2015 ബാച്ചിലെ 181 ഐ.എ.എസ്. പ്രൊബേഷണര്‍മാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.
തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ദരിദ്രരില്‍ ദരിദ്രരുടെ ക്ഷേമത്തെക്കുറിച്ചു ചിന്തിച്ചിരുന്ന മഹാത്മാഗാന്ധിയുടെ രീതിയെക്കുറിച്ച് ഓര്‍ക്കണമെന്ന് അദ്ദേഹം ഐ.എ.എസ്. പ്രൊബേഷനര്മാരെ ആഹ്വാനം ചെയ്തു.
പ്രൊബേഷനര്മാരില് പലരും നേരത്തേ സ്വകാര്യമേഖലയില്‍ ജോലി ചെയ്തിട്ടുള്ളവരാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മുമ്പു ചെയ്തിരുന്നതു ജോലിയാണെന്നും ഇനി ചെയ്യാന്‍ പോകുന്നതു സേവനമാണെന്നും തിരിച്ചറിയണമെന്ന് അഭ്യര്‍ഥിച്ചു.
വടക്കുകിഴക്കന്‍ മേഖലയുടെ പുരോഗതിയുടെ പ്രാധാന്യം അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
ആ മേഖലയില്‍ വികസനം യാഥാര്‍ഥ്യമാകുന്നതു രാഷ്ട്രത്തെയാകെ മുന്നോട്ടു നയിക്കുമെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ഇന്ത്യയൊട്ടാകെ നാലു പതിറ്റാണ്ടു സഞ്ചരിച്ചതും മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചതും പ്രധാനമന്ത്രിയെന്ന ഉത്തരവാദിത്തം നിറവേറ്റുന്നതിനു സഹായകമായിട്ടുണ്ടെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ശ്രീ. നരേന്ദ്ര മോദി വിശദീകരിച്ചു.