഎം കിസാന്‍ സമ്മാന്‍ നിധി കര്‍ഷകരെ ശാക്തീകരിക്കാനുള്ള ഗവണ്‍മെന്റിന്റെ വ്യത്യസ്തമായ സമീപനത്തിന്റെ ഭാഗമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രഖ്യാപിക്കപ്പെട്ട് 24 ദിവസത്തിനകം അതു നടപ്പാക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ഗവണ്‍മെന്റിന്റെ 55 മാസവും മറ്റുള്ളവരുടെ ഗവണ്‍മെന്റുകളുടെ 55 വര്‍ഷവും ഭരണത്തിന്റെ വൈരുദ്ധ്യപരമായ സമീപനം പ്രകടമാക്കുന്നുവെന്നു പ്രധാനമന്ത്രി വിശദീകരിച്ചു.
അവര്‍ക്ക് ഉണ്ടായിരുന്നത് ടോക്കണ്‍ സമീപനമാണെന്നും തങ്ങളുടേത് സമഗ്ര സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. സൈനികര്‍ക്ക് ഒരു റാങ്ക്, ഒരു പെന്‍ഷന്‍ നടപ്പാക്കിയതും ദരിദ്രരെ സാമ്പത്തിക സംവിധാനത്തിന്റെ ഭാഗമാക്കിയതും ഉജ്വല യോജന വഴി മാലിന്യമുക്തമായ പാചകവാതകം ലഭ്യമാക്കിയതും എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കിയതും സംബന്ധിച്ചും എല്ലാവര്‍ക്കും പാര്‍പ്പിടമെന്ന പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
എന്തുകൊണ്ട് ഇതുവരെ ഇന്ത്യയില്‍ തുറസ്സായ സ്ഥലത്തു മലവിസര്‍ജനം ഇല്ലാതാക്കാന്‍ സാധിച്ചില്ലെന്നും യുദ്ധസ്മാരകമോ പൊലീസ് സ്മാരകമോ നിര്‍മിക്കാനായില്ലെന്നും തുടങ്ങി ഏതാനും ചോദ്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തി.
ഇന്ത്യ ദാരിദ്ര്യത്തെ അതിവേഗം തുടച്ചുനീക്കുകയാണെന്നും നമ്മുടേത് ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എങ്ങനെയാണ് അതിവേഗം അടിസ്ഥാന സൗകര്യം ഒരുക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഗവണ്‍മെന്റ് നിയമവും നടപടിയും കൂട്ടിയിണക്കുന്നതില്‍ വിശ്വസിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. 2014 മുതല്‍ 2019 വരെയുള്ള കാലഘട്ടം എല്ലാവരുടെയും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ളതാണെന്നും 2019 മുതലുള്ള കാലഘട്ടം പ്രതീക്ഷകള്‍ നിറവേറ്റുന്നതിനും പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ താണ്ടുന്നതിനും ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.