Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും നമീബയിലെയും പനാമയിലേയും തെരഞ്ഞെടുപ്പ് പരിപാലന സ്ഥാപനങ്ങളുമായുളള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം


തെരഞ്ഞെടുപ്പ് പരിപാലനത്തിനും ഭരണക്രമത്തിനുമായി നമീബയിലെ തെരഞ്ഞെടുപ്പ് കമ്മിഷനും (ഇ.സി.എന്‍.) പനാമയിലെ ഇലക്ഷന്‍ ട്രിബ്യൂണലുമായി ഇന്ത്യ ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

പ്രധാന സവിശേഷതകള്‍:

തെരഞ്ഞെടുപ്പ് പരിപാലനം/ഭരണം എന്നിവയിലെ സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിനള്ള വ്യവസ്ഥകളാണ് ധാരണാപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ സംഘടനാ സാങ്കേതിക വികസനം എന്നീ മേഖലകളിലെ അറിവുകളുടെയും പരിചയത്തിന്റെയും വിനിമയം പ്രോത്സാഹിപ്പിക്കുക, വിവരങ്ങള്‍ കൈമാറുന്നതിന് സഹായിക്കുക, സ്ഥാപന ശാക്തീകരണം, കാര്യശേഷി സൃഷ്ടിക്കല്‍, ജോലിക്കാരുടെ പരിശീലനം. നിരന്തരകൂടിക്കാഴ്ചകള്‍ നടത്തല്‍ തുടങ്ങിയവയൊക്കെയാണ് ഇതിലുള്ളത്.

നേട്ടം

ധാരണാപത്രം നമീബിയയിലെ തെരഞ്ഞെടുപ്പ് കമ്മിഷനും പനാമയിലെ ഇലക്ട്രറല്‍ ട്രൈബ്യൂണലിനും സാങ്കേതിക സഹകരണം/ശേഷി സഹായം എന്നിവ നല്‍കുന്നതിനുള്ള ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കും. തെരഞ്ഞെടുപ്പ് പരിപാലനം, ഭരണം, ബന്ധപ്പെട്ട രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനുള്ള സഹായം നല്‍കല്‍ എന്നിവയും ഇത് ലക്ഷ്യമാക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും.

പശ്ചാത്തലം.

ബന്ധപ്പെട്ട കക്ഷികളുമായി ധാരണാപത്രം ഒപ്പിട്ടുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തെരഞ്ഞെടുപ്പ് വിഷയങ്ങളിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലും ലോകത്തിലങ്ങളോമിങ്ങോളം ചില രാജ്യങ്ങളും ഏജന്‍സികളുമായി സഹകരിക്കുന്നുണ്ട്. നമ്മുടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നത് ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്ന ഭരണഘടനാപരമായ ഒരു സ്ഥാപനമാണ്. സാമൂഹിക-സാമ്പത്തിക പശ്ചാലത്തലങ്ങളില്‍ വ്യത്യസ്തരായ 85 കോടി ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുകയെന്നത് കമ്മിഷന്റെ ചുമതലയാണ്. ഇന്ത്യയുടെ വിജയം ലോകത്തെ ഒട്ടുമിക്ക ജനാധിപത്യ സംവിധാനങ്ങളുടെയൂം ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.

ഉദ്യമത്തിലെ ഈ മികവുമൂലം വിദേശ തെരഞ്ഞെടുപ്പ് സംവിധാനങ്ങളില്‍നിന്ന് തെരഞ്ഞെടുപ്പ് വിഷയങ്ങളിലെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും ഉഭയകക്ഷി സഹകരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന് നിരവധി നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. നമീബിയിയിലെ തെരഞ്ഞെടുപ്പ് കമ്മിഷനുമായും പനാമയിലെ തെരഞ്ഞെടുപ്പ് ട്രിബ്യൂണലുമായും തെരഞ്ഞെടുപ്പ് പ്രക്രിയ ഭരണം എന്നിവയിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തില്‍ ഒപ്പിടുന്നതിനായുള്ള നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമ നീതി മന്ത്രാലയത്തിനും ലെജിസ്ലേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റിനുംസമര്‍പ്പിച്ചിരുന്നു.