Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാനരൂപീകരണ ദിനത്തില്‍ അരുണാചല്‍ പ്രദേശിലെയും മിസോറാമിലെയും ജനങ്ങള്‍ക്കു പ്രധാനമന്ത്രിയുടെ ആശംസകള്‍


സംസ്ഥാനരൂപീകരണ ദിനത്തില്‍ അരുണാചല്‍ പ്രദേശിലെയും മിസോറാമിലെയും ജനങ്ങള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

‘അരുണാചല്‍ പ്രദേശ് സംസ്ഥാനം രൂപീകൃതമായ ദിവസത്തില്‍ സംസ്ഥാനത്തെ ജനങ്ങളെ ഞാന്‍ ആശംസകള്‍ അറിയിക്കുന്നു.

വരുംവര്‍ഷങ്ങളില്‍ സംസ്ഥാനത്തു സമഗ്രവികസനം ഉണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.

ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലമാക്കുന്നതിനായി അരുണാചല്‍ പ്രദേശിലെ പുതിയ ഗവണ്‍മെന്റിന് എന്റെ ഭാവുകങ്ങള്‍.

സംസ്ഥാനരൂപീകരണ ദിനത്തില്‍ മിസോറാമിലെ ഉത്കൃഷ്ട ജനതയ്ക്ക് ആശംസകള്‍.

വരുംവര്‍ഷങ്ങളില്‍ മിസോറാം ഉത്തരോത്തരം പുരോഗതി പ്രാപിക്കട്ടെ.’, പധാനമന്ത്രി പറഞ്ഞു.