Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയപാത 66ലെ കൊല്ലം ബൈപാസ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു

ദേശീയപാത 66ലെ കൊല്ലം ബൈപാസ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു

ദേശീയപാത 66ലെ കൊല്ലം ബൈപാസ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു

ദേശീയപാത 66ലെ കൊല്ലം ബൈപാസ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു


 

അടിസ്ഥാനസൗകര്യ വികസനം ഗവണ്മെന്റിന്റെ മുന്ഗണനയെന്നു പ്രധാനമന്ത്രി

 

ദേശീയപാത 66-ല് 13 കിലോമീറ്റര് വരുന്ന കൊല്ലം ബൈപാസ് രണ്ടുവരിപ്പാതപ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിച്ചു. ഗവർണർ  ശ്രീ. ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ. കെ. ജെ. അൽഫോൻസ് എന്നിവരും മറ്റു വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.

 

കൊല്ലം ജില്ലയിലെ ആശ്രാമം ഗ്രൗണ്ടിൽനടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെ, അടിസ്ഥാനസൗകര്യ വികസനത്തിനു ഗവണ്മെന്റ് മുൻഗണന നൽകിവരുന്നുവെന്നും കൊല്ലം ബൈപാസ് അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

2015 ജനുവരിയിൽ അന്തിമ അനുമതി ലഭിച്ച പദ്ധതി ഇപ്പോഴാണ് പൂർത്തിയായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാരന് ജീവിതം എളുപ്പമാക്കിത്തീർക്കുന്നതിനായി എല്ലാവർക്കും  ഒപ്പം, എല്ലാവർക്കും വികസനം എന്ന ആശയത്തിൽ ഗവണ്മെന്റെ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.   പദ്ധതി പൂർത്തീകരിക്കുന്നതിൽ കേരള ഗവണ്മെന്റ് നൽകിയ സംഭാവനകളെയും സഹകരണത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

കൊല്ലം ബൈപാസ് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രാസമയം കുറച്ചുകൊണ്ടുവരാൻ സഹായകമാകും. കൊല്ലം പട്ടണത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനും ഇതു ഗുണകരമാകും.

ഭാരത്മാല പദ്ധതിക്കു കീഴിൽ  മുംബൈ-കന്യാകുമാരി ഇടനാഴിക്ക് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിവരികയാണെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.

എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രഗതി മുഖേന 12 ലക്ഷം കോടി രൂപയുടെ 250 പദ്ധതികള് അവലോകനം ചെയ്തതായി ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

റോഡ് ബന്ധം മെച്ചപ്പെടുത്തുന്നതില് ഉണ്ടായിട്ടുള്ള പുരോഗതി ഉയർത്തിക്കാട്ടവേ, മുൻ ഗവണ്മെന്റിന്റെ കാലത്തെ അപേക്ഷിച്ച് ദേശീയ പാതകളുടെയും ഗ്രാമീണ റോഡുകളുടെയും നിർമ്മാണം ഏതാണ്ട് ഇരട്ടിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. മുൻ ഗവണ്മെന്റിന്റെ കാലത്തെ 56 ശതമാനത്തെ അപേക്ഷിച്ച് 90 ശതമാനം ഗ്രാമീണ ജനവാസ മേഖലകൾ ഇന്ന് റോഡ് വഴി ബന്ധിപ്പിച്ചിട്ടുണ്ട്. വേഗം തന്നെ നൂറു ശതമാനം ഗ്രാമീണ റോഡ് കണക്റ്റിവിറ്റിയെന്ന ലക്ഷ്യത്തിൽ ഗവണ്മെന്റ് എത്തിച്ചേരുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. പ്രദേശിക വ്യോമ കണക്റ്റിവിറ്റി, റെയില്വേ ലൈനുകളുടെ വികസനം എന്നിവയിൽ പ്രകടമായ പുരോഗതി കൈവരിച്ചത് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. “റോഡുകളും പാലങ്ങളും നിർമ്മിക്കുമ്പോൾ നാം ചെയ്യുന്നതു പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുക മാത്രമല്ല. നാം ശുഭചിന്തകളെ നേട്ടങ്ങളുമായും, പ്രത്യാശകളെ അവസരങ്ങളുമായും പ്രതീക്ഷകളെ ആനന്ദവുമായും ബന്ധപ്പെടുത്തുകയാണ്”, അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ ഏകദേശം 8 ലക്ഷം രോഗികൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും ഗവണ്മെന്റ് ഇതുവരെ 1100 കോടിയിലേറെ രൂപ പദ്ധതിക്ക് അനുവദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങള്ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കാൻ അദ്ദേഹം സംസഥാന ഗവണ്മെന്റിനെ ആഹ്വാനം ചെയ്തു.

കേരളത്തിന്റെ സാമ്പത്തിക വികസനത്തിന്റെ ഉത്തമ സാക്ഷ്യമാണ് ടൂറിസമെന്ന് പറഞ്ഞ ശ്രീ. നരേന്ദ്ര മോദി സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് മുഖ്യ സംഭാവന നൽകുന്ന മേഖലയാണിതെന്നും ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ടൂറിസം സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് സ്വദേശ് ദര്ശൻ, പ്രസാദ് പദ്ധതികൾക്കു കീഴിൽ 550 കോടി രൂപയുടെ 7 പദ്ധതികൾ കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂറിസം മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെ, ഈ രംഗത്തെ അസാധാരണ വളർച്ച പ്രധാനമന്ത്രി എടുത്തുകാട്ടി. 2016 ൽ ടൂറിസം രംഗത്ത് ഇന്ത്യ 14 ശതമാനത്തിലധികം വളർച്ച കൈവരിച്ചപ്പോൾ ആഗോള തലത്തിൽ വളർച്ച ശരാശരി 7 ശതമാനം മാത്രമായിരുന്നു. 2018 ലെ വേൾഡ് ട്രാവൽ ആന്റ് ടൂറിസം കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം പവർ റാങ്കിംഗിൽ ഇന്ത്യ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. വിദേശ വിനോദ സഞ്ചാരികളുടെ വരവ് 2013 ലെ 70 ലക്ഷത്തില്നിന്ന് 42 ശതമാനം വര്ദ്ധിച്ച് 2017 ൽ ഏകദേശം ഒരു കോടി ആയി. ടൂറിസത്തിലൂടെയുള്ള വിദേശനാണ്യ വരുമാനത്തില് 50 ശതമാനത്തിന്റെ കുതിച്ചു ചാട്ടമാണുണ്ടായത്. 2013 ൽ 18 ബില്ല്യൻ ഡോളർ ആയിരുന്നത് 2017 ൽ 27 ബില്ല്യൻ ഡോളറായി വർദ്ധിച്ചു. ഇ-വിസാ സമ്പ്രദായം ഏർപ്പെടുത്തിയത് ഇന്ത്യൻ ടൂറിസത്തിൽ വമ്പിച്ച മാറ്റത്തിന് വഴിയൊരുക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ സൗകര്യം ഇപ്പോൾ 166 രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് ലഭ്യമാണെന്നും വ്യക്തമാക്കി.