Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയെ  സന്ദർശിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയെ  സന്ദർശിച്ചു


ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. എ.കെ. അബ്ദുൽ മൊമെൻ ന്യൂ ഡൽഹിയിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദർശിച്ചു.

വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത്തിൽ പ്രധാനമന്ത്രി ഡോ. മൊമനെ അഭിനന്ദിച്ചു. തന്റെ പ്രഥമ വിദേശ സന്ദർശന ലക്ഷ്യസ്ഥാനമായി ഇന്ത്യയെതിരഞ്ഞെടുത്തതിനെ അദ്ദേഹത്തെ ശ്ലാഖിച്ചു.

ഉഭയകക്ഷി ബന്ധങ്ങളിൽ അടുത്തിടെയുണ്ടായ വികാസങ്ങൾ ഡോ. അബ്ദുൽ മൊമെൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചു

ഇന്ത്യ-ബംഗ്ളാദേശ് ബന്ധങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി ഉയർച്ചയുടെ പാതയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പുതിയ ഭരണ കാലത്തു് ഈ മുന്നേറ്റം കെട്ടിപ്പടുക്കാൻ ബംഗ്ലാദേശുമൊത്തു് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി.