പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ന്യൂഡല്‍ഹിയിലെ ചുവപ്പുകോട്ടയില്‍ സുഭാഷ്ചന്ദ്രബോസ് മ്യൂസിയം ഇന്ന് (2019 ജനുവരി 23) ഉദ്ഘാടനം ചെയ്യും.
നേതാജി സുഭാഷ് ചന്ദ്ര ബോസിനെയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെയും കുറിച്ചുള്ള മ്യൂസിയം ശിലാഫലകം അനാച്ഛാദനം ചെയ്ത് അദ്ദേഹം ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി മ്യൂസിയം സന്ദര്‍ശിക്കുകയും ചെയ്യും.
പ്രധാനമന്ത്രി യാദ്-ഇ-ജാലിയന്‍ മ്യൂസിയം( ജാലിയാവാലാ ബാഗിനെക്കുറിച്ചും ഒന്നാം ലോക മഹായുദ്ധത്തെക്കുറിച്ചുമുള്ള മ്യൂസിയം) സന്ദര്‍ശിക്കും.
ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയിലുള്ള 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം സംബന്ധിച്ച മ്യൂസിയവും ഇന്ത്യന്‍ കലകളെ സംബന്ധിച്ച ദൃശ്യ കലാ മ്യൂസിയവും അദ്ദേഹം സന്ദര്‍ശിക്കും.
സുഭാഷ് ചന്ദ്രബോസിനേയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയേയും സംബന്ധിച്ച മ്യൂസിയം സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചുള്ള വിവരങ്ങളും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ചരിത്രവും വിശദമായി അവതരിപ്പിക്കുന്നു. സുഭാഷ്ചന്ദ്രബാസുമായും ഐ.എന്‍.എയുമായും ബന്ധപ്പെട്ട വിവിധ വസ്തുക്കളും അവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സുഭാഷ്ചന്ദ്രബോസ് ഉപയോഗിച്ചിരുന്ന തടികസേര, വാള്, ഐ.എന്‍.എയുമായി ബന്ധപ്പെട്ട മെഡലുകള്‍, ബാഡ്ജുകള്‍, യൂണിഫോമുകള്‍ മറ്റ് വസ്തുക്കള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി മോദി തറക്കല്ലിടുന്ന നാഴികകല്ലായ നിര്‍മ്മാണങ്ങളുടെ ഉദ്ഘാടനം അദ്ദേഹം തന്നെ നിര്‍വഹിക്കുന്നുവെന്ന പാരമ്പര്യം ഇവിടെയും നടപ്പിലാകുന്നു. 2018 ഒക്ടോബര്‍ 21 നാണ് പ്രധാനമന്ത്രി മ്യൂസിയത്തിന് തറക്കല്ലിട്ടത്. നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ 75-ാം വാര്ഷികാഘേഠഷത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആ അവസരത്തെ ആദരിച്ചുകൊണ്ട് പ്രധാനമന്ത്രി അന്നവിടെ ദേശീയപതാക ഉയര്‍ത്തുകയും ചെയ്തു.
ദുരന്തങ്ങളുണ്ടാകുന്ന അവസരങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരെ ആദരിക്കുന്നതിന് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേരില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഒരു പുരസ്ക്കാരവും പ്രഖ്യാപിച്ചു. 2018 ഒക്ടോബര്‍ 21 ന് ദേശീയ പോലീസ് സ്മാരകം രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന അവസരത്തിലായിരുന്നു അത്.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെയും ഐ.എന്‍.എയുടെയും ആശയങ്ങളും മൂല്യങ്ങളും 2018 ഡിസംബര്‍ 30ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വച്ച് ഒരിക്കല്‍ കൂടി പ്രധാനമന്ത്രി മുന്നില്‍ കൊണ്ടുവന്നു. ഇന്ത്യന്‍ മണ്ണില്‍ നേതാജി സുഭാഷ്ചന്ദ്രബോസ് ത്രിവര്‍ണ്ണപതാക ഉയര്‍ത്തിയതിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ സ്മരണ നിലനിര്‍ത്തികൊണ്ട് പ്രധാനമന്ത്രി ഒരു പോസ്റ്റല്‍ സ്റ്റാമ്പ്, നാണയം, പ്രഥമ ദിന കവര്‍ എന്നിവ പുറത്തിറക്കി. നേതാജിയുടെ ആഹ്വാനത്തിന്റെ ഫലമായി ആന്‍ഡമാനില്‍ നിന്നും നിരവധി യുവാക്കള്‍ തങ്ങളെത്തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി എങ്ങനെയാണ് സമര്‍പ്പിച്ചതെന്നത് പ്രധാനമന്ത്രി അനുസ്മരിച്ചു. 150 അടി ഉയരത്തില്‍ കെട്ടിയ പതാക, 1943ല്‍ നേതാജി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിന്റെ സ്മരണ നിലനിര്‍ത്താനുള്ള ഒരു പരിശ്രമമാണ്. നേതാജിയുടെ ബഹുമാനാര്‍ത്ഥം റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് നാമകരണം ചെയ്തു.
നേരത്തെ 2015ല്‍ നേതാജി സുഭാഷ്ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് നേതാജിയുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവണ്മെന്റിന്റെ പക്കലുള്ള ഫയലുകള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2018 ജനുവരിയില്‍ നാഷണല്‍ ആര്‍ക്കൈവ്സ ഓഫ് ഇന്ത്യയില്‍ വച്ച് നേതാജിയുമായി ബന്ധപ്പെട്ട 100 ഫയലുകളുടെ ഡിജിറ്റല്‍ പകര്‍പ്പ് പ്രധാനമന്ത്രി പൊതു സമൂഹത്തിനായി പുറത്തിറക്കി.
യാദ്-ഇ-ജാലിന് മ്യുസിയം 1919 ഏപ്രില്‍ 13ന് സംഭവിച്ച ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ ആധികാരികമായ വിവരങ്ങള്‍ ലഭ്യമാക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഇന്ത്യന്‍ സൈനീകര്‍ കാണിച്ച ധീരത, ശൂരത, ത്യാഗം എന്നിവയും ഇവിടെ അനാവരണം ചെയ്യുന്നു.
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമായ 1857 നെക്കുറിച്ചുള്ള മ്യൂസിയത്തില്‍ 1857ലെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധത്തിന്റെ ചരിത്രപരമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ സൈനികരുടെ ശൂരതയും അവരുടെ ത്യാഗവും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
16ാം നൂറ്റാണ്ടുമുതല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം വരെയുള്ള കാലയളവിലെ ഇന്ത്യയുടെ കലാസൃഷ്ടികളാണ് ദൃശ്യകലയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ഈ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കുന്നത് രാജ്യത്തിന് വേണ്ടി സ്വന്തം ജീവന് ഹോമിച്ച ധീരരായ സ്വാതന്ത്ര്യസമരസേനാനികളുടെ സ്മരണയ്ക്കുള്ള ശ്രദ്ധാജ്ഞലിയാണ്.
Tomorrow, Prime Minister @narendramodi will inaugurate the Museum on Netaji Subhas Chandra Bose and Indian National Army. He will also visit the museum.
— PMO India (@PMOIndia) January 22, 2019
Prime Minister will also visit the Yaad-e-Jallian museum (Museum on Jallianwala Bagh and World War 1), Museum on 1857- India’s First War of Independence and Drishyakala- Museum on Indian Art at Red Fort, New Delhi.
— PMO India (@PMOIndia) January 22, 2019