Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിതി ആയോഗില് അടല് മിഷന് ഡയറക്ടറേറ്റ് തുടങ്ങാന് അനുമതി


അടല് ഇന്നോവേഷന് മിഷന്, സ്വയം തൊഴിലും പ്രാവീണ്യ വിനിയോഗവും (എസ്.ഇ.റ്റി.യു) എന്നിവ സംബന്ധിച്ച ഡയറക്ടറേറ്റ് അനുയോജ്യമായ മനുഷ്യവിഭവശേഷിയോടെ നിതി ആയോഗില് തുടങ്ങുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. ഈ ദൗത്യങ്ങള് കുറെകൂടി വ്യക്തതയോടെ നടപ്പാക്കാന് കഴിയുന്നതിനായിട്ടാണ് ഡയറക്ടറേറ്റ് തുടങ്ങുന്നത്. രാജ്യത്തെ സംരംഭകത്വത്തിനും നവീകരണത്തിനുമുള്ള കേന്ദ്ര ബിന്ദുവായിരിക്കുമിത്. ഈ രണ്ട് പദ്ധതികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില് തീരുമാനമെടുക്കുന്നത് ഒരു ഉന്നതതല സമിതിയായിരിക്കും. ന്യൂഡല്ഹി ആയിരിക്കും ആസ്ഥാനം.