സാര്‍ക്ക് അംഗരാജ്യങ്ങളില്‍ 2 ബില്യണ്‍ യു.എസ്. ഡോളറിന്റെ ഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ 400 ദശലക്ഷം യു.എസ്. ഡോളറിന്റെ സ്റ്റാന്‍ഡ്‌ബൈ സ്വാപ്പ് ഇണക്കിചേര്‍ക്കുന്നതിന് സൗകര്യം നല്‍കുന്നതരത്തില്‍ സാര്‍ക്ക് അംഗരാജ്യങ്ങളുമായുള്ള കറന്‍സി കൈമാറ്റ കരാറിന്റെ ചട്ടക്കൂടിന് മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി വരുത്തുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
ആവശ്യമുന്നയിക്കുന്ന സാര്‍ക്ക് അംഗരാജ്യങ്ങളുടെ സാഹചര്യങ്ങളെയും ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തേയും പരിഗണിച്ചുകൊണ്ട് കൈമാറ്റത്തിന്റെ കാലാവധി, വീണ്ടുമുള്ള നിക്ഷേപം, തുടങ്ങിയുമായി ബന്ധപ്പെട്ട ഇതിന്റെ പ്രവര്‍ത്തനത്തിനുള്ള നടപടിക്രമങ്ങളില്‍ അയവ് കൊണ്ടുവരുന്നതിനും ഇതിലൂടെ കഴിയും.
പ്രധാനപ്പെട്ട സവിശേഷതകള്‍
അതിശക്തമായ സാമ്പത്തിക അപായ അവസ്ഥയും, ആഗോള സമ്പദ്‌വ്യവസ്ഥയിലെ അസ്ഥിരതയും മൂലം സാര്‍ക്ക് രാജ്യങ്ങളുടെ ഹ്രസ്വകാല കൈമാറ്റ ആവശ്യങ്ങള്‍, അംഗീകരിച്ചിട്ടുള്ളവയെക്കാളും ഉയര്‍ന്ന നിലയിലാകാം. അംഗീകൃത സാര്‍ക്ക് കൈമാറ്റ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ‘സ്റ്റാന്‍ഡ്‌ബൈ സ്വാപ്പ്’ ഇണക്കിചേര്‍ക്കുന്നത് ചട്ടകൂടിന് ആവശ്യമായ അയവ് ലഭ്യമാക്കുകയും സാര്‍ക്ക് കൈമാറ്റ ചട്ടകൂടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിലവിലെ പരിധിക്കപ്പുറത്തും സാര്‍ക്ക് അംഗരാജ്യങ്ങള്‍ക്ക ആവശ്യമായി വരുന്ന കറന്‍സി ലഭ്യമാക്കുന്നതിന് വേണ്ട കാര്യമായ പ്രതികരണം നല്‍കാന്‍ ഇന്ത്യയ്ക്കും കഴിയും.
പശ്ചാത്തലം
2012 മാര്‍ച്ച് 1നാണ് സാര്‍ക്ക് അംഗരാജ്യങ്ങള്‍ക്ക് കറന്‍സി കൈമാറ്റത്തിനുള്ള ചട്ടക്കൂട് മന്ത്രിസഭ അംഗീകരിച്ചത്. ഹ്രസ്വകാല വിദേശനാണ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള പണമിടപാടില്‍ ഉണ്ടാകുന്ന പ്രതിസന്ധിക്ക് ദീര്‍ഘകാല സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അല്ലെങ്കില്‍ ഹ്രസ്വകാലം കൊണ്ടുതന്നെ ഈ പ്രശ്‌നം പരിഹരിക്കുന്നതിനും ഉദ്ദേശിച്ചാണ് ചട്ടക്കൂടിന് രൂപം നല്‍കിയത്. ഈ സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ സാര്‍ക്ക് അംഗരാജ്യത്തിനും തങ്ങളുടെ രണ്ടുമാസത്തെ കയറ്റുമതി ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ മൊത്തം രണ്ടു ബില്യണ്‍ യു.എസ്. ഡോളറില്‍ കവിയാതെ യു.എസ്. ഡോളര്‍, യൂറോ, ഇന്ത്യന്‍ രൂപ എന്നിവയുടെ വിവിധ വലിപ്പത്തിലുള്ള തുകകള്‍ കൈമാറ്റം ചെയ്യാനുള്ള വാഗ്ദാനം ആര്‍.ബി.ഐ നല്‍കിയിരുന്നു. ഓരോ രാജ്യത്തിനും കൈമാറ്റം ചെയ്യാവുന്ന തുക ഏറ്റവും കുറഞ്ഞത് 100 മില്യണ്‍ യു.എസ്. ഡോളറും പരമാവധി 400 മില്യണ്‍ യു.എസ്. ഡോളറും എന്ന രീതിയില്‍ ഈ സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിച്ചിട്ടുമുണ്ടായിരുന്നു. ഓരോ പിന്‍വലിക്കലും മൂന്നുമാസ കാലാവധിക്കും പരമാവധി രണ്ടു പുനര്‍നിക്ഷേപത്തിനും വേണ്ടിയായിരിക്കണം.
ഇതിന്റെ പ്രവര്‍ത്തന വിശദാംശങ്ങള്‍ക്ക് സ്റ്റാന്‍ബൈ സ്വാപ്പ് ആവശ്യമുള്ള സാര്‍ക്ക് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുമായി ആര്‍.ബി.ഐ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ രൂപം നല്‍കും.