Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലൈംഗീക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണം (പോസ്‌കോ) നിയമം 2012ലെ ഭേദഗതിക്ക് മന്ത്രിസഭയുടെ അനുമതി


കുട്ടികള്‍ക്ക് നേരെ നടത്തുന്ന ലൈംഗീക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ കൂടുതല്‍ കഠിനമാക്കികൊണ്ട് ലൈംഗീക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണം (പോസ്‌കോ) നിയമം 2012 ഭേദഗതി ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

മുഖ്യസവിശേഷതകള്‍:
1. ലൈംഗീക ആക്രമണം, ലൈംഗീക പീഢനം അശ്ലീല ചിത്രനിര്‍മ്മാണം എന്നീ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും കുട്ടികളുടെ താല്‍പര്യവും സുരക്ഷയും കാത്തുരക്ഷിക്കുന്നതിനുമായാണ് പോസ്‌കോ നിയമം 2012ന് രൂപം നല്‍കിയത്. പതിനെട്ട് വയസിന് താഴെയുള്ള ഏതൊരു വ്യക്തിയേയും കുട്ടിയായാണ് ഈ നിയമം നിര്‍വചിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിനും താല്‍പര്യത്തിനും എല്ലാഘട്ടത്തിലും വളരെയധികം പ്രാധാന്യം നല്‍കുന്നതും കുട്ടികളുടെ ആരോഗ്യപരവും ഭൗതികപരവും വികാരപരവും ബൗദ്ധികവും സാമൂഹികവികസനവും ഉറപ്പാക്കുന്നതുമാണ് ഈ നിയമം. നിയമം ലിംഗ വിവേചനമില്ലാത്തതാണ്.
2. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശരിയായ രീതിയില്‍ തടയുന്നതിനായി ലൈംഗീക കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്‌സോ) നിയമം 2012ലെ വകുപ്പ്-4, വകുപ്പ-5,വകുപ്പ്-6,, വകുപ്പ്-9, വകുപ്പ്-14, വകുപ്പ്-15 വകുപ്പ്-42 എന്നിവയിലാണ് ഭേദഗതി വരുത്തുന്നത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് അനിവാര്യമായ കര്‍ശനമായ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
3. കുട്ടികള്‍ക്കെതിരായ മോശം പെരുമാറ്റത്തിനുള്ള പ്രവണത നിരുത്സാഹപ്പെടുത്തുന്നതിന് ആക്രമണത്തെ പ്രതിരോധിക്കാനുള്ള ആയുധം എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനായി മരണശിക്ഷയുള്‍പ്പെടെ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വകുപ്പ്-4,5,6 എന്നിവ ഭേദഗതി ചെയ്യുന്നത്. കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന ലൈംഗീകാതിക്രമങ്ങളില്‍ നിന്ന് അവരെ രക്ഷിക്കുന്നതിനാണ് ഇത്.
4) പ്രകൃതിദുരന്ത സമയത്തും മറ്റ് ദുരന്തകാലങ്ങളലും കുട്ടികള്‍ക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടാകാതെ കുട്ടികളെ സംരക്ഷിക്കുന്നതിനും ലൈംഗീകാതിക്രമത്തിന് വേണ്ടി നേരത്തെ ലൈംഗീകവളര്‍ച്ച പ്രാപിപ്പിക്കുന്നതിനായി കുട്ടികളില്‍ ഏതെങ്കിലും തരത്തിലുള്ള ഹോര്‍മോണ്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രാസവസ്തുക്കള്‍ കുത്തിവയ്ക്കുന്നതും തടയുന്നതിനുമായാണ് 9-ാം വകുപ്പിലും ഭേദഗതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
5) കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്ര നിര്‍മ്മാണത്തിന്റെ ഭീഷണി തടയുന്നതിനായി പോസ്‌കോനിയമം 2012ലെ 14,15 വകുപ്പുകളിലും ഭേദഗതിവരുത്തിയിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുള്ള അശ്ലീലചിത്രങ്ങള്‍ നശിപ്പിക്കാതിരിക്കുകയോ/ മായ്ച്ചുകളയാതിരിക്കുകയോ/ അത് റിപ്പോര്‍ട്ട്‌ചെയ്യാതിരിക്കുകയോ ചെയ്താല്‍ പിഴ ചുമത്താനുള്ള നിര്‍ദ്ദേശമുണ്ട്. അത്തരം സാധനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ആവശ്യത്തിനും കോടതിയില്‍ തെളിവിനോ വേണ്ടിയല്ലാതെ വിനിമയം ചെയ്യുകയോ, പ്രചരിപ്പിക്കുകയോ, എത്തിച്ചുകൊടുക്കുകയോ ചെയ്താല്‍ ആ വ്യക്തിക്ക് തടവോ, പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കാം. കുട്ടികള്‍ ഉള്‍പ്പെടുന്ന ഏതെങ്കിലും അശ്ലീല വസ്തുക്കള്‍ വാണിജ്യലക്ഷ്യം വച്ച് സൂക്ഷിച്ചുവയ്ക്കുകയോ, കൈവശം വയ്ക്കുകയോ ചെയ്താല്‍ കുടുതല്‍ ശക്തമായ പിഴയ്ക്കുള്ള വ്യവസ്ഥയുള്‍പ്പെടുത്തിയിട്ടുണ്ട്.
ഗുണഫലങ്ങള്‍
ഭേതദഗതികള്‍ കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന പ്രവണതകള്‍ നിരുത്സാഹപ്പെടുത്തും. നിയമത്തില്‍ ഉള്‍പ്പെടുത്തിയ ശക്തമായ ശിക്ഷാ വ്യവസ്ഥകള്‍ ഇത് തടയുന്നതിനാനയി പ്രവര്‍ത്തിക്കും. കഷ്ടകാലങ്ങളില്‍ ദുര്‍ബലവിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ താല്‍പര്യം ഇത് സംരക്ഷിക്കൂകയും അവരുടെ സുരക്ഷിതത്വവും മാന്യതയും ഉറപ്പാക്കുകയുംചെയ്യും. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ സംബന്ധിച്ചും അതിനുള്ള ശിക്ഷകളെക്കുറിച്ചും ഒരു വ്യക്തതവരുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ഭേദഗതികള്‍.