Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രയാഗ്‌രാജില്‍ സ്വച്ഛ് കുംഭ്, സ്വച്ഛ് ആഭാര്‍ പദ്ധതിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

പ്രയാഗ്‌രാജില്‍ സ്വച്ഛ് കുംഭ്, സ്വച്ഛ് ആഭാര്‍ പദ്ധതിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

പ്രയാഗ്‌രാജില്‍ സ്വച്ഛ് കുംഭ്, സ്വച്ഛ് ആഭാര്‍ പദ്ധതിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

പ്രയാഗ്‌രാജില്‍ സ്വച്ഛ് കുംഭ്, സ്വച്ഛ് ആഭാര്‍ പദ്ധതിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


പ്രയാഗ്‌രാജില്‍ സ്വച്ഛ് കുംഭ്, സ്വച്ഛ് ആഭാര്‍ പദ്ധതിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. പ്രയാഗ്‌രാജിലെ വിശുദ്ധ സംഗമത്തില്‍ മുങ്ങിനിവര്‍ന്ന് കുംഭമേള പ്രദേശം ശുചിയാക്കുന്ന ശുചീകരണ തൊഴിലാളികളില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ ‘ചരണവന്ദനം’ ചെയ്തശേഷമാണ് അദ്ദേഹം വേദിയില്‍ എത്തിയത്. പ്രയാഗ്‌രാജില്‍ കുംഭമേളയ്ക്കായി സംഗമിക്കുന്നവര്‍ക്കായി ഏറ്റവും മികച്ച സജ്ജീകരണങ്ങള്‍ ഒരുക്കിയതിനായി പ്രയത്‌നിച്ചവരെ പ്രധാനമന്ത്രി ‘കര്‍മയോഗികള്‍’ എന്നു വിശേഷിപ്പിച്ചു. ഈ അവസരത്തില്‍ ദേശീയ ദുരന്ത നിവാരണ സേന, വള്ളക്കാര്‍, നാട്ടുകാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെപ്പറ്റി അദ്ദേഹം പരാമര്‍ശിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി 21 കോടി ജനങ്ങള്‍ കുംഭമേള സന്ദര്‍ശിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, അസാധ്യമായി ഒന്നുമില്ലെന്നു ശുചീകരണ തൊഴിലാളികള്‍ തെളിയിച്ചിരിക്കുകയാണെന്നു കൂട്ടിച്ചേര്‍ത്തു. ഇത്തവണ കുംഭമേളയ്ക്കു ലഭിച്ച എല്ലാ കീര്‍ത്തിക്കും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും ശുചീകരണ തൊഴിലാളികളുടെ ചരണവന്ദനം ചെയ്തത് എന്നും തന്റെ ഓര്‍മയില്‍ തങ്ങിനില്‍ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നു പ്രഖ്യാപിക്കപ്പെട്ട സ്വച്ഛ് സേവാ സമ്മാന്‍ കോശ് ശുചീകരണ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവശ്യഘട്ടങ്ങളില്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാന്‍ അതിവേഗം പുരോഗമിക്കുകയാണെന്നു പ്രധാനമന്ത്രി തുടര്‍ന്നു വ്യക്തമാക്കി. ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിനു മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികം ആഘോഷിക്കുംമുന്‍പേ തുറസ്സായ സ്ഥലത്തു മലവിസര്‍ജനം ഒട്ടും ഇല്ലാത്ത രാജ്യമെന്ന പദവി നേടിയെടുക്കാനുള്ള ഊര്‍ജിത യജ്ഞത്തിലാണു നാമെന്ന് അദ്ദേഹം അറിയിച്ചു. ഗംഗാനദിയുടെ ശുചിത്വം ഈ വര്‍ഷം ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ഇതു താന്‍ ഇന്നു നേരിട്ടു കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു നമാമി ഗംഗെയുടെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും ശ്രമഫലമായാണു സാധിച്ചതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഓടകള്‍ നദികളിലേക്കു തുറന്നുവിടുന്നതു തടഞ്ഞുവെന്നും മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍മിച്ചുവരികയാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണു തനിക്ക് 1.30 കോടി രൂപ ഉള്‍പ്പെടുന്ന സോള്‍ സമാധാന സമ്മാനം ലഭിച്ചതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഈ തുക നമാമി ഗംഗേ പദ്ധതിക്കു സംഭാവന ചെയ്തതായും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയെന്ന നിലയ്ക്കു തനിക്കു ലഭിച്ച സമ്മാനങ്ങളും മെമെന്റോകളും ലേലം ചെയ്തുവെന്നും അതുവഴി കിട്ടിയ വരുമാനവും നമാമി ഗംഗേ പദ്ധതിക്കു നല്‍കിയെന്നും ശ്രീ. നരേന്ദ്ര മോദി വെളിപ്പെടുത്തി. കുംഭമേളയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച വള്ളക്കാരെ പ്രധാനമന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു. ഇതാദ്യമായാണ് കുംഭമേളയ്ക്ക് എത്തുന്നവര്‍ക്ക് അക്ഷയ് വാതിനു സൗകര്യം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആധ്യാത്മികത, വിശ്വാസം, ആധുനികത എന്നിവയുടെ സമ്മിളിത രൂപമായ കുംഭമേളയെന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടതിനു സമ്മേളനത്തിനെത്തിയ എല്ലാവരെയും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് വഹിച്ചുവരുന്ന പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. ഇത്തവണ കുംഭമേളയ്ക്കു നടത്തിയ തയ്യാറെടുപ്പുകളില്‍ കുംഭമേളയ്ക്കു ശേഷവും നഗരത്തിന് ഉപകാരപ്രദമാകുന്ന അവശ്യമായ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.