പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ഇന്ന് എന്‍.സി.സി. റാലിയെ അഭിസംബോധന ചെയ്തു.
എപ്പോഴൊക്കെ എന്‍.സി..സി. കേഡറ്റുകള്‍ക്കൊപ്പം ഉണ്ടാകാറുണ്ടോ അപ്പോഴൊക്കെ തന്നില്‍ ഗൃഹാതുരത്വം വന്ന് നിറയാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്‍.സി..സി. കേഡറ്റുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശുചിത്വ ഭാരത യജ്ഞം, ഡിജിറ്റല്‍ ഇടപാടുകള്‍ മുതലായ നിരവധി സുപ്രധാന സംരംഭങ്ങളുമായി സഹകരിക്കുന്നതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. കേരളത്തില്‍ വെള്ളപ്പൊക്കം ഉണ്ടായ അവസരത്തില്‍ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എന്‍.സി.സി. വഹിച്ച പങ്ക് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് ലോകം മുഴുവനും ഇന്ത്യയെ ഒരു തിളങ്ങുന്ന നക്ഷത്രമായാണ് നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് ഒട്ടേറെ സാധ്യതകള്‍ ഉണ്ടെന്ന് മാത്രമല്ല, അവയൊക്കെ നിറവേറ്റപ്പെടുന്നുണ്ടെന്ന കാഴ്ചപ്പാടാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സമ്പദ്ഘടനയിലായാലും, രാജ്യരക്ഷയുടെ കാര്യത്തിലായാലും ഇന്ത്യയുടെ ശേഷി വിപുലമായിട്ടുണ്ട്. ഇന്ത്യ സമാധാനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ദേശീയ സുരക്ഷിതത്വത്തിന് ആവശ്യമെങ്കില്‍ എന്ത് നടപടിയെടുക്കാനും ഇന്ത്യ മടിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ രാജ്യരക്ഷയും സുരക്ഷയുമായി ബന്ധപ്പെട്ട ഒട്ടേറെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതായി അദ്ദേഹം പറഞ്ഞു. ആണവത്രയം വികസിപ്പിച്ച തിരഞ്ഞെടുത്ത ചുരുക്കം ചില രാഷ്ട്രങ്ങളില്‍ ഒന്നായി ഇന്ത്യയും മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം സുരക്ഷിതമായിരുന്നാല്‍ മാത്രമേ യുവജനങ്ങള്‍ക്ക് തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയൂവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഗ്രാമങ്ങളില്‍ നിന്നും, ചെറിയ പട്ടണങ്ങളില്‍ നിന്നും വന്നിട്ടുള്ള കേഡറ്റുകളുടെ കഠിന പ്രയത്നത്തെ അദ്ദേഹം അഭിനന്ദിച്ചു. നിരവധി എന്‍.സി.സി. കേഡറ്റുകള്‍ രാജ്യത്തിന് അഭിമാനം നേടിതന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരുണത്തില്‍ പ്രശസ്ത കായികതാരം ഹിമാ ദാസിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കഠിന പ്രയത്നവും, സാമര്‍ത്ഥ്യവുമാണ് വിജയത്തെ നിര്‍ണ്ണയിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വി.ഐ.പി. സംസ്ക്കാരത്തിന് പകരമായി ഇ.പി.ഐ. (ഓരോ വ്യക്തിയും പ്രാധാന്യമുള്ളത്) കൊണ്ട് വരാനാണ് ഗവണ്മെന്റ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാത്തരം നിഷേധാത്മകതയും വെടിഞ്ഞ് കൊണ്ട് അവനവന്റെയും, രാഷ്ട്രത്തിന്റെയും ഉന്നതിക്കായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം കേഡറ്റുകളെ ആഹ്വാനം ചെയ്തു. വനിതകള്‍ക്ക് അവസരങ്ങളൊരുക്കാനും തൊഴില്‍ ശക്തിയില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും നിരവധി പദ്ധതികള്‍ കൈക്കൊണ്ട് വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ആദ്യമായി ഇന്ത്യന്‍ വ്യോമസേനയില്‍ വനിതകള്‍ ഫൈറ്റര്‍ പൈലറ്റുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഴിമതിയെ ഒരു കാരണവശാലും നവ ഇന്ത്യയുടെ ഭാഗമാക്കാനാവില്ലെന്ന് പ്രധാനമന്ത്രി ശക്തിയായി ഊന്നിപ്പറഞ്ഞു. അഴിമതി കാട്ടുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശുചിത്വ ഭാരതം, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ സുപ്രധാന സജീവപങ്കാളിത്തത്തിന് യുവജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഗവണ്മെന്റിന്റെ ക്ഷേമ പദ്ധതികളെ കുറിച്ച് വര്‍ദ്ധിച്ച ബോധവല്‍ക്കരണം നടത്താന്‍ അദ്ദേഹം കേഡറ്റുകളെ ആഹ്വാനം ചെയ്തു. വരുന്ന തിരഞ്ഞെടുപ്പുകളില്‍ കൂട്ടത്തോടെ വന്ന് വോട്ട് രേഖപ്പെടുത്താന്‍ യുവജനങ്ങളെ പ്രചോദിപ്പിക്കണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ പൈതൃകവുമായും മഹാന്മാരായ നേതാക്കളുമായും ബന്ധപ്പെട്ട് ഡല്‍ഹി നഗരത്തില്‍ അടുത്ത കാലത്ത് ഉയര്‍ന്ന് വന്ന നിരവധി പുതിയ സ്ഥലങ്ങള്‍ കേഡറ്റുകള്‍ക്ക് സന്ദര്‍ശിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ചുവപ്പ് കോട്ടയിലെ ക്രാന്തി മന്ദിര്‍, അലിപ്പൂര്‍ റോഡിലെ ബാബാ സാഹിബ് ഭീം റാവു അംബേദ്ക്കറുടെ മഹാപരിനിര്‍വ്വാണ്‍ സ്ഥലം മുതലായവ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള പുതു ഊര്‍ജ്ജം നിറയ്ക്കാന്‍ ഈ സ്ഥലങ്ങളിലെ സന്ദര്‍ശനത്തിലൂടെ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Sharing some pictures from the NCC Rally in Delhi today.
— Narendra Modi (@narendramodi) January 28, 2019
I congratulate all those associated with the NCC family and wish them the very best for their future endeavours. pic.twitter.com/Btp1qj5b0G
Seeing the brilliant youngsters of the NCC reaffirms my belief that India's future is bright thanks to our talented Yuva Shakti. pic.twitter.com/M8stIHaZBs
— Narendra Modi (@narendramodi) January 28, 2019
हमारी सेना ने ये स्पष्ट संदेश दिया है कि हम छेड़ते नहीं हैं, लेकिन किसी ने छेड़ा तो फिर छोड़ते भी नहीं हैं! pic.twitter.com/avGOuCWNZB
— Narendra Modi (@narendramodi) January 28, 2019